സർബത്ത്

From Wikipedia, the free encyclopedia

സർബത്ത്
Remove ads

സർബത്ത് (Arabic: شربات Sharbat; Persian/Urdu: شربت Sharbat; Hindi: शर्बत; Turkish: Şerbet; Azerbaijani:Şərbət) എന്നത് ഒരു തെക്ക് പടിഞ്ഞാറൻ ഏഷ്യൻ പാനീയം ആണ്. സാധാരണയായി പഴങ്ങളിൽ നിന്നോ പൂവിതളുകളിൽ നിന്നോ ആണ് ഇത് നിർമ്മിക്കപ്പെടുന്നത്.[1] ഇറാൻ, തുർക്കി, ബോസ്നിയ, അറബ് ലോകം, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിലെ വീടുകളിൽ ഷർബത്ത് സാധാരണമാണ്. കൂടാതെ റമദാൻ മാസത്തിൽ ദൈനംദിന നോമ്പ് തുറക്കുമ്പോൾ മുസ്ലീങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.

Thumb
കശകശ ചേർത്ത സർബത്ത്.

കേരളത്തിൽ സാധാരണയായി തയ്യാറാക്കി വരുന്ന സർബത്ത്‌ നിർമ്മിക്കുന്നത് ഒരു വലിയ ഗ്ലാസ് തണുത്ത വെള്ളത്തിൽ ഒരു ചെറുനാരങ്ങയുടെ പകുതിയുടെ നീര് പിഴിഞ്ഞ് ആവശ്യത്തിനു പഞ്ചസാരയോ നന്നാരി നീരോ ചേർത്തിളക്കിയാണ്. ഒരു നാരകത്തിന്റെ ചെറിയ ഇല ചതച്ചിട്ടാൽ രുചിയും മണവും കൂടും. വെള്ളത്തിന്‌ നല്ല തണുപ്പ് വേണമെങ്കിൽ രണ്ടോ മൂന്നോ ഐസ് കഷണങ്ങൾ ഇടുക.

Remove ads

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads