സോൾ
From Wikipedia, the free encyclopedia
Remove ads
ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമാണ് സോൾ. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇത് തന്നെയാണ്. നഗരത്തിലെ ജനസംഖ്യ 1 കോടിയിലധികവും മെട്രോപൊളിറ്റൻ പ്രദേശത്തെ ജനസംഖ്യ 2.3 കോടിയിലധികവുമായ സിയോൾ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലും മെട്രോപൊളിറ്റൻ നഗരങ്ങളിലും ഒന്നാണ്. കേന്ദ്ര ഗവണ്മെന്റ് നേരിട്ട് ഭരിക്കുന്ന നഗരങ്ങളിലൊന്നാണിത്.
രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള ഹാൻ നദീ തടത്തിലാണ് സിയോൾ നഗരം സ്ഥിതിചെയ്യുന്നത്. ഉത്തര കൊറിയയുമായുള്ള അതിർത്തി നഗരത്തിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ്.
സിയോൾ ആദ്യമായി ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് ഇന്നത്തെ സോളിന്റെ തെക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന സോങ്പ-ഗൂവിന് ചുറ്റുമായുള്ള പ്രദേശത്ത് 18ആം നൂറ്റാണ്ടിൽ ബെക്ജെ രാജവംശം അവരുടെ തലസ്ഥാനമായ വിരേസോങ് സ്ഥാപിച്ചതോടയാണ്. ജൊസോൺ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന നംഗ്യോങ് എന്ന നഗരത്തിൽ നിന്നാണ് ഇന്നത്തെ സോൾ നഗരം ഉടലെടുത്തത്.
സോൾ കേന്ദ്ര തലസ്ഥാന പ്രദേശത്ത് ഏകദേശം 2.3 കോടി ജനങ്ങൾ വസിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും ജനസംഖ്യയേറിയ രണ്ടാമത്തെ മെട്രൊപൊളിറ്റൻ പ്രദേശമാണ്.[2] ദക്ഷിണ കൊറിയയുടെ ആകെ ജനസംഖ്യയുടെ പകുതി സിയോൾ കേന്ദ്ര തലസ്ഥാന പ്രദേശത്തും കാൽ ഭാഗം സിയോൾ നഗരത്തിലുമാണ്. ഇത് സിയോളിനെ രാജ്യത്തെ പ്രധാന രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക കേന്ദ്രമാക്കുന്നു. നിത്യ ചെലവ് ഏറ്റവും കൂടിയ ലോകത്തിലെ മൂന്നാമത്തെ നഗരവും ഏഷ്യയിലെ ഒന്നാമത്തെ നഗരവുമാണ് സോൾ.[3]
1988-ലെ ഒളിമ്പിക്സ് മൽസരങ്ങൾ ഇവിടെയാണ് നടത്തപ്പെട്ടത്. [4]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads