സേഷത്
From Wikipedia, the free encyclopedia
Remove ads
പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ജ്ഞാനം, വിജ്ഞാനം, എഴുത്ത് എന്നിവയുടെ ദേവിയാണ് സേഷത് (ഇംഗ്ലീഷ്: Seshat). ലേഖനം ചെയ്യുന്നവൾ എന്നാണ് സേഷത് എന്ന പദത്തിനർഥം. എഴുത്തിന്റെ ദേവി എന്ന നിലയിൽ കണക്കുകളുടെയെല്ലാം സൂക്ഷിപ്പുകാരിയായും സേഷത്തിനെ കണ്ടിരുന്നു. എഴുത്ത് ഉദ്ഭവിച്ചത് സേഷത് ദേവിയിൽനിന്നുമാണ് എന്ന് ഈജിപ്ഷ്യർ വിശ്വസിച്ചിരുന്നു. കൂടാതെ വാസ്തുവിദ്യ, ജ്യോതിഃശാസ്ത്രം, ജ്യോതിഷം, നിർമ്മാണം, ഗണിതം, ഭൂമാപനവിദ്യ എന്നീ ശാസ്ത്രങ്ങളുടെ ദേവിയായും സേഷതിനെ കരുതിയിരുന്നു.[1]
പുലിത്തോൽ ധരിച്ച് കയ്യിൽ എഴുത്താണിയും എഴുത്തുപലകയുമായി നിൽക്കുന്ന രൂപത്തിലാണ് സേഷത് ദേവിയെ ചിത്രീകരിക്കുന്നത്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads