മഴമരം

ചെടിയുടെ ഇനം From Wikipedia, the free encyclopedia

മഴമരം
Remove ads

മൈമോസെ (Mimosae) സസ്യകുടുംബത്തിൽ പെട്ട ഒരു മരമാണ് മഴവൃക്ഷം. ഉറക്കംതൂങ്ങി മരമെന്നും ഇതിനു പേരുണ്ട്. ശസ്ത്രനാമം: സമാനിയ സമാൻ (Samanea saman) . ഇംഗ്ലീഷിൽ ഇതിനെ റെയിൻട്രീ മഴവൃക്ഷം എന്നു വിളിക്കുന്നു. 20-25 മീറ്റർ പൊക്കത്തിൽ പന്തലിച്ചു വളരുന്ന ഈ മരത്തിനുചുറ്റും സദാഈർപ്പം ഉള്ളതിനാലാണ് ഇത് മഴവൃക്ഷമായി അറിയപ്പെടുന്നത്. ഈ വൃക്ഷത്തിന്റെ സ്വദേശം തെക്കേ അമേരിക്കയാണ്. വേണ്ടത്ര മഴയും ചൂടുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ ഒരു തണൽ മരമായി നട്ടുവളർത്തുന്നുണ്ട്. ഇതിന്റെ പത്രവിതാനത്തിന് ഏതാണ്ടു 30 മീറ്റർ വ്യാസമുണ്ടാകും.

വസ്തുതകൾ മഴമരം, Conservation status ...
Remove ads

പത്രവിന്യാസത്തിലെ പ്രത്യേകത

സംയുക്തപർണ്ണമാണ് ഇതിനുള്ളത്. ഇടതൂർന്ന ഇലകൾ നല്ല സൂര്യപ്രകാശം ഉള്ള സമയത്ത് പ്രകാശത്തിനഭിമുഖമായി നിവർന്നു നിൽക്കുന്നതിനാൽ സൂര്യരശ്മി ഒട്ടുംതന്നെ അടിയിൽ എത്തുന്നില്ല. എന്നാൽ ഇരുട്ടു വീഴുമ്പോഴും മഴയുള്ള സമയത്തും ഇലൾ മടങ്ങി തണ്ടിന്റെ വശങ്ങളിലേക്കു കിടക്കുന്നു. തന്മൂലം ഈ മരത്തിനെ ഉറക്കം തൂങ്ങിയെന്നു വിളിക്കുന്നു. ഇളം തണ്ടുകളും ഇലയുടെ അടിഭാഗവും മൃദുവായ ചെറിയ രോമങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇലയുടെ മുകൾഭാഗം മിനുമിനുത്തതാണ്. ഇലക്കു മൂന്നു നാലു സെന്റീമീറ്റർ നീളമുണ്ടാവും. മഴക്കാലത്ത് ഇലകൾ കൂമ്പി നിൽക്കുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. വൈകുന്നേരം ഇലകൾ കൂമ്പി നിൽക്കുന്നതിനാൽ 5 മണി മരം എന്ന പേരും ഇവയ്ക്കുണ്ട്. ഇതിന്റെ ചുവട്ടിൽ എപ്പോഴും നനവ് കാണുന്നതിനാലാണ് ഈ പേര് ലഭിച്ചത് എന്നും പറയപ്പെടുന്നു.

Remove ads

പൂക്കാലം

പൂക്കാലം മാർച്ച് മുതൽ സെപ്റ്റംബർ വരെയാണ്. ശിഖരങ്ങളുടെ അഗ്രഭാഗത്തായി പൂങ്കുലകൾ പ്രത്യക്ഷപ്പെടുന്നു. ഇതിന്റെ പൂക്കൾക്ക് പാടലവർണ്ണമാണ്. പൂങ്കുലവൃന്തത്തിന് അഞ്ചാറു സെന്റീമിറ്റർ നീളം ഉണ്ടായിരിക്കും. ബഹ്യദലപുഞ്ജത്തിന് 4--6 മില്ലീമീറ്റർ നീളവും മഞ്ഞനിറത്തിലുള്ള ദളപുടത്തിന് ഏതണ്ട് 10—12 മില്ലീമീറ്റർ നീളവും ഉണ്ടായിരിക്കും. ഓരോപൂവിലും പാടലവർണ്ണത്തിലുള്ള 20 കേസരങ്ങൾ ഉണ്ട്. പൂവിന്റെ ഏറ്റവും ഭങ്ങിയുള്ള ഭാഗവും കേസരങ്ങളാണ്.

Remove ads

കായ്കളുടെ ഉപയോഗം

15—20 സെന്റീമീറ്റർ നീളവും 15—25 മില്ലീമീറ്റർ വീതിയുമുണ്ടായിരിക്കും ഇതിന്റെ കായ്ക്ക്. കട്ടിയുള്ള അരികോടുകൂടിയ കായ് ഒരു അസ്ഫുടന (indehiscent) ഫലമാണ്. ഒരു ഫലത്തിൽ ഇരുപത്തഞ്ചോളം വിത്തുകൾ ഉണ്ടായിരിക്കും. അണ്ണാൻ തുടങ്ങിയ ജീവികൾ ഇതു ഭക്ഷിക്കുന്നു. കന്നുകാലികൾക്കും കുതിരകൾക്കും ഇതു ഭക്ഷണമാണ്.

തടിയുടെ ഉപയോഗം

വളരെവേഗം വളരുന്ന ഈ മരത്തിന്റെ തടി വിറകിനായി ഉപയോഗിക്കുന്നു. വിത്തുകൾ നട്ടും കമ്പുകൾ നട്ടും ഉത്പാദനം നടത്തുന്നു.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads