സതീഷ് ശർമ്മ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia
Remove ads
സതീഷ് സി. ശർമ്മ (ജീവിതകാലം: 11 ഒക്ടോബർ 1947 - 17 ഫെബ്രുവരി 2021) ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിച്ചിരുന്ന അദ്ദേഹം കേന്ദ്രസർക്കാരിലെ മുൻ അംഗമായിരുന്നു. രാജീവ് ഗാന്ധിയുമായുള്ള അടുപ്പത്തിലൂടെയും അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും കോൺഗ്രസ് പാർട്ടിയുടെ യഥാർത്ഥ രാഷ്ട്രീയ ശക്തി കേന്ദ്രവുമായിരുന്ന സോണിയ ഗാന്ധിയുമായുള്ള അടുപ്പത്തിലൂടെയും സതീഷ്‍ ശർമ്മ രാഷ്ട്രീയ ജീവിതത്തിൽ കരുത്തനായിത്തീർന്നു. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെയും വോട്ടർമാരുടെയും അഭീഷ്ടപ്രകാരം അദ്ദേഹം കോൺഗ്രസിനുവേണ്ടി ലോക്‌സഭയിലെ സീറ്റുകൾ നിലനിർത്തി.
Remove ads
സ്വകാര്യ ജീവിതം
1947 ഒക്ടോബർ 11 ന് ഇന്ത്യൻ സംസ്ഥാനമായ തെലുങ്കാനയിലെ സെക്കന്തരാബാദിലാണ് സതീഷ് ശർമ ജനിച്ചത്. ഡെറാഡൂണിലെ കേണൽ ബ്രൌൺ കേംബ്രിഡ്ജ് സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം പിന്നീട് മിസോറിയിലെ കൻസാസ് സിറ്റിയിൽ പൈലറ്റായി പരിശീലനം നേടിയിരുന്നു. ഫരീദാബാദ് ജില്ലയിലെ പുണ്യ വനമായി അറിയപ്പെടുന്ന ദില്ലി-ഹരിയാനയിലെ മംഗർ ബാനിയിലുള്ള ഗോത്ര ജ്വല്ലറി മ്യൂസിയം സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തിരുന്ന സ്റ്റെർ ശർമയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.[1][2] 2021 ഫെബ്രുവരി 17 ന് ഗോവയിൽ വച്ച് അദ്ദേഹം മരണമടഞ്ഞു.[3]
Remove ads
രാഷ്ടീയ ജീവിതം
1991 ൽ രാജീവ് ഗാന്ധിയുടെ വധത്തിനു ശേഷം അമേഠി നിയോജകമണ്ഡലത്തിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് സതീഷ് ശർമ്മ തിരഞ്ഞെടുക്കപ്പെട്ടു. 1993 ജനുവരി മുതൽ 1996 ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം പെട്രോളിയം പ്രകൃതി വാതക മന്ത്രിയായിരുന്നു. 1996 ൽ അമേഠിയിൽ നിന്ന് വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1998 ൽ അമേതിയിൽ പരാജയപ്പെട്ട ശേഷം 1999 ൽ റായ്ബറേലി മണ്ഡലത്തിൽനിന്ന് വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads