താളം
From Wikipedia, the free encyclopedia
Remove ads
സംഗീതത്തിന്റെ സമയക്രമത്തെയാണ് താളം എന്നു പറയുന്നത്. സംഗീതത്തിന്റെ പിതാവ് താളവും മാതാവ് ശ്രുതിയുമാണെന്ന് സങ്കൽപിച്ചുവരുന്നു.തൗര്യത്രികങ്ങളായ നൃത്തം, ഗീതം, വാദ്യം എന്നിവയെ കോർത്തിണക്കുന്നതാണ് താളം.നാട്യശാസ്ത്രം 108 തരത്തിൽ താളം പ്രയോഗിയ്ക്കുന്നതിനുള്ള രീതി നിർദ്ദേശിയ്ക്കുന്നുണ്ട്.സംഗീതത്തിനും നൃത്തത്തിനും അടിസ്ഥാനമായ താളക്രമത്തേയാണ് നാട്യശാസ്ത്രത്തിൽ വിവരിയ്ക്കുന്നത്.
Remove ads
പുരാണസങ്കൽപം
"തകാരം ശിവപ്രോക്തസ്യ ലകാരം ശക്തിരംബിക ശിവശക്തിയുതോ യസ്മാദ് തസ്മാത് താലോ നിരൂപിതാ" ഇപ്രകരമാണ് ശിവതാണ്ഡവത്തേയാണ് പരാമർശിയ്ക്കുന്നത്.ശിവൻ താണ്ഡവവും പാർവതി ലാസ്യവും പ്രകടിപ്പിയ്ക്കുന്നു.ശിവന്റെ ശക്തമായ ചലനത്താൽ 'ത'എന്ന ശബ്ദവും പാർവതിയുടെ ലാസ്യനടനത്താൽ 'ല'എന്ന ശബ്ദവും ഉണ്ടാകുന്നു.ഇപ്രകാരം താലം അഥവാ താളം ഉണ്ടായത്രേ.സമയത്തിന്റെ തുല്യ അകലത്തിൽ സംഭവിയ്ക്കുന്നതാണ് താളം.താളങ്ങൾക്കിടയിൽ വരുന്ന സമയമാണ് ലയം.ശിവപാർവതി നടനത്തിൽ താളം നൽകിയത് ബ്രഹ്മാവാണെന്ന സങ്കൽപം പ്രപഞ്ച സൃഷ്ടി തന്നെ താളാത്മകമായിരുന്നു എന്ന ആശയത്തെ വിവരിയ്ക്കുന്നു.
Remove ads
താളവും സമയവും
താളത്തിലെ മാത്രകൾക്കും മറ്റും നാട്യശാസ്ത്രത്തിൽ നിർദ്ദേശങ്ങൾ കാണാം.
ക്ഷണം
100 താമര ദളം മേൽക്കുമേൽ അടുക്കിവെച്ചതിനു ശേഷം അതിൽ ഒരു സൂചി കൊണ്ട് കുത്തുക. അപ്പോൾ സൂചി ഒരു ഇലയിൽ നിന്നും മറ്റേ ഇലയിലെത്താനെടുക്കുന്ന സമയമാണ് ഒരു ക്ഷണം.ഇത് പ്രയോഗത്തിനും മേലേ അനുഭവപ്പെടുന്ന ഒരു സങ്കല്പം മാത്രമാണ്.തത്‌ഫലമായുണ്ടാകുന്ന ശബ്ദത്തേയാണ് ശ്രുതി എന്നുപറയുന്നത്.
ക്ഷണത്തിന്റെ ഗുണിതങ്ങളായ താളാംഗങ്ങൾ
- 8 ക്ഷണം-1 ലവം
- 8ലവം-1 കാഷ്ട
- 8 കാഷ്ട-1 നിമിഷം
- 8നിമിഷം-1 കല
- 2കല-1 ത്രുടി
- 2ത്രുടി-1അനുദ്രുതം
- 2അനുദ്രുതം-1ദ്രുതം
- 2ദ്രുതം-1ലഘു
- 2ലഘു-1ഗുരു
- 3ലഘു-1പ്ലുതം
- 4ലഘു-1കാകപാദം
Remove ads
പഞ്ചനടകൾ
പഞ്ചനടകൾ താഴേപ്പറയുന്നവയാണ്
- .ചതുരശ്രം-തകധിമി 4അക്ഷരം
- .ത്ര്യശ്രം-തകിട 3അക്ഷരം
- .മിശ്രം-തകിടതകധിമി 7അക്ഷരം
- .ഖണ്ഡം-തകതകിട 5അക്ഷരം
- .തകധിമിതകതകിട 9അക്ഷരം
ലോകസംഗീതശാഖയിലുള്ള ഏതുതാളം പ്രയോഗിയ്ക്കാനും പഞ്ചനടകൾ കൂട്ടിയോജിപ്പിച്ച് പെരുക്കിയും കുറച്ചും ഉപയോഗിച്ചാൽ മതിയത്രേ.ഈ നടകളുപയോഗിച്ച് പുതിയ താളങ്ങൾ ഉണ്ടാക്കാനും കൃതികൾ രചിയ്ക്കാനും നൃത്തം ചിട്ടപ്പെടുത്താനും സാദ്ധ്യമത്രേ
ഹൃദയമിടിപ്പുമായുള്ള ബന്ധം
ഹൃദയമിടിപ്പിന്റെ താളത്തിൽ വ്യായാമവും മറ്റു പ്രവൃത്തികളും ചെയ്യുന്നത് കൂടുതൽ കാര്യക്ഷമമാണെന്നും അത് തളർച്ച കുറക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. മിക്കവാറും റോക്ക് സംഗീതവും മിനിറ്റിൽ 120 മുതൽ 140 വരെ അടികളുള്ള താളത്തിലുള്ളവയാണ്. അത് പരിശീലനസമയത്തുള്ള ഹൃദയമിടിപ്പിന്റെ നിരക്കിന് ഏകദേശം തുല്യമാണ്[1].
അവലംബം
ഇതും കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads