ലത്തീൻ അക്ഷരമാല
From Wikipedia, the free encyclopedia
Remove ads
This template must be substituted. Replace {{Requested move ...}} with {{subst:Requested move ...}}.
പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള ലിപിരൂപമാണ് ലത്തീൻ അക്ഷരമാല അഥവാ റോമൻ അക്ഷരമാല. പടിഞ്ഞാറൻ ഗ്രീക്ക് അക്ഷരമാലയിൽനിന്നുമുണ്ടായ ക്യൂമിയൻ (Cumaean) ലിപിയിൽനിന്നും ഉരുത്തിരിഞ്ഞ എറ്റ്രൂസ്കനിൽനിന്നുമാണ് ലത്തീൻ ലിപിയുണ്ടായത്.
മദ്ധ്യ കാലഘട്ടത്തിൽ ലത്തീൻ ഭാഷയിൽനിന്നും ഉരുത്തിരിഞ്ഞുണ്ടായ റോമാനിക് ഭാഷകളിലും കെൽറ്റിക്, ജർമാനിക്, ക്രിലിക് ഭാഷകളിലും ചില സ്ലാവിക് ഭാഷകളിലും ലത്തീൻ ലിപി ഉപയോഗിക്കപ്പെടാൻ തുടങ്ങി. യൂറോപ്പിയൻമാരുടെ കോളനിവൽക്കരണം, ക്രിസ്ത്യൻ ഇവാഞ്ജലിസം എന്നിവ ലത്തീൻ ലിപി ലോകവ്യാപകമായി ഉപയോഗിക്കപ്പെടാൻ വഴിതെളിയിച്ചു, അമേരിക്ക, ഓസ്ട്രേലിയ, ആഫ്രിക്ക, കിഴക്കേ ഏഷ്യ എന്നീ പ്രദേശങ്ങളിലെ ചില തദ്ദേശീയ ഭാഷകളിലും ലത്തീൻ ലിപി ഉപയോഗിക്കാൻ തുടങ്ങി

Remove ads
പേര്
റോമൻ ലിപി എന്നോ ലാറ്റിൽ ലിപി എന്നോ ആണ് ഇതറിയപ്പെടുന്നത്. റോമൻ സാമ്രാജ്യത്തിൽ ഉത്ഭവിച്ചതിനാലാണിത്. ട്രാൻസ്‌ലിറ്ററേഷനെ ഉദ്ദേശിച്ച് "റോമനൈസേഷൻ" എന്ന് പറയാറുണ്ട്.[1][2] യൂണികോഡ് "ലാറ്റിൻ" എന്ന പദമാണുപയോഗിക്കുന്നത്.[3] ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് സ്റ്റാൻഡേഡൈസേഷൻ (ഐ.എസ്.ഒ.) ഉപയോഗിക്കുന്നതും ഈ പേരുതന്നെ.[4] The numerals are called Roman numerals.
വ്യാപനം
ഇറ്റാലിയൻ ഉപദ്വീപിൽ നിന്നാണ് ലാറ്റിൻ അക്ഷരമാലയും ലാറ്റിൻ ഭാഷയും മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള പ്രദേശത്തേയ്ക്ക് വ്യാപിച്ചത്. റോമാസാമ്രാജ്യത്തിന്റെ വ്യാപനത്തിനൊപ്പമായിരുന്നു ഇത്. സാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളായ ഗ്രീസ്, തുർക്കി, ലെവന്റ്, ഈജിപ്റ്റ് എന്നീ പ്രദേശങ്ങൾ തുടർന്നും ഗ്രീക്ക് ഭാഷ ഉപയോഗിച്ചുവന്നു. പടിഞ്ഞാറൻ പ്രദേശങ്ങളിൽ ലാറ്റിൻ ഭാഷ വ്യാപകമായി ഉപയോഗിച്ചിരുന്നു. പടിഞ്ഞാറൻ റൊമാൻസ് ഭാഷകൾ ലാറ്റിനിൽ നിന്ന് പരിണമിച്ചുണ്ടായതിനൊപ്പം ഇവർ ലാറ്റിൻ ലിപി തുടർന്നും ഉപയോഗിച്ചുവന്നു.
മദ്ധ്യകാലഘട്ടം
മദ്ധ്യകാലഘട്ടത്തിൽ പടിഞ്ഞാറൻ ക്രിസ്തുമതം വ്യാപിച്ചതോടെ ലാറ്റിൻ ലിപി വടക്കൻ യൂറോപ്പിലെ കെൽറ്റിക് ഭാഷകൾ സംസാരിച്ചിരുന്ന ജനങ്ങൾ പതിയെ സ്വീകരിച്ചു തുടങ്ങി. ഓഘാം ലിപി റൂണിക് ലിപി എന്നിവയൊക്കെ ഇപ്രകാരം ലാറ്റിൻ ലിപിക്ക് വഴിമാറി. പടിഞ്ഞാറൻ സ്ലാവിക് ഭാഷകൾ, തെക്കൻ സ്ലാവിക് ഭാഷകൾ എന്നിവയും ഈ ലിപി സ്വീകരിച്ചു. ഈ ഭാഷകൾ സംസാരിച്ചിരുന്നവർ റോമൻ കത്തോലിക് മതം സ്വീകരിച്ചതോടെയായിരുന്നു ഇത്. കിഴക്കൻ സ്ലാവിക് ഭാഷകൾ സംസാരിച്ചിരുന്നവർ പൊതുവിൽ സിറിലിക് ലിപിയും ഓർത്തഡോക്സ് ക്രിസ്തുമതവുമായിരുന്നു സ്വീകരിച്ചത്.
Remove ads
ഇവയും കാണുക
- റോമിക് ആൽഫാബെറ്റ്
- ലീറ്റ്
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads