സിഖന്ദർ ഭക്ത്

ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia

Remove ads

സിഖന്ദർ ഭക്ത്(24 ഓഗസ്റ്റ് 1918 – 23 ഫെബ്രുവരി 2004) ആദ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും, ജനതാപാർട്ടിയുടെയും അവസാനം ഭാരതീയ ജനതാ പാർട്ടിയുടെയും നേതാവായിരുന്നു. [1] അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. രാജ്യസഭയിൽ ആ പാർട്ടിയുടെ നേതാവായി പ്രവർത്തിച്ചു. അടൽ ബിഹാരി വാജ്പേയി നയിച്ച എൻ ഡി എ ഗവൺമെന്റിൽ കാബിനറ്റ് പദവിയുള്ള മന്ത്രിയായിരുന്നു. 2000-ൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ബഹുമതിയായ പദ്മവിഭൂഷൻ നൽകി അദ്ദേഹത്തെ ആദരിച്ചു. 2002 മുതൽ 2004 വരെ അദ്ദേഹം കേരള ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വസ്തുതകൾ Sikander Bakht, Minister of External Affairs ...
Remove ads

മുൻകാല ജീവിതം

1918ൽ ഡൽഹിയിലാണ് സിഖന്ദർ ഭക്ത് ജനിച്ചത്. അന്ന ആംഗ്ലോ അറബിക്ക് കോളെജ് എന്ന് അന്ന് അറിയപ്പെട്ടിരുന്ന സാക്കിർ ഹുസ്സൈൻ കോളെജിൽ നിന്നും ശാസ്ത്രത്തിൽ ബിരുദം നേടി. ഡൽഹി യൂണിവേഴ്സിറ്റിയുടെ അറിയപ്പെടുന്ന ഹോക്കി കളിക്കാരനായിരുന്നു.

രാഷ്ട്രീയ ജീവിതം

1952ൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. 1968ൽ ഡൽഹി വൈദ്യുത വിതരണ സ്ഥാപനത്തിന്റെ ചെയർമാാനായി അവരോധിക്കപ്പെട്ടു. 1968ൽ കോൺഗ്രസ്സിന്റെ പിളർപ്പിനുശേഷം സംഘടനാ കോൺഗ്രസ്സിൽ നിലയുറപ്പിച്ചു. അടിയന്തരാവസ്ഥാക്കാലത്ത് 25 June 1975ൽ അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ട് റോഹ്തക്ക് ജയിലിൽ അടയ്ക്കപ്പെട്ടു. 1975 ഡിസംബറിൽ ആണു ജയിൽ വിമോചിതനായത്. അതിനുശേഷം അദ്ദേഹം ജനതാപാർട്ടിയിൽ ചേർന്നു പ്രവർത്തിച്ചു.

1977 മാർച്ചിൽ ലോക്‌സഭയിലേയ്ക്ക് ജനതാപാർട്ടി സ്ഥാനാർത്ഥിയായി ചാന്ദ്നിചൗക്കിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ വന്ന മൊറാർജി ദേശായി ഭക്തിനെ മരാമത്ത്, ഭവന വിതരണ പുനരധിവാസ മന്ത്രിയായി നിയമിച്ചു. 1979 ജൂലൈ വരെ അദ്ദേഹം ആ സ്ഥാനത്തിരുന്നു.[2] 1980-ൽ ബി.ജെ.പി. രൂപവത്കരിയ്ക്കപ്പെട്ടപ്പോൾ അദ്ദേഹം അതിൽ ചേർന്നു. ബി.ജെ.പിയിലെ അപൂർവ്വം മുസ്ലീം നേതാക്കളിലൊരാളായിരുന്നു ഭക്ത്.


1998 മുതൽ 2002 വരെ വാജ്പേയി മന്ത്രിസഭയിൽ മന്ത്രിയായി സേവനമനുഷ്ഠിച്ച ഭക്ത്, 2002 ഏപ്രിലിൽ രാജ്യസഭാംഗത്വം ഒഴിഞ്ഞു. തൊട്ടുപിന്നാലെ അദ്ദേഹത്തെ 2002ൽ കേരള ഗവർണ്ണറായി നിയമിച്ചു. കേരളചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗവർണറായിരുന്നു 83 വയസ്സും എട്ടുമാസവും പ്രായമുണ്ടായിരുന്ന ഭക്ത്. 2004 ഫെബ്രുവരിയിൽ ഗവർണ്ണറായിരിക്കുമ്പോൾ കേരളത്തിലെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ വച്ച് കുടൽസംബന്ധമായ ശസ്ത്രക്രിയയ്ക്കു വിധേയനായി. അതിനെത്തുടർന്ന് ഗുരുതരമായ അണുബാധ അനുഭവപ്പെട്ട അദ്ദേഹം ഫെബ്രുവരി 23-ന് അന്തരിച്ചു. ഔദ്യോഗികപദവിയിലിരിക്കുമ്പോൾ മരിച്ച ആദ്യ ഗവർണ്ണർ ആയിരുന്നു സിഖന്തർ ഭക്ത്.

അന്നത്തെ പ്രസിഡന്റായിരുന്ന ഡോ. എ. പി. ജെ. അബ്ദുൽകലാം, പ്രധാനമന്ത്രിയായിരുന്ന എ. ബി. വാജ്പേയി, മുഖ്യമന്ത്രി എ. കെ. ആന്റണി തുടങ്ങി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു.[3]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads