റോയൽ ചാർട്ടർ

From Wikipedia, the free encyclopedia

റോയൽ ചാർട്ടർ
Remove ads

ഒരു കോർപ്പറേറ്റ് പ്രസ്ഥാനത്തിന് അധികാരമോ അവകാശമോ നൽകുന്ന പൊതുവേ രാജസന്നിധിയിൽനിന്ന് പുറപ്പെടുവിക്കുന്ന ഔദ്യോഗിക രേഖയാണ് രാജശാസനം അഥവാ റോയൽ ചാർട്ടർ. മുൻസിപ്പൽ ചാർട്ടർ, സർവ്വകലാശാലകൾ എന്നിവ തുടങ്ങാൻ ഇന്നും ചാർട്ടർ ഉപയോഗിക്കുന്നു. വാറണ്ടുകളിലും നിയമന ഉത്തരവുകളിലും നിന്ന് വ്യത്യസ്തമായി, ചാർട്ടർ നൽകുന്ന അവകാശം അഥവാ അധികാരം സ്ഥിരമാണ്. പൊതുവേ കാലിഗ്രഫി പോലെയുള്ള കലാരൂപങ്ങളുപയോഗിച്ച് അലങ്കരിച്ചവയായിരിക്കും ചാർട്ടർ പ്രമാണങ്ങൾ. ബ്രിട്ടീഷ് രാജകുടുംബം ഏതാണ്ട് 980 ചാർട്ടറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്[1]. ഇവയിൽ 750 എണ്ണം ഇന്നും നിലനിൽക്കുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പൂർവ്വദേശങ്ങളിൽ വാണിജ്യക്കുത്തക അനുവദിച്ചു കൊടുത്തത് ചാർട്ടർ-1600 എന്ന രാജകീയ ശാസനത്തിലൂടെയായിരുന്നു[2].

Thumb
കിങ്സ് കോളേജ്, ഇന്നത്തെ ടൊറോണ്ടോ സർവ്വകലാശാല, മേല്ക്കാണുന്ന റോയൽ ചാർട്ടർ മുഖാന്തരമായിരുന്നു സ്ഥാപിതമായത്
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads