ക്യിപാ ഫോർമെഷൻ
From Wikipedia, the free encyclopedia
Remove ads
മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ കാണുന്ന ഒരു ശിലാക്രമം ആണ് ക്യിപാ ഫോർമെഷൻ(Qiupa Formation) അഥവാ ക്യിപാ ശിലാക്രമം. ഇത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് നിന്നും ഉള്ള ശിലാക്രമം ആണ്. ഈ ശിലക്രമത്തിന്റെ പ്രത്യേകത എന്തെന്നാൽ ഇവ അന്ത്യ ക്രിറ്റേഷ്യസ് മുതൽ തുടക്ക പാലിയോജീൻ (പാലിയോസീൻ) വരെ ഉള്ള ശിലകൾ പൂർണമായും ഉൾകൊള്ളുന്നു എന്നതാണ് ഇത് കൂടാതെ ഇതിൽ കെ ടി ബൌണ്ടറി ഉൾകൊള്ളുന്നു എന്നതും ഇതിനെ പ്രമുഖമായ ശിലക്രമം ആകുന്നു . [1]
Remove ads
ഫോസ്സിലുകൾ
ഇവിടെ നിന്നും നിരവധി ദിനോസർ ഫോസ്സിലുകളും , മുട്ടയുടെ ഫോസ്സിലും കിട്ടിയിട്ടുണ്ട് . കിട്ടിയിടുള്ള പല ഫോസ്സിലുകളും ഇനിയും വർഗ്ഗികരിച്ചിട്ടില്ല . കണ്ടു കിട്ടിയതിൽ തിരിച്ചറിഞ്ഞിടുള്ള ദിനോസർ കുടുംബങ്ങൾ ഇവയാണ് ഡ്രോമയിയോസോറിഡ്, ഓവിറാപ്റ്റോർ , അങ്കയ്ലോസൗർ , ഓർനിത്തോപോഡ് , ഓർനിത്തോമിമിഡ് , ട്രൂഡോൺറ്റിഡ്.
ദിനോസറുകൾ
തെറാപ്പോഡകൾ
- Luanchuanraptor henanensis - ഇടത്തരം വലിപ്പമുള്ള ഡ്രോമയിയോസോറിഡ് വിഭാഗത്തിൽ പെട്ട ദിനോസർ . കണ്ടെത്തി വർഗ്ഗീകരിച്ച വർഷം 2007. [2]
- Qiupalong henanensis - ഏഷ്യയിൽ നിന്നും കണ്ടെത്തിയ ആദ്യത്തെ ഓർനിത്തോമിമിഡ് വിഭാഗം ദിനോസർ . കണ്ടെത്തി വർഗ്ഗീകരിച്ച വർഷം 2011.[3]
- Tyrannosaurus luanchuanensis - റ്റിറാനോസോറിഡ് വിഭാഗത്തിൽ പെട്ട വലിയ മാംസഭോജി . ഇത് ടർബോസോറസ് തന്നെ ആണ് എന്നും അല്ല പുതിയ ഒരു വകഭേദം ആണെന്നും വാദങ്ങൾ ഉണ്ട് . കണ്ടെത്തിയ വർഷം 1977-79.[4]
- Yulong mini - ഒരു ഓവിറാപ്റ്റോർ, ഈ വിഭാഗത്തിലെ ഏക ഉപവർഗം ആണ് ഇത് . അഞ്ചു ഫോസ്സിലുകൾ ലഭ്യമാണ് . HGM 41HIII-0107 - ഒരു ഏകദേശം പൂർണമായ തലയോട്ടി , HGM 41HIII-0108 - കിഴ് താടി ഇല്ലാത്ത ഒരു തലയോട്ടി , HGM 41HIII-0109 - ഭാഗികമായ ഒരു അസ്ഥികൂടം തലയോട്ടിയും കീഴ് തടിയും ഉണ്ട്, HGM 41HIII-0110 - ഭാഗികമായ തലയോട്ടി കീഴ് താടി , കഴുത്തിലെ കശേരുകികൾ , HGM 41HIII-0111 ഭാഗികമായ അരകെട്ട് . വർഗ്ഗീകരിച്ച വർഷം 2013. [5]
മുട്ടകൾ
ക്യിപാ ശിലാക്രമത്തിൽ നിന്നും നൂറു കണക്കിന് ദിനോസർ മുട്ടകളും മുട്ട തോടുകളും കിട്ടിയിടുണ്ട് . ഇവ മിക്കതും മൂന്ന് അവസ്ഥകളിൽ ആണ് ,ഒന്ന് പൂർണമായും ഫോസ്സിലായ മുട്ടകൾ , രണ്ടു കൂട്ടിൽ തന്നെ ഫോസ്സിൽ ആയ രീതിയിൽ ഉള്ള മുട്ടകൾ , ദിനോസർ ഫോസ്സിളിനുള്ളിൽ ഫോസ്സിൽ ആയ നിലയിൽ.[6]
Remove ads
മറ്റു ജീവികൾ
- Funiusaurus luanchuanensis - ഒരു പുരാതന ഇനം പല്ലി ആണ് , ഈ പല്ലിയുടെ ഒരു അപൂർണമായ തലയോട്ടി ഇവിടെ നിന്നും 2014 കിട്ടിയിട്ടുണ്ട് . ടൈപ്പ് സ്പെസിമെൻ HGM 4IHIII-114 ഒരു ഭാഗികമായ തലയോട്ടി , കിഴ് താടി എല്ല് എന്നിവയാണ് . [7]
- Yubaartar zhongyuanensis - മൾടിട്യുബർക്യുലേറ്റ് എന്ന വിഭാഗത്തിൽ പെട്ട ഒരു പുരാതന സസ്തിനി ആണ് ഇത് . കിട്ടിയ ഭാഗങ്ങൾ തലയോട്ടി , കിഴ് താടി എല്ല് , ഭാഗികമായ അസ്ഥികൂടം , മുൻ കാലുകൾ എന്നിവയാണ് . ഹോലോ ടൈപ്പ് 41HIII0111 ഇപ്പോൾ ഹെനാൻ ജിയോളോജിക്കൽ മ്യൂസിയത്തിൽ പ്രദർശനത്തിൽ ഉണ്ട് .[8]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads