പ്യോംങ്യാംഗ്

From Wikipedia, the free encyclopedia

പ്യോംങ്യാംഗ്
Remove ads
കൂടുതൽ വിവരങ്ങൾ പ്യോംങ്യാംഗ് 평양시, transcription(s) ...
പ്യോംങ്യാംഗ്(/ˈpjɒŋˈjæŋ/; (Chosŏn'gŭl: 평양; hancha: 平壤), Korean pronunciation: [pʰjʌŋjaŋ], literally: "നിരപ്പായ പ്രദേശം" എല്ലാം  "സമാധാനം നിറഞ്ഞ പ്രദേശം", approved: P’yŏngyang;[7] several variants[8]നോർത്ത് കൊറിയയുടെ തലസ്ഥാന നഗരവും, അവിടത്തെ ഏറ്റവും വലിയ നഗരവുമാണ്. ടെയ്ഡോങ്ങ് നദിയുടെ അരികെയാണ് പ്യോംങ്യാംഗിന്റെ സ്ഥാനം.2008 -ലെ ജനസംഖ്യാ സെസൻസസ് അനുസരിച്ച് അവിടത്തെ ജനസംഖ്യാ നിരക്ക് 3,255,388 ആണ്.[9]1946 -ൽ ഈ നഗരം സൗത്ത് പ്യോഗൻ പ്രവിശ്യയിൽ നിന്ന് വേർപെട്ടു.ഇത് ഡയറക്ട്ലി ഗവർണഡ് സിറ്റി എന്നപേരിലറിയപ്പെട്ടു.

Remove ads

പൗരാണിക ചരിത്രം

ചൽമൻ കാലഘട്ടത്തിലേയും, മസൻ കാലഘട്ടത്തിലേയും കുംത്താൻ -നി എന്നറിയപ്പെടുന്ന പൗരാണിക ചരിത്രത്തിലെ ഗ്രാമങ്ങളുടെ അവശിഷ്ടങ്ങൾ പ്യോംങ്യാംഗിൽ 1955-ൽ പുരാവസ്തു ഗവേഷകർ കണ്ടെത്തി.[10]

ചരിത്രം

പുരാണങ്ങളുനസരിച്ച്,ബി.സി 1122-നാണ് ടാൻഗുൺ ഡൈനാസ്റ്റിയുടെ തലസ്ഥാനത്തിനരികിലായി പ്യോംങ്യാംഗ് കണ്ടെത്തിയത്.[11]ഗോജോസിയോൺ ഹാൻ യുദ്ധത്തിൽ വേരോടെ നശിക്കപ്പെടുകയും, ഗോജോസിയോനിന്റെ അവസാനത്തെ കണ്ണിയുമായ വൈമൻ ജോസിയോനിന്റെ അധീനതിയിലായിരുന്നു ഇത് .ഹാൻ ഡൈനാസ്റ്റിയുടെ ചക്രവർത്തിയായ വു, ലെലാങ് കമാന്ഡറിയോടൊപ്പം നിർത്തുവാനായി നാല് കാമാന്ഡറിമാരെ നിയമിക്കുകയും, പ്യോംങ്യാംഗിന്റെ തലസ്ഥാനത്തെ 平壤 (Old Chinese: *breŋ*naŋʔ,മോഡേൺ മാന്ഡറിൻ എന്ന് പേരിടുകയും ചെയ്തു.[12]വ്യത്യസ്ത പുരാവസ്തു ഗവേഷകന്മാരുടെ കണ്ടെത്തലുകൾ അനുസരിച്ച് പ്യോംങ്യാംഗ് ഈസ്റ്റേൺ ഹാൻ കാലഘട്ടത്തിൽ വ്യത്യസ്തമായ കടന്നാക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്.

ത്രീ കിംങ്ഡം കാലഘട്ടത്ത് ഈ പ്രദേശത്തിന് ചുറ്റുമുള്ള സ്ഥലം അറിഞ്ഞിരുന്നത് നാൻഗ്ലാന്റ് എന്നായിരുന്നു. നാൻഗ്ലാന്റിന്റെ തലസ്ഥാനമായി 313 -ൽ ഗോഗർഗിയോയിനെ വികസിപ്പിക്കാനായി ലെലാങ് കമാന്ഡറിയെ ഇല്ലാതാക്കിയതിന്ശേഷവും, സാമൂഹികവും, സാംസ്കാരികവുമായ പ്രതേകതകളുടെ അടിസ്ഥാനത്തിൽ പ്യോംങ്യാംഗ് തന്നെ തലസ്ഥാനമായി തുടർന്നു.

427 -ലാണ് ഗോർഗറിയോ അതിന്റെ തലസ്ഥാനം മാറ്റുന്നത്. ക്രിസ്റ്റഫർ ബെക്കാവിത്തിന്റെ വാക്കുകളനുസരിച്ച്, പ്യോംങ്യാംഗ് എന്നത് അവരുടേതായ ഭാഷയ്ക്ക തന്നെ നൽകിയ ഒരു സൈനോ കൊറിയൻ വായനയാണ്: പൈർന, അല്ലെങ്കിൽ "നിര‍പ്പായ സ്ഥലം".

ചൈനയിലെ ടാൻഗ് ഡൈനാസ്റ്റി, പ്രൊട്ടെക്ക്ട്ടൊറേറ്റ് ജെനറൽ ടു പസിഫൈ ദി ഈസ്റ്റ്-ന്റെ തലസ്ഥാനമായി 668- ൽ പ്യോംങ്യാംഗിനെ മാറ്റി.പക്ഷെ 676 ആയപ്പോഴേക്കും, സില്ല അത് കൈയ്യടക്കി. പക്ഷെ സില്ലയും, ബോഹായും തമ്മിലുള്ള അതിർത്തി പ്രദേശത്തിൽ അതിന് ഉപേക്ഷിക്കുകയാണ് ചെയ്തത്.ഗോറിയോ ഡൈനാസ്റ്റിയുടെ കാലം വരെേയും, ഈ നഗരം സോഗ് യോങ് എന്ന് പുനരുജ്ജീവിക്കും വരേയും ഇത് തുടർന്നു.

1945 ന് ശേഷം

1945 ആഗസ്റ്റ് 25ന്, സോവിയറ്റ് ആർമിയുടെ 25-ാം പട പ്യോങ്യാംഗിലെത്തി,കൂടാതെ അത്,പ്രൊവിഷണൽ പ്പീപ്പിൾസ് കമ്മിറ്റി ഫോർ നോർത്ത് കൊറിയയുടെ താത്കാലിക തലസ്ഥാനമായി മാറുകയും, 1948 ലെ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയെ സ്ഥാപിക്കുകയും, അതിന്റെ പരമോന്നത തലസ്ഥാനമയാി മാറുകയും ചെയ്തു.ആ സമയത്ത് പ്യോംങ്യാംഗ് ഗവൺമെന്റ് കൊറിയയുടെ പരമോന്നത തലസ്ഥാമായ സിയോളിനെ തിരിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒക്ടോബർ 19 ന് ഡിസമ്പർ 6 വരേയുള്ള ഉത്തര കൊറിയയുടെ പട്ടാളം കൊറിയൻ യുദ്ധത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന നേരത്ത് പ്യോങ്യാംഗ് വീണ്ടും കുറേ നാശനഷ്ടങ്ങളെ നേരിടേണ്ടിവന്നു. 1,400 യു.എൻ -ന്റെ യുദ്ധ വിമാനങ്ങളടങ്ങുന്ന, ഈ യുദ്ധത്തിന്റെ ഏറ്റവും നാശനഷ്ടങ്ങൾ ഉണ്ടായ നേരമിതുതന്നെയാണ് എന്ന് പറയാം.

Remove ads

ഇരട്ടപട്ടണങ്ങൾ – സഹോദരി നഗരങ്ങൾ

പ്യോംങ്യാംഗ് നഗരം താഴെ തന്നിരിക്കുന്നവയോട് സാമ്യമുള്ളവയാണ്.

Notes

    അവലംബം

    പുറത്തേക്കുള്ള കണ്ണികൾ

    Loading related searches...

    Wikiwand - on

    Seamless Wikipedia browsing. On steroids.

    Remove ads