ജനസാന്ദ്രത

From Wikipedia, the free encyclopedia

ജനസാന്ദ്രത
Remove ads

ഭൂമിയിലെ ഒരു പ്രത്യേക പ്രദേശത്ത് വസിക്കുന്ന ജീവികളുടെ എണ്ണവും ആ പ്രദേശത്തിന്റെ വിസ്തീർണ്ണവും തമ്മിലുള്ള അനുപാതമാണ്‌ ജനസാന്ദ്രത. മനുഷ്യരുടെ ജനസാന്ദ്രതയാണ് സാധാരണ പരിശോധിക്കാറുള്ളത്. സാമൂഹികശാസ്ത്രജ്ഞന്മാരും പ്രകൃതിശാസ്ത്രജ്ഞന്മാരും ഇത് പരിശോധിക്കുന്നു. ജനസാന്ദ്രതയിലുള്ള ഏറ്റക്കുറച്ചിലുകൾ കണക്കാക്കിയാൽ ഒരു പ്രദേശത്തെ ജീവി വംശം നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികൾ മുൻ‌കൂട്ടി അറിയാനും അവയെ നേരിടാനും കഴിയും.

Thumb
രാജ്യാടിസ്ഥാനത്തിലുള്ള മനുഷ്യരുടെ ജനസാന്ദ്രത, 2006

ഓരോ വ്യത്യസ്ത ജീവികൾക്കും ഒരു പ്രദേശത്തു തന്നെ വ്യത്യസ്ത തരം സാന്ദ്രതയായിരിക്കും ഉണ്ടായിരിക്കേണ്ടത്. ഉദാഹരണത്തിന് ഒരു വനത്തിൽ കാണപ്പെടുന്ന സസ്യഭുക്കുകളുടെ സാന്ദ്രതയെക്കാളും വളരെ കുറവായിരിക്കും അവിടുത്തെ മാംസഭുക്കുകളുടെ സാന്ദ്രത.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads