സ്കാർലെറ്റ് മക്കൌ
From Wikipedia, the free encyclopedia
Remove ads
ദക്ഷിണ അമേരിക്കയിലെ മഴക്കാടുകളിൽ കാണപ്പെടുന്ന, മക്കൗ എന്ന് പൊതുവെ അറിയപ്പെടുന്ന കുടുംബത്തിൽ പെടുന്ന, ഒരിനം തത്തയാണ് സ്കാർലെറ്റ് മക്കൗ. തെക്ക്-കിഴക്കൻ മെക്സിക്കോ തുടങ്ങി പെറു, കൊളംബിയ, ബൊളീവിയ, വെനിസ്വേല പിന്നെ ബ്രസീൽ എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. ആവാസവ്യവസ്ഥയുടെ നശീകരണവും, കച്ചവടത്തിനായി വേട്ടയാടുന്നതും പല ഇടങ്ങളിലും ഇവയ്ക്കു ഭീഷണിയായി. ഹോണ്ടുറാസിന്റെ ദേശീയ പക്ഷി ആണ് സ്കാർലെറ്റ് മക്കൗ.

ഏതാണ്ട് 81 സെന്റിമീറ്റർ നീളവും, ശരാശരി ഒരു കിലോഗ്രാം ഭാരവും ഇവയ്ക്കു ഉണ്ടാകും. നീളത്തിൽ പകുതിയോളം, മക്കൗകളുടെ പൊതു സവിശേഷതയായ, നീണ്ട വാലാണ്. തൂവലുകൾ ഏറെയും സ്കാർലെറ്റ് എന്നറിയപ്പെടുന്ന ഓറഞ്ചു കലർന്ന ചുവന്ന നിറം (സ്കാർലെറ്റ് നിറം) ആണ്, എന്നാൽ ചിറകുകൾ മഞ്ഞയും, നീലയും, വാലിനു ചുവന്ന നിറവുമാണ്.
കണ്ണിന് ചുറ്റും തൂവലുകൾ ഇല്ല. കൊക്കിന്റെ മുകൾഭാഗത്തിന് മങ്ങിയ നിറവും, താഴ്ഭാഗത്തു കറുത്ത നിറവുമാണ്. കുഞ്ഞുങ്ങൾക്ക് കറുത്ത നിറമുള്ള കണ്ണുകളും, മുതിർന്നവയ്ക്കു ഇളം മഞ്ഞ നിറമുള്ള കണ്ണുകളും ആണ് ഉള്ളത്. പച്ച ചിറകുള്ള മക്കൗയും, സ്കാർലെറ്റ് മക്കൗയും ഒന്നാണ് എന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്, എന്നാൽ അതിനു അല്പംകൂടി വലിപ്പവും, മുഖത്ത് വ്യക്തമായ ചുവന്ന വരകൾ ഉണ്ട്. കൂടാതെ ചിറകുകളിൽ മഞ്ഞ നിറം കാണാറില്ല. സ്കാർലെറ്റ് മക്കൗ പുറപ്പെടുവിക്കുന്ന ഉച്ചത്തിൽ ഉള്ള ശബ്ദം മൈലുകൾക്കു അപ്പുറത്തു വരെ കേൾക്കാനാകും. പൊതുവെ കായ്കനികൾ ആണ് അവ ഭക്ഷിക്കുന്നത്.
Remove ads
പ്രജനനം
സ്കാർലെറ്റ് മക്കൗ ജോഡികൾ ജീവിതകാലം മുഴുവൻ തുടരും. പിട മരപ്പൊത്തിൽ രണ്ടോ മൂന്നോ മുട്ടകൾ ഇടും. ഏതാണ്ട് അഞ്ച് ആഴ്ച അടയിരുന്ന ശേഷം മുട്ടവിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരുന്നു. ഒരു വർഷത്തിനടടുത്തു മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞശേഷം അവ വേർപിരിയുന്നു. അഞ്ച് വയസ്സിൽ ആണ് പ്രായപൂർത്തിയാകുന്നത്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads