സ്പൈസ്ജെറ്റ് എയർലൈൻസ്
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിലെ ഗുർഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെലവ് കുറഞ്ഞ എയർലൈനാണ് സ്പൈസ്ജെറ്റ്. ഒക്ടോബർ 2016-ലെ കണക്കനുസരിച്ചു 12.9 ശതമാനം മാർക്കറ്റ് വിഹിതമുള്ള സ്പൈസ്ജെറ്റ് ആണു യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ എയർലൈൻ. സ്പൈസ്ജെറ്റ് എയർലൈൻസ് 45 ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളും 10 അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളും ഉൾപ്പെടെ 55 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ് എന്നിവടങ്ങളിലുള്ള ഹബ്ബുകളിൽനിന്നും ദിവസേന 312 സർവീസുകൾ നടത്തുന്നു.
Remove ads
ചരിത്രം
ഇന്ത്യൻ വ്യവസായിയായ എസ്. കെ. മോഡി 1984 മാർച്ചിൽ സ്വകാര്യ എയർ ടാക്സി സർവീസുകൾ ആരംഭിക്കാൻ കമ്പനി സ്ഥാപിച്ചപ്പോഴാണ് സ്പൈസ്ജെറ്റിൻറെ ഉത്ഭവം. [4] 1993 ഫെബ്രുവരി 17-നു എംജി എക്സ്പ്രസ്സ് എന്ന പേരുള്ള കമ്പനി ജർമൻ പതാകവാഹക എയർലൈൻസായ ലുഫ്താൻസയുമായി സാങ്കേതിക പങ്കാളിയായി. 1996-ൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത് വരെ മോഡിലുഫ്ത് എന്ന പേരിൽ എയർലൈൻ യാത്രാ വിമാനങ്ങളും ചരക്കു വിമാനങ്ങളും സർവീസ് നടത്തി.
2004-ൽ കമ്പനിയെ അജയ് സിംഗ് ഏറ്റെടുത്തു സ്പൈസ്ജെറ്റ് എന്ന പേരിൽ ചെലവു കുറഞ്ഞ യാത്രാ സർവീസ് തുടക്കാൻ പദ്ധതിയിട്ടു രണ്ട് ബോയിംഗ് 737-800 വിമാനങ്ങൾ ലീസിനെടുത്ത സ്പൈസ്ജെറ്റ് വിപുലീകരണത്തിനായി 10 പുതിയ വിമാനങ്ങൾ ഓർഡർ നൽകാൻ തീരുമാനിച്ചു. [5] 2005 മെയ് 18-നു ബുക്കിംഗ് ആരംഭിച്ച സ്പൈസ്ജെറ്റിൻറെ ആദ്യ വിമാനം സർവീസ് നടത്തിയത് 2005 മെയ് 24-നു ഡൽഹി മുതൽ മുംബൈവരെയാണ്. [6] 2008 ജൂലൈയോടെ മാർക്കറ്റ് വിഹിതത്തിൻറെ കാര്യത്തിൽ ചെലവു കുറഞ്ഞ എയർലൈനുകളിൽ എയർ ഡെക്കാനും ഇൻഡിഗോക്കും പിറകിൽ മൂന്നാമതായി. [7] ഇന്ത്യൻ മാധ്യമ മുതലാളിയായ കലാനിധി മാറാൻ സൺ ഗ്രൂപ്പ് വഴി സ്പൈസ്ജെറ്റിൻറെ 37.7 ശതമാനം ഓഹരികൾ വാങ്ങി. [8][9] 2.7 ബില്ല്യൺ യുഎസ് ഡോളർ വിലവരുന്ന 30 ബോയിംഗ് 737-8 വിമാനങ്ങൾക്ക് സ്പൈസ്ജെറ്റ് 2010 ജൂലൈയിൽ ഓർഡർ നൽകി, കൂടാതെ 446 മില്യൺ യുഎസ് ഡോളർ വിലവരുന്ന 15 ബോംബാർദിയാർ ക്യു4 ഡാഷ് വിമാനങ്ങൾക്കും ഡിസംബർ 2010-ൽ ഓർഡർ നൽകി. [10]
ആഗോള ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വർദ്ധനവ് കാരണം 2012-ൽ സ്പൈസ്ജെറ്റിന് 390 മില്യൺ രൂപ നഷ്ടം സംഭവിച്ചു. [11] സ്പൈസ്ജെറ്റ് ഉൾപ്പെടെ അനവധി എയർലൈനുകൾ അത്യാവശ്യമായ ഫ്ലൈറ്റ് ഓപ്പറേഷൻസ് ക്വാലിറ്റി അഷുറൻസ് പാലിക്കുന്നില്ല എന്ന് 2012 ജനുവരി 9-നു ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഏവിയേഷൻ റിപ്പോർട്ട് ചെയ്തു. [12] ജൂൺ 2011 മുതൽ സ്പൈസ്ജെറ്റ് നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും പ്രഖ്യാപിച്ചു. [13] 2012-ൽ കലാനിധി മാരൻ ഒരു ബില്ല്യൺ രൂപ കൂടി സ്പൈസ്ജെറ്റിൽ നിക്ഷേപിച്ചു തൻറെ ഓഹരി വിഹിതം വർധിപ്പിച്ചു. [14] അതേവർഷം തന്നെ എയർലൈൻ വീണ്ടും ലാഭത്തിലായി. [15]
Remove ads
ലക്ഷ്യസ്ഥാനങ്ങൾ
ഏപ്രിൽ 2017-ലെ കണക്കനുസരിച്ചു സ്പൈസ്ജെറ്റ് 35 ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കും 6 അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും ഉൾപ്പെടെ ദിവസേന 306 സർവീസുകൾ നടത്തുന്നു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads