രഘുനാഥ് മൊഹാപത്ര
From Wikipedia, the free encyclopedia
Remove ads
പ്രമുഖനായ ഭാരതീയ ശിൽപ്പിയും ആർക്കിടെക്റ്റുമാണ് രഘുനാഥ് മൊഹാപത്ര. ഒറീസ്സ സ്വദേശിയാണ്.
Remove ads
ജീവിതരേഖ
ഒറീസ്സയിലെ പുരിയിൽ ജനിച്ചു ശിൽപ്പികളുടെ കുടുംബത്തിൽ ജനിച്ചു. എട്ടാം ക്സാസ് വരെ പഠിച്ചു. പാർലമെന്റിലെ നടു ഹാളിൽ സ്ഥാപിച്ചിട്ടുള്ള ആറടി വലിപ്പമുള്ള ശിൽപ്പത്തിന്റെ നിർമ്മിതിയോടെ ശ്രദ്ധേയനായി.
പ്രധാന ശിൽപ്പങ്ങൾ

- ഭുവനേശ്വറിലെ ദ്വാലിഗിരിയിലെ ശാന്തി സ്തുപത്തിലെ, വെള്ളക്കല്ലിൽ തീർത്ത പതിനഞ്ച് അടി പൊക്കമുള്ള രണ്ട് ബുദ്ധ പ്രതിമകൾ[3]
- രാജീവ് ഗാന്ധി സ്മാരകമായ വീർഭൂമിയിലെ 30 അടി x 30 അടി വലിപ്പമുള്ള, ഒറ്റ ഗ്രാനൈറ്റ് ശിലയിൽ നിർമ്മിച്ച വലിയ താമര
- ഹരിയാനയിലെ സൂരജ്കുണ്ടിലുള്ള ചുവന്ന ശിലയിൽ തീർത്ത 15 അടി വലിപ്പമുള്ള മുക്തേശ്വർ വാതിൽ
- ലഡാക്കിലെ ബുദ്ധിസ്റ്റ് സന്ന്യാസിമഠത്തിലെ 20 അടി വലിപ്പമുള്ള മൂന്ന് ബുദ്ധ പ്രതിമകൾ
Remove ads
രാജ്യസഭാംഗം 2018
2018 ൽ രാജ്യസഭാംഗമായി നിർദ്ദേശം ചെയ്യപ്പെട്ടു.[4]
പുരസ്കാരങ്ങൾ
- പത്മവിഭൂഷൺ (2013)[5]
- പത്മഭൂഷൺ (2001)
- പത്മശ്രീ (1975)
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads