തോത്ത്
From Wikipedia, the free encyclopedia
Remove ads
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവനാണ് തോത്ത്. ഐബിസിന്റെയോ അല്ലെങ്കിൽ ബബ്ബൂണിന്റെയോ ശിരസ്സോടുകൂടിയ മനുഷ്യരൂപത്തിലാണ് തോത്ത് ദേവനെ ചിത്രീകരിക്കാറുള്ളത്. തോത്തിന്റെ സ്ത്രീ രൂപമാണ് സേഷത്. മാഃത് ആണ് തോത്തിന്റെ ഭാര്യ.[3]
ഈജിപ്റ്റിലെ ഖ്മൂൻ പട്ടണത്തിലാണ് തോത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രം നിലനിന്നിരുന്നത്[note 1][4] പിന്നീട് ഗ്രീക്കോ റോമൻ കാലഘട്ടത്തിൽ ഈ സ്ഥലം ഹെർമോപോളിസ് മാഗ്ന എന്ന് അറിയപ്പെട്ടിരുന്നു [5] കൂടാതെ അബിഡോസ്, ഹെസേർത്ത്, ഉറിത്ത്, പേർ-അബ്, റെഖൂയി, താ-ഉർ, സേപ്, ഹാത്, സെൽകെത് എന്നിങ്ങനെ ഒട്ടനവധി സ്ഥലങ്ങളിലും തോത്ത് ദേവന്റെ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു[6]
Remove ads
അവലംബം
കുറിപ്പുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads