കിന്മെൻ
From Wikipedia, the free encyclopedia
Remove ads
റിപ്പബ്ലിക് ഓഫ് ചൈന (തായ്‌വാൻ) ഭരിക്കുന്ന ഒരു ദ്വീപസമൂഹമാണ് കിന്മെൻ അല്ലെങ്കിൽ ക്വെമോയ് (/kɪˈmɔɪ/). ഗ്രേറ്റർ കിന്മെൻ, ലെസ്സർ കിന്മെൻ, ചില ചെറുദ്വീപുകൾ എന്നിവയാണ് ഈ ദ്വീപസമൂഹത്തിലുള്ളത്. ഭരണപരമായി ഇത് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഫ്യുജിയൻ പ്രവിശ്യയുടെ ഭാഗമായ കിന്മെൻ കൗണ്ടിയുടെ (ചൈനീസ്: 金門縣; പിൻയിൻ: Jīnmén Xiàn) ഭാഗമാണ്. ഈ കൗണ്ടി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന തങ്ങളുടെ ഫ്യുജിയൻ പ്രവിശ്യയുടെ ക്വാൻഷൗ പ്രിഫെക്ചറിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. ഇത് ഭൂമിശാസ്ത്രപരമായി സിയാമെനിന് വളരെയടുത്താണ് (രണ്ടു കിലോമീറ്ററോളം ദൂരമേ ഇവ തമ്മിലുള്ളൂ). മറ്റു ചില കൗണ്ടികളുടെ ചില ദ്വീപുകൾ (ഉദാഹരണം വുക്വിയു) കിന്മെൻ കൗണ്ടിയുടെ ഭരണത്തിലേയ്ക്ക് റിപ്പബ്ലിക് ഓഫ് ചൈന ഭരണകൂടം ആഭ്യന്തരയുദ്ധത്തിലെ പരാജയത്തിനു ശേഷം മാറ്റുകയുണ്ടായി. ഫ്യുജിയൻ തീരത്തെ മാറ്റ്സു എന്ന മറ്റൊരു കൂട്ടം ദ്വീപുകളും റിപ്പബ്ലിക് ഓഫ് ചൈന നിയന്ത്രിക്കുന്നുണ്ട്.
Remove ads
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികളും കൂടുതൽ വായനയ്ക്കായുള്ള നിർദ്ദേശങ്ങളും
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads