റിച്ചാർഡ് ഫെയ്ൻമാൻ

From Wikipedia, the free encyclopedia

റിച്ചാർഡ് ഫെയ്ൻമാൻ
Remove ads

ക്വാണ്ടം ബലതന്ത്രത്തിന്റെ ആധുനിക ഭൗതികശാസ്ത്രജ്ഞന്മാരിൽ അഗ്രഗണ്യനാണ് റിച്ചാർഡ് ഫിലിപ്പ് ഫെയ്ൻമാൻ. (Richard Phillips Feynman). ഇദ്ദേഹം അമേരിക്കക്കാരനാണ്. പുതിയൊരു ക്വാണ്ടം ബലതന്ത്രം സൃഷ്ടിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. 1965-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബേൽ സമ്മാനത്തിന് അദ്ദേഹം അർഹനായി. സഹജമായ നർമ്മബോധമാണ് മറ്റ് ശാസ്ത്രജ്ഞന്മാരിൽനിന്ന് റിച്ചാർഡ് ഫെയ്ൻമാനെ വേർതിരിച്ച് നിർത്തുന്നത്. 1999-ൽ ബ്രിട്ടീഷ് ജേർണലായ ഫിസിക്സ് വേൾഡ് ലോകോത്തര ശാസ്ത്രജ്ഞന്മാരായ 130 പേരിൽ നിന്നും അഭിപ്രായ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 10 ഭൗതികശാസ്ത്രജ്ഞരിൽ ഒരാളാണ് റിച്ചാർഡ് ഫെയ്ൻമാൻ. [1]

വസ്തുതകൾ റിച്ചാർഡ് ഫെയ്ൻമാൻ, ജനനം ...

ശാസ്ത്രത്തിൽ വിദ്യാർത്ഥികൾക്ക് താൽപര്യമുണ്ടാക്കാനായി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ വളരെ പ്രസിദ്ധമാണ്. 1959 ൽ അദ്ദേഹം നടത്തിയ പ്രഭാഷണത്തിലൂടെ നാനോടെക്നോളജിയെക്കുറിച്ച് പ്രവചിക്കാൻ സാധിച്ചത് ശ്രദ്ധേയമാണ്. അതിസൂക്ഷ്മ കണികളെക്കുറിച്ച് അറിവുണ്ടായിരുന്ന ഫെയ്ൻമാനാണ് നാനോടെക്നോളജി എന്ന ശാസ്ത്രശാഖയ്ക്ക് വഴിയൊരുക്കിയത്.

Remove ads

കുടുംബം

പോളണ്ടിൽ നിന്നും ബെലാറസിൽ നിന്നും ഐക്യനാടുകളിലേക്ക് കുടിയേറിയ കുടുംബങ്ങളിൽ നിന്നാണ് ഫെയ്ൻ‌മാൻറെ മാതാപിതാക്കൾ [2]. 1918 മേയ് 11-ന് ന്യുയോർക്കിലാണ് റിച്ചാർഡ് പി. ഫെയ്ൻമാൻ ജനിച്ചത്. കുട്ടിക്കാലത്ത് പിതാവ് മെൽവില്ലായിരുന്നു ഫെയ്ൻമാന്റെ ഏറ്റവും വലിയ പ്രചോദനം. യാഥാസ്ഥിതിക സങ്കൽപങ്ങളെ ചോദ്യം ചെയ്യാൻ പിതാവും ജീവിതം ഫലിതത്തോടു കൂടി അഭിമുഖീകരിക്കുവാൻ മാതാവ് ലൂസിലും ഫെയ്ൻമാനിൽ സ്വാധീനമായി.

അദ്ദേഹം തന്റെ ബാല്യകാല സഖി ആർലിൻ ഗ്രീൻ ബോമിനെ വിവാഹം ചെയ്തു. ആർലീൻ 1945-ൽ ക്ഷയരോഗം ബാധിച്ച് മരണമടഞ്ഞു. ഇതിനുശേഷം 1952-ൽ അദ്ദേഹം മേരി ബെല്ലിനെ വിവാഹം ചെയ്തെങ്കിലും ഇവർ പിന്നീട് വിവാഹമോചിതരായി. 1960-ൽ ഗ്വെനെത് ഹൊവാർത്തിനെ വിവാഹം ചെയ്തു. ഇവർക്ക് കാൾ എന്ന പുത്രനും മിച്ചെൽ എന്ന ദത്തുപുത്രിയുമുണ്ട്.

Remove ads

വിദ്യാഭ്യാസം

മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽനിന്ന് (MIT) ബിരുദം അദ്ദേഹം കരസ്ഥമാക്കി. തുടർന്ന് 1939-ൽ പ്രിൻസ്ടണിൽ റിസർച്ച് അസിസ്റ്റന്റായി.

അദ്ദേഹം വഹിച്ച പദവികൾ

1945-ൽ കോർണൽ സർവകലാശാലയിൽ പ്രൊഫസറായി തുടർന്ന്. 1950-മുതൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെനോളജിയിൽ സൈദ്ധാന്തിക പ്രൊഫസർ.

സംഭാവനകൾ

വിദ്യുത് കാന്തിക പ്രതിപ്രവർത്തനങ്ങൾ വിവരിക്കുന്ന ക്വാണ്ടം വിദ്യുത്ഗതിക (Quantum Electrodynamics) ത്തെ സൈദ്ധാന്തികവും പ്രായോഗികവുമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന കൃത്യമായ സിദ്ധാന്തമാക്കി മാറ്റി. ഇതാണ് ഭൗതികശാസ്ത്രത്തിന് ഫെയ്‌ൻമാൻ നൽകിയ ഏറ്റവും വലിയ സംഭാവന.

പുറത്തുനിന്നുള്ള വിവരങ്ങൾ

  1. .http://nobelprize.org/nobel_prizes/physics/laureates/1965/feynman-bio.html

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads