സാമുവൽ ബെക്കറ്റ്
From Wikipedia, the free encyclopedia
Remove ads
സാമുവൽ ബാർക്ലെ ബെക്കറ്റ് (1906 ഏപ്രിൽ 13 - 1989 ഡിസംബർ 22) ഐറിഷ് നാടകകൃത്തും കവിയും നോവലിസ്റ്റുമായിരുന്നു. 1969-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനായി. നിരൂപകരുടെ അഭിപ്രായത്തിൽ വിഷാദവും ദുരന്തബോധവും നിറഞ്ഞ രചനകളായിരുന്നു ബെക്കറ്റിന്റേത്. 1940കളുടെ അവസാനം രചിച്ച് 1952-ൽ പ്രസിദ്ധീകരിച്ച ഗോദോയെ കാത്ത് (Waiting for Godot) എന്ന നാടകമാണ് ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. ഫ്രെഞ്ചില് രചിച്ച മൂലകൃതി 1954ലാണ് ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്തത്.
Remove ads
ജീവിതരേഖ
അയർലൻഡിലെ ഡബ്ലിനിലാണ് സാമുവൽ ബെക്കറ്റ് ജനിച്ചത്. ചെറുപ്പ കാലത്ത് ക്രിക്കറ്റ് കളിയോടായിരുന്നു കമ്പം. ഡബ്ലിൻ സർവ്വകലാശാലാ ടീമിൽ കളിച്ചിട്ടുള്ള ബെക്കറ്റ് ഇംഗ്ലീഷ് കൌണ്ടി ക്ലബായ നോർത്താംപ്ടൺഷെയറിനെതിരെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും കളിച്ചിട്ടുണ്ട്. ഇക്കാരണത്താൽ ക്രിക്കറ്റിന്റെ ബൈബിൾ എന്നു വിശേഷിക്കപ്പെടുന്ന വിസ്ഡൻ മാസികയിൽ ഇടംനേടിയ ഏക നോബൽ ജേതാവും ഇദ്ദേഹമാണ്.
പ്രശസ്തമായ ട്രിനിറ്റി കോളജിൽ നിന്ന് ഫ്രഞ്ചും ഇറ്റാലിയനും പഠിച്ച് 1927-ൽ ബിരുദം സമ്പാദിച്ചു. കുറച്ചുകാലം ബെൽ ഫാസ്റ്റി tu vieja en tanga ർപ്പെട്ടു. പാരീസിൽ വച്ച് ജയിംസ് ജോയ്സിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സഹായിയാവുകയും ചെയ്തു. ഈ പരിചയമാണ് അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെ പരിപോഷിപ്പിച്ചത്. 1929-ൽ ബെക്കറ്റിന്റെ ആദ്യ സാഹിത്യ രചന പുറത്തുവന്നു. ജയിംസ് ജോയ്സിന്റെ കൃതികളെപ്പറ്റിയുള്ള പഠനമായിരുന്ന് അത്. എന്നാൽ ജോയ്സിന്റെ മകളുടെ പ്രണയാഭ്യർത്ഥന നിരസിച്ചതോടെ ഇവർ തമ്മിലുള്ള ബന്ധം വഷളായി.
1930-ൽ പാരീസ് വിട്ട് ലണ്ടനിൽ തിരിച്ചെത്തി ട്രിനിറ്റി കോളജിൽ അദ്ധ്യാപകനായി ചേർന്നെങ്കിലും താമസിയാതെ രാജിവച്ചു. 1931-ൽ മാഴ്സൽ പ്രൌസ്റ്റിനെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചതോടെ ബെക്കറ്റ് സാഹിത്യ ലോകത്ത് ശ്രദ്ധിക്കപ്പെടുവാൻ തുടങ്ങി. തുടർന്നും പലമേഖലകളിലുള്ള സാഹിത്യ രചനകളിൽ മുഴുകിയെങ്കിലും പിതാവിന്റെ മരണത്തോടെ എഴുത്തു കുറഞ്ഞു. വിഷാദരോഗത്തിനിടിമയായ ബെക്കറ്റിനെ 1935 മുതൽ 36വരെ മനോരോഗ ചികിത്സയ്ക്കു വിധേയനാക്കി.
1937-ൽ വീണ്ടും പാരീസിലെത്തി. 1938-ൽ ആത്മകഥാംശമുള്ള മർഫി എന്ന നോവൽ പ്രസിദ്ധീകരിച്ചു. ഭ്രാന്തിലേക്ക് വഴുതിവീഴുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണിത്. രണ്ടാം ലോക മഹായുദ്ധശേഷം എഴുത്ത് ഫ്രഞ്ചിലാക്കി. 1953-ൽ പാരിസിലും 1955 ല് ലണ്ടനിലും ഗോദോയെ കാത്ത് അവതരിപ്പിക്കപ്പെട്ടു. അതുവരെയും നിലവിലിരുന്ന നാടകവുമായി ബന്ധപ്പെട്ട എല്ലാ യാഥാസ്ഥിതിക കാഴ്ചപ്പാടുകളെയും ഈ കൃതി തകിടം മറിച്ചു. വിവിധ കൃതികൾ പരിഗണിച്ച് 1969-ൽ ബെക്കറ്റിനെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവായി തിരഞ്ഞെടുത്തു. 1989 ഡിസംബറീൽ അന്തരിച്ചു.
Remove ads
ശൈലി
ബെക്കെറ്റിന്റെ കൃതികൾ വളരെ എഴുന്നുനിൽക്കുന്നവയും ചുരുക്കം വാക്കുകൾ കൊണ്ട് നിർമ്മിച്ചവയുമാണ് (മിനിമലിസ്റ്റ്). ചില വിശകലനങ്ങളനുസരിച്ച് ബെക്കെറ്റിന്റെ കൃതികൾ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് ഗാഢമായി അശുഭവിശ്വാസം പുലർത്തുന്നു. വർഷംചെല്ലുംതോറും അദ്ദേഹത്തിന്റെ കൃതികൾ കൂടുതൽ കൂടുതൽ മനസ്സിലാക്കൻ പ്രയാസവും കെട്ടുറപ്പു കുറഞ്ഞവയും ആയിത്തീർന്നു.
അദ്ദേഹത്തിന്റെ കൃതികളിൽ ആരോപിക്കപ്പെടുന്ന അശുഭവിശ്വാസം അപാരവും എന്നാൽ വക്രവുമായ ഹാസ്യം കൊണ്ട് അദ്ദേഹം മറയ്ക്കുന്നു. പല വായനക്കാരുടെയും അഭിപ്രായത്തിൽ ബെക്കെറ്റ് തന്റെ കൃതികളിൽ അവതരിപ്പിക്കുന്ന ജീവിത പ്രതിബന്ധങ്ങൾ “ജീവിതയാത്ര എത്ര കഠിനമാണെങ്കിലും ഒടുവിൽ ആ കാഠിന്യങ്ങൾക്ക് തക്ക വിലയുള്ളതാണ്“ എന്ന തത്ത്വം പ്രദർശിപ്പിക്കുന്നു. അതുപോലെ മറ്റുപലരും ബെക്കെറ്റിന്റെ അശുഭവിശ്വാസം മനുഷ്യന്റെ അവസ്ഥയോടല്ല, മറിച്ച് പ്രത്യാശനിറഞ്ഞ വ്യക്തികളിൽ കഴിവില്ലാത്ത വിധി അടിച്ചേൽപ്പിക്കുന്ന അംഗീകൃത സാമൂഹിക - സാംസ്കാരിക കെട്ടുപാടുകളോടാണ്. മനുഷ്യന്റെ അന്തർലീനമായ ശുഭാപ്തിവിശ്വാസം ആണ് ബെക്കെറ്റിന്റെ കൃതികൾ കാണിക്കുന്നതെന്നും അതുകൊണ്ടുതന്നെ അടിച്ചമർത്തുന്ന ലോകത്തോട് ഒരു ബലാബലം (റ്റെൻഷൻ) നിലനിൽക്കുന്നു എന്നും നിരൂപകർ അഭിപ്രായപ്പെടുന്നു.
“ആധുനിക മനുഷ്യന്റെ കഷ്ടതകളിലൂടെ ഉയർത്തപ്പെടുന്ന പുതിയ നോവൽ-നാടക രൂപങ്ങൾക്ക്” 1969-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.[2] അയോസ്ടാനയിലെ സാവോയ് എന്ന ഐറിഷ് ബഹുമതി അദ്ദേഹത്തിന് 1984-ൽ ലഭിച്ചു.
Remove ads
സാഹിത്യ കൃതികൾ
നാടകം
- എല്യുത്തേറിയ (Eleutheria (1940-കളിൽ എഴുതിയത്; 1995-ൽ പ്രസിദ്ധീകരിച്ചു))
- ഗോദോയെ കാത്ത് (Waiting for Godot (1952))
- വാക്കുകൾ ഇല്ലാത്ത അഭിനയം I (Act Without Words I (1956))
- വാക്കുകൾ ഇല്ലാത്ത അഭിനയം II (Act Without Words II (1956))
- കലാശക്കളി (Endgame (1957))
- ക്രാപ്പിന്റെ അവസാനത്തെ ടേപ്പ് (Krapp's Last Tape (1958))[3]
- നാടകത്തിന് ഒരു കരട് I (Rough for Theatre I (late 1950-കളുടെ അവസാനത്തിൽ എഴുതിയത്))
- നാടകത്തിന് ഒരു കരട് II (Rough for Theatre II ( 1950-കളുടെ അവസാനത്തിൽ എഴുതിയത്))
- സന്തുഷ്ട ദിനങ്ങൾ (Happy Days (1960))
- നാടകം (Play (1963))
- വരൂ, പോകൂ (Come and Go (1965))
- ശ്വാസം (Breath (1969))
- ഞാനല്ല (Not I (1972))
- ആ സമയത്ത് (That Time (1975))
- കാലടികൾ (Footfalls (1975))
- ഏകാംഗാഭിനയത്തിന്റെ ഒരു ഭാഗം (A Piece of Monologue (1980))
- റോക്കബി (Rockaby (1981))
- ഒഹിയോ ഇംപ്രോംപ്ടു (Ohio Impromptu (1981))
- അപായം (Catastrophe (1982))
- എന്ത് എവിടെ (What Where (1983))
അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads