സാഞ്ചി

From Wikipedia, the free encyclopedia

സാഞ്ചിmap
Remove ads

ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് സാഞ്ചി എന്ന ചെറുഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കുന്നത്. മദ്ധ്യപ്രദേശിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്, ഭോപ്പാലിനു വടക്കുകിഴക്കായി 46 കിലോമീറ്ററകലെ. ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തുവിനു പിൻപ് പന്ത്രണ്ടാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന ബുദ്ധമതകേന്ദ്രമാണ് സാഞ്ചി. പഴയ ബുദ്ധമത കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളായി ഇപ്പോളും സാഞ്ചിമലക്കു മുകളിൽ സ്തൂപങ്ങളും, മറ്റു ബൌദ്ധസ്മരകങ്ങളും ഉണ്ട്.

വസ്തുതകൾ സാഞ്ചി, അടിസ്ഥാന വിവരങ്ങൾ ...
Thumb
സാഞ്ചിയിലെ മഹാസ്തൂപം
Remove ads

സാഞ്ചിയുടെ പ്രത്യേകതകൾ

ഇന്ത്യയിലെ ബുദ്ധമത പ്രഭാവകാലത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ കാലഘട്ടങ്ങളിലെയും വിവരങ്ങൾ സാഞ്ചിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണഗതിയിൽ മിക്ക ബുദ്ധമതകേന്ദ്രങ്ങളും ശ്രീബുദ്ധന്റെ ജീവിതവുമായി ബന്ധമുള്ളവയാണ് പക്ഷേ സാഞ്ചി ശ്രീബുദ്ധൻ സന്ദർശിച്ചിട്ടു പോലുമില്ല.

രൂപം

ബേത്വാ നദിയുടെ കരയിൽ 300 അടിയോളം ഉയരമുള്ള ഒരു കുന്നിൻ മുകളിലാണ് സാഞ്ചിയിലെ മഹാസ്തൂപം നിൽക്കുന്നത്. അടിഭാഗത്ത് 115 അടി വ്യാസവും 50 അടി ഉയരവും ഉള്ള കൂറ്റൻ ശിലാനിർമിതിയാണ് ഈ സ്തൂപം. ഭൂമിയെ ഉൾക്കൊള്ളുന്ന ആകാശത്തിന്റെ പ്രതീകമായി നിർമ്മിച്ചിട്ടുള്ള ഇതിന്റെ അടിവശത്തിന് അണ്ഡം എന്നാണ് പേര്. അണ്ഡത്തിനു മുകളിലായി 50 അടിവ്യാസമുള്ള അടിത്തറയിൽ ചതുരാകൃതിയിൽ ഹർമിക നിർമ്മിച്ചിരിക്കുന്നു, അതിനു മുകളിൽ ഒരു കൊടിമരവുമുണ്ട്. കൊടിമരത്തിന്മേൽ ദേവലോകത്തിന്റെ വിവിധതലങ്ങളെ സൂചിപ്പിക്കുന്ന കുടകൾ, ഛത്രാവലി എന്നാണ് ഇതിന്റെ പേര്. അണ്ഡത്തിൽ നിന്ന് 16 അടി ഉയരത്തിൽ കല്ലുപാകിയ ഒരു ചുറ്റുനടപ്പാതയുണ്ട്, നടപ്പാതയുടെ വശങ്ങളിലായി നിരവധി ശിലാവാതിലുകളുണ്ട്. തോരണങ്ങളെന്നാണ് ഇവയ്ക്ക് പറയുക. ചരാചരങ്ങളെയെല്ലാം ഏക ഭാവത്തിൽ ദർശിക്കുന്ന ഒരു ദാർശനിക ചിഹ്നസഞ്ചയമാണ് സാഞ്ചിയിലെ മഹാസ്തൂപം.

Remove ads

നിർമ്മാണം

അശോകചക്രവർത്തിയാണ് സാഞ്ചി ബുദ്ധമത സങ്കേതം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. അശോകചക്രവർത്തിയുടെ മകനും ശ്രീലങ്കയിലെ ബുദ്ധമത പ്രചാരകനുമായിരുന്ന മഹേന്ദ്രന്റെ ചില കുറിപ്പുകളിലാണ് സാഞ്ചിയെക്കുറിച്ച് പരാമർശങ്ങളുള്ളത്.

വിസ്മൃതിയിൽ

മൗര്യ സാമ്രാജ്യത്തിൽ നിന്നും ക്ഷാത്രപരും കുശാനന്മാരും മാൾവാ പ്രദേശം പിടിച്ചടക്കിയപ്പോൾ സാഞ്ചിയുടെ പ്രതാപം മങ്ങി. പിന്നീട് ക്രി.പി നാലാം നൂറ്റാണ്ടിൽ ഗുപ്തവംശം ഭരണം പിടിച്ചടക്കിയതോടെയാണ് വീണ്ടും സാഞ്ചിക്ക് നല്ലകാലം വന്നത്. ഈ കാലഘട്ടത്തിൽ ഇവിടെ കൂടുതൽ ക്ഷേത്രങ്ങളും സ്തൂപങ്ങളുമൊക്കെ സ്ഥാപിക്കപ്പെട്ടു. ഗുപ്തവംശത്തിനു ശേഷം പല രാജവംശങ്ങളും മാൾവ കീഴടക്കി ഭരിച്ചു. ഇതിൽ ഹർഷവർദ്ധനന്റെ കാലത്തുമാത്രമാണ് (എ.ഡി. 606-647) സാഞ്ചിക്ക് പ്രത്യേകശ്രദ്ധ കിട്ടിയത്. ബ്രാഹ്മണ മതം ശക്തിപ്രാപിച്ചതോടെ ഇന്ത്യയിലെമ്പാടും ബുദ്ധമതത്തിനുണ്ടായ തളർച്ച തന്നെയാവണം സാഞ്ചിയെയും ബാധിച്ചത് എന്നു കരുതപ്പെടുന്നു.

നൂറ്റാണ്ടുകളോളം വിസ്‌മൃതിയിലാണ്ട് കിടന്ന സാഞ്ചിയിലെ മഹാസ്തൂപവും മറ്റ് അമൂല്യ സ്മാരകങ്ങളും വീണ്ടെടുത്തത് 1818-ൽ ജനറൽ ടെയ്‌ലറാണ്. എങ്കിലും 1912 നും 1919 നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ സർ ജോൺ മാർഷലിന്റെ മേൽനോട്ടത്തിലാണ് സാഞ്ചിയിലെ സ്മാരകങ്ങൾ പുനരുദ്ധരിക്കപ്പെട്ടത് . ഇന്നിപ്പോൾ സാഞ്ചിയിൽ ഏകദേശം അൻപതോളം സ്മാരകങ്ങളുണ്ട്, ഇവയിൽ മൂന്നു സ്തൂപങ്ങളും ഏതാനും ക്ഷേത്രങ്ങളും ഉൾപ്പെടും. 1989 തൊട്ട് യുനസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ സാഞ്ചിയുമുണ്ട്.

Remove ads

ചിത്രശാല

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads