ശരദ് പവാർ

കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായിരുന്ന രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia

ശരദ് പവാർ
Remove ads

2014 മുതൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്ന മുതിർന്ന എൻ.സി.പി നേതാവാണ് ശരത് പവാർ.[1] (ജനനം : 12 ഡിസംബർ 1940)[2] 2004 മുതൽ 2014 വരെ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി, 1991 മുതൽ 2014 വരെ ഏഴു തവണ ലോക്സഭാംഗം, മൂന്നു തവണ (1978-1980, 1988-1991, 1993-1995) മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ച ശരത് പവാർ[3] ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷത്തിൻ്റെ പ്രധാന നേതാവായാണ് അറിയപ്പെടുന്നത്.[4][5][6][7]

വസ്തുതകൾ ശരത് പവാർ, രാജ്യസഭാംഗം ...
Remove ads

ജീവിതരേഖ

മഹാരാഷ്ട്രയിലെ ബോംബെയിലുള്ള ബാരാമതിയിൽ ഗോവിന്ദറാവു പവാറിൻ്റെയും ശാരദാഭായിയുടേയും മകനായി 1940 ഡിസംബർ 12ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബി.എം.സി.സി കോളേജിൽ ചേർന്ന് ബിരുദം നേടി. ബി.കോമാണ് വിദ്യാഭ്യാസ യോഗ്യത.

രാഷ്ട്രീയ ജീവിതം

സ്കൂളിൽ പഠിക്കുമ്പോഴെ വിദ്യാർത്ഥി രാഷ്ടീയത്തിൽ സജീവമായിരുന്ന ശരത് പവാർ യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1999-ൽ കോൺഗ്രസ് വിട്ട് എൻ.സി.പി രൂപീകരിച്ചു. ഇന്ത്യയിലെ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലും സ്വാധീനമുള്ള ദേശീയ പാർട്ടിയെന്ന പദവി എൻ.സി.പിക്ക് നേടിക്കൊടുത്ത ശരത് പവാർ മൂന്ന് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും കേന്ദ്ര മന്ത്രിസഭയിൽ രണ്ട് തവണ കൃഷിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

പ്രധാന പദവികളിൽ

  • 1958 : യൂത്ത് കോൺഗ്രസ് അംഗം
  • 1962 : പൂനെ ജില്ലാ പ്രസിഡൻറ്, യൂത്ത് കോൺഗ്രസ്
  • 1964 : സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ്
  • 1967 : നിയമസഭാംഗം
  • 1967 : മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മറ്റി, ജനറൽ സെക്രട്ടറി
  • 1972-1974 : സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രി
  • 1974-1978 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
  • 1978 : കോൺഗ്രസ് വിട്ട് കോൺഗ്രസ് (സോഷ്യലിസ്റ്റ്) രൂപീകരിച്ചു.
  • 1978-1980 : മഹാരാഷ്ട്ര മുഖ്യമന്ത്രി (1)
  • 1980 : ദേശീയ പ്രസിഡൻറ്, കോൺഗ്രസ് (എസ്)
  • 1984 : ലോക്സഭാംഗം, ബാരാമതി (1)
  • 1985 : ലോക്സഭാംഗത്വം രാജിവച്ചു
  • 1985 : നിയമസഭാംഗം, ബാരാമതി
  • 1985 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
  • 1987 : മഹാരാഷ്ട്രയിൽ ശിവസേനയുടെ ഉദയത്തോടെ കോൺഗ്രസിൽ തിരിച്ചെത്തി
  • 1988-1991 : മഹാരാഷ്ട്ര മുഖ്യമന്ത്രി, (2)
  • 1991 : ലോക്സഭാംഗം, ബാരാമതി (2)
  • 1991-1993 : കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി
  • 1993-1995 : മഹാരാഷ്ട്ര മുഖ്യമന്ത്രി, (3)
  • 1993-1996 : മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗം
  • 1995-1996 : പ്രതിപക്ഷനേതാവ്, നിയമസഭ കൗൺസിൽ
  • 1996 : ലോക്സഭാംഗം, ബാരാമതി (3)
  • 1998 : ലോക്സഭാംഗം, ബാരാമതി (4)
  • 1998-1999 : ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
  • 1999 : എൻ.സി.പി രൂപീകരിച്ചു
  • 1999-തുടരുന്നു : എൻ.സി.പി ദേശീയ പ്രസിഡൻ്റ്
  • 1999 : ലോക്സഭാംഗം, ബാരാമതി (5)
  • 1999 : എൻ.സി.പി പാർലമെൻററി പാർട്ടി ലീഡർ
  • 2004 : ലോക്സഭാംഗം, ബാരാമതി (6)
  • 2004-2009 : കേന്ദ്ര കൃഷിവകുപ്പ് മന്ത്രി
  • 2009 : ലോക്സഭാംഗം, മാധ (7)
  • 2009-2014 : കേന്ദ്ര കൃഷിവകുപ്പ് മന്ത്രി
  • 2014-2020 : രാജ്യസഭാംഗം, (1)
  • 2020-തുടരുന്നു : രാജ്യസഭാംഗം, (2)

മറ്റ് പദവികളിൽ

Remove ads

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി

1999-ലെ പൊതു തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതാക്കളായിരുന്ന ശരത് പവാർ, താരിക്ക് അൻവർ, പി.എ. സാങ്മ എന്നിവർ ചേർന്ന് ഒരു പ്രമേയം അവതരിപ്പിച്ചു. സ്വദേശിയായ ഒരു കോൺഗ്രസ് പ്രധാനമന്ത്രിയെയാണ് നമുക്ക് വേണ്ടത് അല്ലാതെ ഒരു വിദേശിയെ അല്ല. ഇത് പാർട്ടിക്കുള്ളിൽ ചർച്ചയായതിനെ തുടർന്ന് 1998-ൽ കോൺഗ്രസ് പ്രസിഡൻ്റായി ചുമതലയേറ്റ സോണിയ ഗാന്ധി മൂന്നു പേരെയും ആറ് വർഷത്തേയ്ക്ക് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതിനെ തുടർന്നാണ് ശരത് പവാർ എൻ.സി.പി രൂപീകരിച്ചത്.

1999-ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച എൻ.സി.പി 58 സീറ്റുകൾ നേടി വരവറിയിച്ചു. 75 സീറ്റുകൾ നേടിയ കോൺഗ്രസിന് ഭൂരിപക്ഷമില്ലാത്തതിനാൽ എൻ.സി.പിയുടേയും മറ്റ് പതിമൂന്ന് പേരുടെയും പിന്തുണയോടെ കോൺഗ്രസ് സർക്കാർ രൂപീകരിച്ചു. വിലാസ്റാവു ദേശ്‌മുഖ് മുഖ്യമന്ത്രിയായപ്പോൾ എൻ.സി.പിയുടെ ഛഗൻ ഭുജ്പാൽ ഉപ-മുഖ്യമന്ത്രിയായി. 1999 മുതൽ മഹാരാഷ്ട്രയിൽ കോൺഗ്രസിൻ്റെ ഘടകകക്ഷിയാണ് എൻ.സി.പി.

1999 മുതൽ 2014 വരെ നീണ്ട 15 വർഷം എൻ.സി.പിയുടെ പിന്തുണയോടെ കോൺഗ്രസ് ഭരണമായിരുന്നു മഹാരാഷ്ട്രയിൽ.

1999-ലെ ലോക്സഭ തിരഞ്ഞെടുപ്പോടെ പവാർ സംസ്ഥാന രാഷ്ട്രീയം ഉപേക്ഷിച്ച് ദേശീയ രാഷ്ട്രീയത്തിൻ്റെ വക്താവായി മാറി.

2012-ൽ കേന്ദ്രമന്ത്രിയായിരിക്കെ ഇനി ലോക്സഭയിലേയ്ക്ക് മത്സരിക്കില്ല എന്ന് പ്രഖ്യാപിച്ച പവാർ തൻ്റെ ലോക്സഭ മണ്ഡലം മകൾ സുപ്രിയ സുളെയ്ക്ക് കൈമാറി.

2026-ൽ രാജ്യസഭ കാലാവധി പൂർത്തിയാകുന്നതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് 2024 നവംബർ 5ന് ശരദ് പവാർ പ്രഖ്യാപിച്ചു.[8]

അവാർഡുകൾ

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads