റൈബോസോം
From Wikipedia, the free encyclopedia
Remove ads
കോശദ്രവ്യത്തിൽ ചിതറിക്കിടക്കുകയോ അന്തർദ്രവ്യജാലികയോട് പറ്റിച്ചേർന്നുനിൽക്കുകയോ ചെയ്യുന്ന ഗോളാകൃതിയിലുള്ള കോശാംഗങ്ങളാണ് റൈബോസോമുകൾ. ഇതിലെ പ്രധാന ഘടകം ആർ.എൻ.എയും വിവധ മാംസ്യങ്ങളുമാണ്. മർമ്മകത്തിൽ നിന്ന് പിറവിയെടുക്കുന്ന ഇവ കോശത്തിന്റെ മാംസ്യസംശ്ലേഷണപ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. നിരവധി റൈബോസോമുകൾ പറ്റിച്ചേർന്ന ഘടനയുള്ളവയാണ് പോളിസോമുകൾ.[1]

Remove ads
ഘടന

റൈബോസോമുകൾക്ക് പൊതുവേ രണ്ടുഭാഗങ്ങളുണ്ട്. ചെറിയ സബ്‌യൂണിറ്റായ 40 S സബ്‌യൂണിറ്റും വലിയ സബ്‌യൂണിറ്റായ 60 S സബ്‌യൂണിറ്റും. 60 S സബ്‌യൂണിറ്റുപയോഗിച്ചാണ് ഇവ അന്തർദ്രവ്യജാലികയോട് പറ്റിച്ചേരുന്നത്. പോതുവേ റൈബോസോമൽ ആർ.എൻ.എ, 18 S, 28 S ആർ.എൻ.എ എന്നിവ ഇവയോട് ചേർന്നുകാണപ്പെടുന്നു. 70 S റൈബോസോമുകളിൽ 40 മുതൽ 60 ശതമാനം വരെ ആർ.എൻ.എയുണ്ട്. എന്നാൽ ഇവയിൽ മാംസ്യത്തിന്റെ അളവ് 36-37 ശതമാനം മാത്രമാണ്. 80S റൈബോസോമുകളിൽ 40 മുതൽ 44 ശതമാനം വരെ ആർ.എൻ.എയുണ്ട്. എന്നാൽ ഇവയിൽ മാംസ്യത്തിന്റെ അളവ് 56-60 ശതമാനമാണ്. റൈബോസോമുകളിൽ കൊഴുപ്പ് ഘടകങ്ങളില്ല.
Remove ads
ധർമ്മം
മാംസ്യസംശ്ലേഷണവും റൈബോസോമുകളും

വിതരണം

കോശാംഗങ്ങൾ:
(1) മർമ്മകം
(2) മർമ്മം
(3) റൈബോസോം
(4) ലൈസോസോം
(5) അന്തർദ്രവ്യജാലിക
(6) ഗോൾഗി വസ്തു
(7) മൃദു അന്തർദ്രവ്യജാലിക
(8) മൈറ്റോകോൺട്രിയ
(9) ഫേനം
(10) കോശദ്രവ്യം
(11) ലൈസോസോം
(12) സെൻട്രോസോം
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads