വിത്ത്
From Wikipedia, the free encyclopedia
Remove ads
സസ്യങ്ങളുടെ പ്രധാനപ്പെട്ട പ്രത്യുൽപാദന പ്രക്രിയയുടെ ഭാഗമാണ് വിത്തുകൾ (ഇംഗ്ലീഷ്: Seed). സസ്യങ്ങളുടെ വിത്തുകളും തൈകളുമാണ് അവയുടെ വംശം നിലനിർത്തുന്നത്. ബീജാന്നം എന്ന ആഹാരകോശത്താൽ ചുറ്റപ്പെട്ട ഭ്രൂണവും അതിനെ പൊതിഞ്ഞു നേർത്ത ആവരണവും കട്ടിയുള്ള പുറന്തോടും ചേർന്നാണ് വിത്തുണ്ടാകുന്നത്. പരാഗണത്തിന് ശേഷം അണ്ഡവും ബീജവും യോജിച്ച്, പിന്നീടുള്ള കോശവിഭജനം വഴി ആഹാരകോശങ്ങളും ബാഹ്യാവരണവും രൂപപ്പെടുന്നു. അതിനുശേഷം വിത്തിലെ ജലാംശം കുറഞ്ഞ് പുതിയ തലമുറയെ മുളപ്പിക്കാൻ പാകത്തിനുള്ള വിത്തായിത്തീരുന്നു.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads