പഞ്ചാബ് നിയമസഭ

From Wikipedia, the free encyclopedia

പഞ്ചാബ് നിയമസഭ
Remove ads

പഞ്ചാബ് സംസ്ഥാനത്തിന്റെ നിയമനിർമ്മാണസഭയാണ് പഞ്ചാബ് നിയമസഭ അല്ലെങ്കിൽ പഞ്ചാബ് വിധാൻ സഭ എന്നറിയപ്പെടുന്നത്. ഏകമണ്ഡല സഭയാണ് പഞ്ചാബ് നിയമസഭ അഥവാ പഞ്ചാബ് വിധാൻ സഭ. നിലവിൽ പഞ്ചാബ് നിയമസഭയിൽ 117 അംഗങ്ങളുണ്ട്. 117 നിയമസഭാമണ്ഡലങ്ങളിൽനിന്ന് നേരിട്ട് തിരഞ്ഞെടുക്കുന്നവരാണ് ഈ അംഗങ്ങൾ. അഞ്ച് വർഷമാണ് തിരഞ്ഞെടുക്കപ്പെടുന്ന ഓരോ നിയമസഭയുടെയും സ്വാഭാവിക കാലാവധി. ചണ്ഡീഗഡിൽ സ്ഥിതിചെയ്യുന്ന വിധാൻഭവനാണ് 1961 മാർച്ച് 6 മുതൽ നിയമസഭാവേദി. സഭയിലെ ഇപ്പോഴത്തെ (പ്രൊ ടെം)സ്പീക്കർ ഐ.എൻ.സി.യുടെ റാണ കെ.പി. സിങ്ങും[2]' നിയമസഭാ തലവൻ ഐ.എൻ.സി.യുടെ അമരീന്ദർ സിങ്ങും ആണ്. എ.എ.പി.യുടെ എച്.എസ്. ഭൂൽകയാണ് പ്രതിപക്ഷനേതാവ്.[3]

വസ്തുതകൾ പഞ്ചാബ് നിയമസഭാമണ്ഡലംਪੰਜਾਬ ਵਿਧਾਨ ਸਭਾ, വിഭാഗം ...
Remove ads

ചരിത്രം

ബ്രിട്ടീഷ് രാജ്

1861ലെ ഇന്ത്യൻ കൗൺസിൽസ് ആക്ട് പ്രകാരം ഒരു ഭരണനിർവഹണ സമിതിക്ക് രൂപം നൽകിയിരുന്നു. 1919ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം പഞ്ചാബിൽ ഒരു നിയമസഭ സ്ഥാപിതമായി. 1935ലെ ഇന്ത്യ ഗവണ്മെന്റ് ആക്ട് പ്രകാരം 175 പേരുടെ അംഗബലത്തോടെ പഞ്ചാബ് നിയമസഭ ഭരണഘടനാവൽക്കരിക്കപ്പെട്ടു. 1937 ഏപ്രിൽ 1ണ് ആണ് ഇതിന്റെ ആദ്യ യോഗം ചേർന്നത്. 1947ൽ പഞ്ചാബ് പ്രവിശ്യ പടിഞ്ഞാറൻ പഞ്ചാബും കിഴക്കൻ പഞ്ചാബുമായി വിഭജിക്കപ്പെട്ടു. ഇതേത്തുടർന്ന് രൂപീകൃതമായ 72 അംഗങ്ങൾ ഉണ്ടായിരുന്ന കിഴക്കൻ പഞ്ചാബ് നിയമസഭയാണ് ഇന്നത്തെ പഞ്ചാബ് നിയമസഭയുടെ പൂർവികൻ.

1947 മുതൽ ഈ കാലം വരെ

1948 ജൂലൈ 15ന് കിഴക്കൻ പഞ്ചാബിലെ എട്ടു നാട്ടു രാജ്യങ്ങൾ കൂടിച്ചേർന്ന്‌ പട്യാല ആൻഡ് ഈസ്റ്റ് പഞ്ചാബ് സ്റ്റേറ്റ്സ് യൂണിയൻ എന്ന സംസ്ഥാനം രൂപീകൃതമായി. വിധാൻ പരിഷദ് എന്ന ഉപരിമണ്ഡലവും വിധാൻ സഭ എന്ന അധോമണ്ഡലവും ചേർന്ന ദ്വിമണ്ഡല സഭയായിരുന്നു 1952ലെ പഞ്ചാബ് നിയമസഭ. 1956ൽ സംസ്ഥാനം പുനഃക്രമീകരിക്കപ്പെട്ടു , പഞ്ചാബ് എന്ന് നാമകരണവും ചെയ്യപ്പെട്ടു. വിധാൻ സഭയിലെ സീറ്റുകൾ 40ൽ നിന്ന് 46ലേക്ക് ഉയർത്തി. 1957ൽ ഇത് 51ലേക്ക് ഉയർത്തി. 1966ൽ പഞ്ചാബിനെ മൂന്നായി വിഭജിച്ച് ഹരിയാന, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ രൂപീകരിച്ചു. വിധാൻ പരിഷത്തിന്റെ സീറ്റുകൾ 40 ആയി കുറയ്ക്കുകയും വിധാൻ സഭയുടെ സീറ്റുകൾ 50 എണ്ണം കൂട്ടി 104 ആക്കുകയും ചെയ്തു. 1970 ജനുവരി 11 ന് വിധാൻ പരിഷത്ത് നിറുത്തലാക്കി ഇത് ഒറ്റ സഭമാത്രമുള്ള നിയമസഭയാക്കിമാറ്റി.

Remove ads

വിധാൻ സഭയിലെ സ്പീക്കർമാർ

സഭയിലെ ഇപ്പോഴത്തെ (പ്രൊ ടെം)സ്പീക്കർ ഐ.എൻ.സി.യുടെ റാണ കെ.പി. സിങ്ങ് ആണ്.

മുൻ സ്‌പീക്കർമാർ

കൂടുതൽ വിവരങ്ങൾ പേര്, കാലാവധി ...

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads