റിച്ചാർഡ് വാഗ്നർ

German composer, conductor, and essayist From Wikipedia, the free encyclopedia

റിച്ചാർഡ് വാഗ്നർ
Remove ads

ജർമൻ ഓപ്പറ സംഗീത സം‌വിധായകൻ ആയിരുന്നു റിച്ചാർഡ് വാഗ്നർ (/[invalid input: 'icon']ˈvɑːɡnər/; German: [ˈʁiçaʁt ˈvaːɡnɐ] മേയ് 22, 1813 - ഫെബ്രുവരി 13, 1883). കാല്പനിക കാലഘട്ടത്തിൽ ജർമനിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗീത സം‌വിധായകൻ ഇദ്ദേഹമായിരുന്നു. വിദ്യാർത്ഥി ആയിരിക്കുമ്പോൾ എഴുതിയവയെ ഒഴിവാക്കിയാൽ ഇദ്ദേഹം പത്ത് ഓപ്പറകൾ രചിച്ചിട്ടുണ്ട്. അവ ഇന്നും ഓപ്പറ ഹൗസുകളിൽ അവതരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ മിക്ക ഓപ്പറകളും ജർമൻ ഐതിഹ്യങ്ങളെപ്പറ്റിയുള്ളവയാണ്. വരികൾ ഇദ്ദേഹം സ്വയമാണെഴുതിയത്. ഓപ്പറയെക്കുറിച്ചുള്ള ജനങ്ങളുടെ ചിന്താഗതി ഇദ്ദേഹം മാറ്റിമറിച്ചു. ജർമൻ പട്ടണമായ ബെയ്റുത്തിൽ ഇദ്ദേഹം സ്വന്തം രൂപകല്പനയിൽ ഒരു ഓപ്പറ ഹൗസ് (ബൈറിയുത് ഫെസ്റ്റ്സ്പിയെൽഹൗസ്) നിർമിച്ചിട്ടുണ്ട്. ഇതിൽ പുതിയ പല രൂപകൽപ്പനാ രീതികളും ഉൾക്കൊള്ളിക്കപ്പെട്ടിരുന്നു.

Thumb
റിച്ചാർഡ് വാഗ്നർ 1871-ൽ
Thumb

മറ്റു ഒപ്പറ സംഗീതസംവിധാകരിൽ നിന്ന് വ്യത്യസ്തമായി വാഗ്നർ തന്റെ അവതരണങ്ങളുടെ ലിബ്രെറ്റോ, സംഗീതം എന്നിവ സ്വയം സൃഷ്ടിക്കുകയായിരുന്നു ചെയ്തത്.വെബർ, മേയർബീർ എന്നിവരെപ്പോലെ കാൽപ്പനിക പ്രസ്ഥാനത്തിന്റെ കൂടെയായിരുന്നു ആദ്യകാലത്ത് ഇദ്ദേഹം. ഗെസാംട്കുൺസ്ട്വെർക് ("പൂർണ്ണ കലാരൂപം") എന്ന തന്റെ സിദ്ധാന്തത്തിലൂടെ വാഗ്നർ ഒപറയെ മാറ്റിമറിച്ചു. കവിത, സംഗീതം, നാടകം എന്നീ കലാസാഹിത്യരൂപങ്ങളെ സമന്വയിപ്പിക്കാനാണ് വാഗ്നർ ശ്രമിച്ചത്. സംഗീതം നാടകാംശത്തിനു കീഴ്പ്പെട്ടാണിരിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഈ സിദ്ധാന്തം 1849 മുതൽ 1852 വരെയുള്ള കാലത്ത് ചില ഉപന്യാസങ്ങളിലൂടെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

ഈ ആശയങ്ങൾ ഇദ്ദേഹം ആദ്യം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നത് Der Ring des Nibelungen (നിബെലുങിന്റെ റിംഗ്) എന്ന നാല് ഒപറകളിലെ ആദ്യ പകുതിയിലായിരുന്നു.

ഇദ്ദേഹത്തിന്റെ ഒപറ സങ്കൽപ്പങ്ങൾ വീണ്ടും മാറുകയുണ്ടായി. അവസാന സൃഷ്ടികളിൽ അദ്ദേഹം പരമ്പരാഗത രീതികൾ തിരികെക്കൊണ്ടുവരുകയും ചെയ്തു.

അവസാന കാലം വരെ വാഗ്നർ രാഷ്ട്രീയകാരണങ്ങളാൽ നാട്ടി‌ൽ നിന്നകന്നു താമസിക്കേണ്ട അവസ്ഥയിലായിരുന്നു. കടക്കാരിൽ നിന്ന് ഇടയ്ക്കിടെ അദ്ദേഹത്തിന് ഒളിച്ചോടേണ്ടിവന്നിരുന്നു. പ്രശ്നങ്ങൾ നിറഞ്ഞ പ്രണയജീവിതവുമായിരുന്നു ഇദ്ദേഹത്തിന്റേത്. ഇദ്ദേഹത്തിന്റെ ആശയങ്ങൾ ഇരുപതാം നൂറ്റാണ്ടിലെ പല കലക‌ളെയും സ്വാധീനിച്ചിട്ടുണ്ട്. സംഗീതസംവിധാനം, ഓർക്കസ്ട്ര നടത്തിപ്പ്, തത്വശാസ്ത്രം, സാഹിത്യം, ദൃശ്യകലകൾ തിയേറ്റർ എന്നിവയെ ഇദ്ദേഹത്തിന്റെ ആശയങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജൂതവിരുദ്ധ നിലപാടുകൾ അടുത്ത കാലത്തായി കൂടുതൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads