റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്
വടക്കു പറിഞ്ഞാറൻ യൂറോപ്പിൽ അയർലന്റ് ദ്വീപിന്റെ 85 ശതമാനത്തോളം ഭൂവിഭാഗം ഉൾക്കൊള്ളുന്ന ഒരു സ്വത From Wikipedia, the free encyclopedia
Remove ads
വടക്കു പറിഞ്ഞാറൻ യൂറോപ്പിൽ അയർലന്റ് ദ്വീപിന്റെ 85 ശതമാനത്തോളം ഭൂവിഭാഗം ഉൾക്കൊള്ളുന്ന ഒരു സ്വതന്ത്ര രാജ്യമാണ് അയർലണ്ട് എന്ന് പൊതുവേ അറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് അയർലന്റ് (ഐറിഷ്: Éire) (IPA [ˈeːrʲə]) . പൊതുവേ വലിപ്പം കൊണ്ട് ചെറിയ രാജ്യമായ അയർലണ്ട് യൂറോപ്യൻ യൂണിയനിലെ ഒരു അംഗ രാജ്യം കൂടിയാണ്. ദ്വീപിന്റെ കിഴക്കുവശത്തുള്ള ഡബ്ലിൻ ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. 1.5 ദശലക്ഷത്തിലധികം ജനസംഖ്യയുണ്ട്. അയർലൻഡ് ദ്വീപിലെ 32 കൗണ്ടികളിൽ 26 എണ്ണവും ഉൾപ്പെടുന്ന ഇവിടെ ഏകദേശം 5.4 ദശലക്ഷം ജനസംഖ്യയുണ്ട്.
പ്രകൃതി രമണീയമായ ഈ രാജ്യം സാമ്പത്തിക കുതിപ്പ് നേടിയതിനാൽ കെൽടിക് കടുവ എന്നറിയപ്പെടുന്നു. ദ്വീപ് ഭാഗംവെച്ചത് 1921-ൽ ആണ്. യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ ഭാഗമായ നോർത്തേൺ അയർലണ്ട്(വടക്ക്), അറ്റ്ലാന്റിക് സമുദ്രം (പടിഞ്ഞാറ്), ഐറിഷ് കടൽ (കിഴക്ക്), സെൽറ്റിക് കടൽ (തെക്ക്), തെക്ക്-കിഴക്ക് സെന്റ് ജോർജ്ജ് ചാനൽ എന്നിവയാണ് ഈ രാജ്യത്തിന്റെ അതിരുകൾ. വടക്കൻ അയർലൻഡുമായി അതിന്റെ ഏക കര അതിർത്തി പങ്കിടുന്നു. വികസിത രാഷ്ട്രമായ അയർലന്റിലെ ജനസംഖ്യ 42 ലക്ഷം ആണ്. കർഷകരുടെ നാടുകൂടിയാണ് ഈ രാജ്യം. യൂറോപ്പിന്റെ ഫാർമസി എന്നും അയർലണ്ട് അറിയപ്പെടുന്നു. സ്വതന്ത്ര ക്യാപിറ്റലിസ്റ്റ് സമ്പദ് വ്യവസ്ഥയാണ് അയർലണ്ടിൽ ഉള്ളത്.
അയർലണ്ട് ജനാധിപത്യ രാജ്യമാണ്. പാർലിമെന്ററി ജനാധിപത്യം രാജ്യത്ത് നിലനിൽക്കുന്നു. ഇതൊരു ഏകീകൃത പാർലമെന്ററി റിപ്പബ്ലിക്കാണ്. ഒയിറിയാച്ച്‌ടാസ് എന്ന് പേരിട്ടിരിക്കുന്ന നിയമനിർമ്മാണ സഭയിൽ ഡെയ്ൽ ഐറിയൻ എന്ന് പേരുള്ള ഒരു താഴ്ന്ന സഭയും സീനാഡ് ഐറിയൻ എന്ന പേരിലുള്ള ഒരു ഉപരിസഭയും ഉൾപ്പെടുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡൻ്റ് (Uachtaran) ചില പ്രധാന അധികാരങ്ങളും ചുമതലകളും നിർവ്വഹിച്ചുകൊണ്ട് പ്രധാനമായും ആചാരപരമായ ഒരു രാഷ്ട്രത്തലവനായി പ്രവർത്തിക്കുന്നു. സർക്കാരിന്റെ തലവൻ താവോസീച്ച് (പ്രധാനമന്ത്രി, അക്ഷരാർത്ഥത്തിൽ 'മുഖ്യൻ') ആണ്. ഡെയ്ൽ അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും പ്രസിഡന്റ് അദ്ദേഹത്തെയും മറ്റ് സർക്കാർ മന്ത്രിമാരെയും നിയമിക്കുകയും ചെയ്യുന്നു.
ആംഗ്ലോ-ഐറിഷ് ഉടമ്പടിയെത്തുടർന്ന് 1922-ൽ ഡൊമിനിയൻ പദവിയോടെ ഐറിഷ് ഫ്രീ സ്റ്റേറ്റ് സൃഷ്ടിക്കപ്പെട്ടു. 1937-ൽ ഒരു പുതിയ ഭരണഘടന അംഗീകരിക്കപ്പെടുകയും "അയർലൻഡ്" എന്ന് പേരിട്ട രാജ്യം, ഫലത്തിൽ തിരഞ്ഞെടുക്കപ്പെട്ട, ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളില്ലാത്ത പ്രസിഡന്റിനൊപ്പം ഒരു റിപ്പബ്ലിക്കായി മാറുകയും ചെയ്തു. 1948 ലെ റിപ്പബ്ലിക് ഓഫ് അയർലൻഡ് ആക്ടിനെ തുടർന്ന് 1949 ൽ ഇത് ഔദ്യോഗികമായി ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. 1955-ൽ അയർലൻഡ് ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടി. 1973-ൽ രാജ്യം യൂറോപ്യൻ യൂണിയന്റെ (EU) മുൻഗാമിയായ യൂറോപ്യൻ കമ്മ്യൂണിറ്റികളിൽ (EC) ചേർന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഭൂരിഭാഗവും വടക്കൻ അയർലൻഡുമായി രാജ്യത്തിന് ഔപചാരിക ബന്ധമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ 1980 കളിലും 1990 കളിലും ബ്രിട്ടീഷ്, ഐറിഷ് സർക്കാരുകൾ വടക്കൻ ഐറിഷ് കക്ഷികളുമായി ചേർന്ന് ട്രബിൾസ് എന്നറിയപ്പെടുന്ന സംഘർഷം പരിഹരിക്കാൻ ശ്രമിച്ചു. 1998-ൽ ഗുഡ് ഫ്രൈഡേ കരാർ ഒപ്പുവച്ചതിനുശേഷം, ഐറിഷ് സർക്കാരും വടക്കൻ ഐറിഷ് സർക്കാരും ഈ കരാർ പ്രകാരം സൃഷ്ടിക്കപ്പെട്ട നോർത്ത്/സൗത്ത് മിനിസ്റ്റീരിയൽ കൗൺസിലിന് കീഴിലുള്ള നിരവധി നയ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നു.
2024 ലെ മാനവ വികസന സൂചിക റിപ്പോർട്ട് പ്രകാരം അസമത്വം ക്രമീകരിച്ചതനുസരിച്ച്, ലോകത്ത് മികച്ച ജീവിത നിലവാരം നിലനിറുത്തുന്ന ആറാം സ്ഥാനത്തുള്ള ഒരു വികസിത രാജ്യമാണ് അയർലൻഡ്.[9] ആരോഗ്യ സംരക്ഷണം, സാമ്പത്തിക സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം എന്നിവയിലും ഇത് ഉയർന്ന റാങ്കിലാണ്.[10][11] ഗ്ലോബൽ പീസ് ഇൻഡക്സ് അനുസരിച്ച്, 2024 ൽ ലോകത്തിലെ ഏറ്റവും സമാധാനപരമായ രണ്ടാമത്തെ രാജ്യമായിരുന്നു അയർലൻഡ്.[12]
ഇത് യുറോപ്യൻ യൂണിയൻ അംഗവും കൗൺസിൽ ഓഫ് യൂറോപ്പ്, OECD എന്നിവയുടെ സ്ഥാപകാംഗവുമാണ്. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് മുതൽ ഐറിഷ് സർക്കാർ ചേരിചേരാ നയത്തിലൂടെ സൈനിക നിഷ്പക്ഷതയുടെ നയം പിന്തുടർന്നതിനാൽ രാജ്യം നാറ്റോയിൽ അംഗമല്ല,[13] എന്നിരുന്നാലും സമാധാനത്തിനായുള്ള പങ്കാളിത്തത്തിലും PESCO യുടെ ചില വശങ്ങളിലും ഇത് അംഗമാണ്. വളരെ പുരോഗമിച്ച ഒരു സമ്പദ്‌വ്യവസ്ഥയുള്ള[14] അയർലണ്ടിലെ ഡബ്ലിൻ കേന്ദ്രീകരിച്ചാണ് യൂറോപ്പിലെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത്. പ്രതിശീർഷ ജിഡിപിയുടെയും ജിഎൻഐയുടെയും കാര്യത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ അഞ്ച് രാജ്യങ്ങളിൽ ഒന്നാണിത്.[15][16][17][18] യൂറോപ്യൻ യൂണിയനിൽ ചേർന്നതിനുശേഷം, 1995 നും 2007 നും ഇടയിൽ സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കാൻ സഹായിച്ച നിരവധി ലിബറൽ സാമ്പത്തിക നയങ്ങൾ രാജ്യത്തെ സർക്കാർ നടപ്പിലാക്കി. ഈ കാലഘട്ടത്തെ പലപ്പോഴും കെൽറ്റിക് ടൈഗർ കാലഘട്ടം എന്ന് വിളിക്കുന്നു.
അയർലണ്ട് ഒരു കത്തോലിക്ക ഭൂരിപക്ഷ പ്രദേശമാണ്. മതവും സ്റ്റേറ്റും തമ്മിൽ വേർതിരിച്ചിട്ടുണ്ട് എന്നിരുന്നാലും വിദ്യാഭ്യാസ മേഖല പോലെ പല സുപ്രധാന ഇടങ്ങളിലും മതം ഇടപെടുന്നുണ്ട്. അയർലണ്ട് ഒരു മതേതര രാജ്യമായി കണക്കാക്കപ്പെടുന്നില്ല. പലപ്പോഴും യൂറോപ്പിലെ ഏറ്റവും മതേതരത്വം കുറഞ്ഞ പ്രദേശമായി അയർലണ്ട് വിലയിരുത്തപ്പെടുന്നു.
ഐറിഷ് ദേശീയവാദവും സംസ്കാരവും ഇവിടെ പ്രബലമാണ്. മറ്റുള്ള പശ്ചാത്യ രാജ്യങ്ങൾ പോലെ “മൾട്ടി കൾച്ചറിസം” പോലെയുള്ള സാംസ്കാരിക വൈവിദ്ധ്യം അയർലണ്ടിൽ അത്ര കണ്ടു സ്വീകാര്യമല്ല. വംശീയത, നിറം എന്നിവയുടെ പേരിലുള്ള അധിക്ഷേപങ്ങളും ആക്രമണങ്ങളും ഇവിടെ കുറവല്ല. 2025-ഇൽ ഇന്ത്യക്കാരോടും മറ്റ് വിദേശികളോടുള്ള വംശീയ ആക്രമണങ്ങളുടെ പേരിൽ വാർത്തകളിൽ ഏറെ നിറഞ്ഞു നിന്നിരുന്ന ഒരു രാജ്യം കൂടിയാണ് അയർലണ്ട്.
മലയാളികളായ നഴ്സുമാരുടെ ഒരു കുടിയേറ്റ രാജ്യം കൂടിയാണ് അയർലണ്ട്. കൂടാതെ ഐടി, എഞ്ചിനീയറിംഗ്, സോഷ്യൽ വർക്ക്, മെഡിസിൻ, ഹോട്ടൽ മാനേജ്മെന്റ്/കാറ്ററിംഗ് ആൻഡ് ഷെഫ് തുടങ്ങിയ മേഖലകളിലും ധാരാളം ഇന്ത്യൻ വംശജർ അയർലണ്ടിൽ ജോലി ചെയ്യുന്നതായി കാണാം. വിദേശ വിദ്യാർഥികളും അയർലണ്ടിൽ പഠനത്തിനായി എത്തുന്നു.
Remove ads
സവിതാ ഹാലപ്പനാവറിന്റെ മരണവും ഐറിഷ് നിയമ ഭേദഗതിയും
2012-ഇൽ ഡോക്ടർ സവിതാ ഹാലപ്പനാവർ എന്ന ഡെന്റിസ്റ്റ് ആയ ഇന്ത്യൻ യുവതി അബോർഷൻ നിഷേധിക്കപ്പെട്ടതിന്റെ പേരിൽ അയർലണ്ടിലെ ഗാൽവേ ആശുപത്രിയിൽ വച്ചു മരണപ്പെട്ടിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അബോർഷൻ അത്യാവശ്യമായി വരികയും എന്നാൽ ഐറിഷ് നിയമപ്രകാരം അത് നിഷേധിക്കപ്പെടുകയും അവർ മരണമടയുകയും ചെയ്തു. തുടർന്നുണ്ടായ ലോക വ്യാപകമായ പ്രതിഷേധത്തിൽ സർക്കാർ നിയമത്തിൽ മാറ്റം വരുത്തുകയുമുണ്ടായി.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
