രാവണൻ (തമിഴ്‌ചലച്ചിത്രം)

From Wikipedia, the free encyclopedia

രാവണൻ (തമിഴ്‌ചലച്ചിത്രം)
Remove ads

മണിരത്നത്തിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ, ഐശ്വര്യ റായ്, വിക്രം, കാർത്തിക്, പ്രഭു, പ്രിയാമണി തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2010 -ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് രാവണൻ. സുഹാസിനി സംഭാഷണമെഴുതി, ഓസ്കാർ ജേതാവ് എ. ആർ. റഹ്‌മാൻ സംഗീതസംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനും, എഡിറ്റിംഗ് എ. ശ്രീകർ പ്രസാദുമാണ് നിർവ്വഹിച്ചത്. രാവണന്റെ ചിത്രീകരണ വേളയിൽ തന്നെ ഈ ചിത്രം, നടീനടന്മാരിൽ ചെറിയ മാറ്റങ്ങളോടെ രാവൺ എന്ന പേരിൽ ഹിന്ദി ഭാഷയിൽ നിർമ്മിക്കുകയും, വില്ലൻ എന്ന പേരിൽ തെലുങ്ക് ഭാഷയിലേക്ക് മൊഴിമാറ്റം നറ്റത്തുകയും ചെയ്തു.[1][2]

വസ്തുതകൾ രാവണൻ, സംവിധാനം ...

തന്റെ ഭാര്യയായ രാഗിണിയെ (ഐശ്വര്യ റായ്) തട്ടിക്കൊണ്ടുപോയ, നിയമലംഘകനായ വീരയ്യ (വിക്രം) എന്ന ഗോത്രനേതാവിനെ, പിന്തുടരുന്ന നിഷ്കരുണനായ പൊലീസ് ഉദ്യോഗസ്ഥൻ ദേവ് പ്രകാശിന്റെ (പൃഥ്വിരാജ്) കഥയിലൂടെ, ഹൈന്ദവ ഇതിഹാസമായ രാമായണത്തിന്റെ കാതൽ ഇവിടെ സംവിധായകൻ മണിരത്നം ചിത്രീകരിക്കുന്നു. ഗോത്രനേതാവായ വീരയ്യ, ചിത്രത്തിൽ റോബിൻഹുഡിനു സമാനമായ ഒരു കഥാപാത്രമാണ്. പോലീസുകാരുടെ ക്രൂരമായ ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്ത തന്റെ സഹോദരിക്കു വെണ്ണില‌‌യ്‌ക്കു(പ്രിയാമണി) വേണ്ടി പ്രതികാരം ചെയ്യാനാണ് വീരയ്യ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകുന്നത്. തുടർന്ന് തന്റെ ഭാര്യക്കു വേണ്ടി പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന തിരച്ചിലും, അതിനിടയിൽ മൂന്നു പ്രധാന കഥാപാ‍ത്രങ്ങൾ നേരിടുന്ന മാനസിക സംഘർഷങ്ങളും, ഈ ചലച്ചിത്രത്തെ വനമദ്ധ്യത്തിൽ വച്ചു നടക്കുന്ന കഥാന്ത്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

2008 ഫെബ്രുവരി മാസം പ്രഖ്യാപിക്കപ്പെട്ട രാവണൻ, സംവിധായകൻ മണിരത്നത്തിന്റെ തമിഴിലേക്കുള്ള തിരിച്ചുവരവ്, വിക്രം - ഐശ്വര്യറായ് ജോടികളുടെ സാന്നിധ്യം, തുടങ്ങിയ കാ‍രണങ്ങളാൽ മാധ്യമശ്രദ്ധ നേടി. എക്സ്‌ട്രാ നടീനടന്മാരുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായ രാവണന്റെ പ്രധാന ചിത്രീകരണകേന്ദ്രങ്ങൾ ചാലക്കുടി, ഊട്ടി എന്നിവയായിരുന്നു. പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ രാവണന് കേന്ദ്ര ചലച്ചിത്ര സർട്ടിഫിക്കേഷൻ ബോർഡിൽ നിന്നും യൂണിവേഴ്സൽ റേറ്റിംഗ് ലഭിക്കുകയും, മൂന്നു ചിത്രങ്ങളുടെയും ചേർന്നുള്ള ലോകമെമ്പാടുമുള്ള വിതരണാവകാശം റിക്കാർഡ് വിലയായ 350 കോടി രൂപക്ക് വിറ്റുപോവുകയുംചെയ്തു. റിലീസ് ചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പ് “രാവൺ” ബോക്സ്‌ ഓഫീസിൽ പരാജയപ്പെട്ടെങ്കിലും, “രാവണൻ” നിരൂപകരുടെ പ്രശംസ നേടുകയും, വാണിജ്യപരമായി വിജയിക്കുകയും ചെയ്തു.[3][4]

Remove ads

അഭിനേതാക്കൾ

സംഗീതം

മണിരത്നം രചന നിർവ്വഹിച്ച “വീര” എന്ന ഗാനവും, വൈരമുത്തു രചന നിർവ്വഹിച്ച 5 ഗാനങ്ങളുമാണ് രാവണൻ എന്ന ചിത്രത്തിലുള്ളത്. ഓസ്കാർ പുരസ്കാര ജേതവ് എ. ആർ. റഹ്‌മാൻ സംഗീതസംവിധാനം നിർവ്വഹിച്ച രാവണനിലെ ഗാനങ്ങൾ 2010 മേയ് 5 -ന് സോണി മ്യൂസിക് പുറത്തിറക്കി.

വസ്തുതകൾ രാവണൻ, Soundtrack album by എ. ആർ. റഹ്‌മാൻ ...
കൂടുതൽ വിവരങ്ങൾ #, ഗാനം ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads