കൊഴുപ്പ
From Wikipedia, the free encyclopedia
Remove ads
ഇലക്കറിയായി പാകം ചെയ്തും അല്ലാതെയും ഭക്ഷിക്കാൻ കഴിയുന്ന ഒരു ഔഷധസസ്യമാണ് കൊഴുപ്പ. ഇതിന് ഉപ്പുചീര എന്നും പേരുണ്ട്. ഇംഗ്ലീഷിൽ Purslane, Pursley എന്നീ പേരുകളിൽ ഇത് അറിയപ്പെടുന്നു. ഈർപ്പം നിറഞ്ഞ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഒരു കളസസ്യമായിട്ടാണ് ഇത് സാധാരണ കണ്ടുവരുന്നത്.

Remove ads
രസാദി ഗുണങ്ങൾ
രസം :ക്ഷാരം,മധുരം, അമ്ലം, ലവണം
ഗുണം :ഗുരു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :മധുരം [1]
ഔഷധയോഗ്യ ഭാഗം
സമൂലം [1]
സവിശേഷതകൾ
സമൂലമായി ഔഷധയോഗ്യമായ ഒരു സസ്യമാണ് ഉപ്പുചീര. ശാഖകളായി നിലം പറ്റി പടർന്നു വളരുന്ന ഒരു ഏകവാർഷിക സസ്യമാണ് ഇത്. മിനുസമായതും മൃദുവായതുമായ ഇതിന്റെ തണ്ടിന് ചുവപ്പുനിറമോ തവിട്ടു നിറമോ ആയിരിക്കും ഉണ്ടായിരിക്കുക. ഇലകൾ പച്ച നിറത്തിൽ കാണപ്പെടുന്നു. ചെറുതും മഞ്ഞ നിറത്തിലുള്ളതുമായ പൂവുകൾ ശാഖാഗ്രങ്ങളിൽ ഉണ്ടാകുന്നു. കായ്കൾ പച്ച നിറത്തിൽ കാണപ്പെടുന്നു. കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലോ ഇരുണ്ട തവിട്ടു നിറത്തിലോ വിത്തുകൾ കാണപ്പെടുന്നു. ചൊട്ടശലഭം (Danaid Eggfly), വൻചൊട്ടശലഭം (Great Eggfly) എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണ സസ്യമാണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads