സ്ഥിതിഗണിതം
ഡാറ്റ ശേഖരണം, ക്രമപ്പെടുത്തൽ, വിശകലനം, വ്യാഖ്യാനം, അവതരണം എന്നിവയുടെ പഠനം From Wikipedia, the free encyclopedia
Remove ads
ഭൗതികമായ ദത്തങ്ങൾ(Data) ശേഖരിക്കുകയും, വർഗ്ഗീകരിച്ച് അപഗ്രഥിക്കുകയും, അതിൽനിന്ന് പൊതുവായ നിഗമനങ്ങളെടുക്കുകയും ചെയ്യുന്ന ഗണിതശാസ്ത്രശാഖയാണ് സ്ഥിതിവിവരഗണിതം അല്ലെങ്കിൽ സാംഖ്യികം (Statistics).
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ശാസ്ത്രം, സാങ്കേതികം,വ്യാപാരം, മാനവികം,സാമൂഹികം തുടങ്ങി നിരവധി മേഖലകളിൽ ഈ വിജ്ഞാനം വ്യാപകമായി ഉപയോഗിക്കുന്നു.
Remove ads
ദത്തം, സമസ്തം, അംശം
ഒരു കൂട്ടം വസ്തുക്കളുടെ അല്ലെങ്കിൽ വ്യക്തികളുടെ ഏതെങ്കിലും ഓരു ഗുണത്തെപ്പറ്റിയുള്ള പ്രാഥമിക അളവുകളാണു ദത്തം എന്ന പദംകൊണ്ടുദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഒരു രാജ്യത്തെ ജനങ്ങളുടെ എണ്ണം, ഒരു പാഠശാലയിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം, ഒരു വ്യാപാരസ്ഥാപനത്തിലെ കച്ചവടച്ചരക്കുകളുടെ ഇനം തിരിച്ച കണക്ക്, ഒരു വ്യവസായശാലയിൽ നിർമിച്ച വസ്ത്തുക്കൾ തുടങ്ങിയവ, ദത്തങ്ങളായി പരിഗണിക്കാവുന്നവയാണ്.
ഇപ്രകാരം, പഠനവിഷയമായ വസ്തുക്കളൂടെ അല്ലെങ്കിൽ വ്യക്തികളുടെ മുഴുവൻ കൂട്ടത്തെ സമസ്തം (Population / Universe) എന്നു പറയുന്നു.
ചില സന്ദർഭങ്ങളിൽ, വസ്തുക്കളൂടെ അല്ലെങ്കിൽ വ്യക്തികളുടെ കൂട്ടത്തെ മുഴുവൻ നേരിട്ടുകണ്ട് പഠിക്കുവാൻ കഴിയുകയില്ല. അത്തരം സന്ദർഭങ്ങളിൽ, അവയുടെ ഒരു അംശം (Sample) സമസ്തത്തിന്റെ ഒരു പ്രതിനിധിയായി എടുത്തു വിശകലനം ചെയ്ത്, സമസ്തത്തിന്റെ ഗുണങ്ങളെപ്പറ്റി പൊതുനിഗമനങ്ങളിലെത്താൻ കഴിയും. ഈ സാംഖ്യികശാഖയാണ് ആഗമനസാംഖ്യികം (Inductive Statistics). ഇത്തരം നിഗമനങ്ങൾ പൂർണ്ണസത്യങ്ങളാണെന്നു പറയാനാവാത്തതിനാൽ, സംഭാവ്യത (Probability) യിലാണു നിഗമനങ്ങൾ പ്രസ്താവിക്കപ്പെടുന്നത്.
മറിച്ച്, സമസ്തം മുഴുവനായിപ്പരിഗണിച്ച്, നിഗനമങ്ങളെടുക്കുന്ന ശാഖ, വിവരണസാംഖ്യികം / നിഗമനസാഖ്യികം (Descriptive / Deductive Statistics) എന്നറിയപ്പെടുന്നു.
Remove ads
അവലംബം
- ദി അമേരിക്കൻ ഹെറിറ്റേജ് സയൻസ് ഡിൿഷണറി.
- സ്റ്റാറ്റിസ്റ്റിക്സ്; മുറേ സ്പീജൽ ആന്റ് ലാറി സ്റ്റീഫെൻസ്; ഷാംസ് ഔട്ട് ലൈൻ സിരീസ്, മൿഗ്രോ-ഹിൽ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads