സ്റ്റീരിയോബ്ലൈൻഡ്നസ്
From Wikipedia, the free encyclopedia
Remove ads
രണ്ട് കണ്ണിലെയും ചിത്രങ്ങൾ സംയോജിപ്പിച്ച് ത്രിമാനമായി കാണുന്ന കഴിവ് ഇല്ലാതിരിക്കുന്നതാണ് സ്റ്റീരിയോബ്ലൈൻഡ്നസ് എന്ന് അറിയപ്പെടുന്നത്.
ഒരു കണ്ണിന് മാത്രം കാഴ്ചയുള്ള വ്യക്തികൾക്ക് എല്ലായ്പ്പോഴും ഈ അവസ്ഥയുണ്ട്. രണ്ട് കണ്ണുകൾ ശരിയായി പ്രവർത്തിക്കാത്ത അവസ്ഥയിലും ഇത് ഉണ്ടാകുന്നു.
ആരോഗ്യമുള്ള രണ്ട് കണ്ണുകളുള്ള മിക്ക സ്റ്റീരിയോബ്ലൈൻഡ് വ്യക്തികളുടെ ബൈനോക്കുലർ കാഴ്ച സാധാരണഗതിയിൽ കാഴ്ചശക്തി ഉള്ള ആളുകളേക്കാൾ കുറവായിരിക്കും. സ്റ്റീരിയോബ്ലൈൻഡ് ആളുകൾക്ക് സിമുലേറ്റഡ് ആയ സുതാര്യമായ സിലിണ്ടറിന്റെ ഭ്രമണ ദിശ നിർണ്ണയിക്കുന്നതിനുള്ള ചുമതല നൽകിക്കൊണ്ടുള്ള ഒരു പഠനത്തിൽ ഇത് തെളിഞ്ഞിട്ടുണ്ട്. ആളുകൾ ഇഷ്ടമുള്ള കണ്ണ് ഉപയോഗിക്കുന്നതിനേക്കാൾ രണ്ട് കണ്ണുകളും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവച്ചു.[1]
എന്നിരുന്നാലും, യഥാർത്ഥ ജന്മനായുള്ള ആൾട്ടർനേറ്റിംഗ് സ്ക്വിന്റ് ഉള്ളവർ ഇതിന് ഒരു അപവാദം ആണ്. യഥാർത്ഥ ജന്മനായുള്ള ആൾട്ടർനേറ്റിംഗ് സ്ക്വിന്റുകളുള്ളവർക്ക് ആരോഗ്യമുള്ള രണ്ട് കണ്ണുകളുമുണ്ടാകും, അതോടൊപ്പം ഒരു സമയം ഒരു കണ്ണ് മാത്രം ഉപയോഗിക്കാനും, ഇടയിൽ ഒരു കണ്ണിൽ നിന്ന് (തിരഞ്ഞെടുക്കൽ അനുസരിച്ച്) മറ്റേ കണ്ണിലേക്ക് കാഴ്ച മാററ്റാനുമുള്ള കഴിവും ഉണ്ട്. എന്നിരുന്നാലും, ഈ അവസ്ഥയിൽ സ്റ്റീരിയോസ്കോപ്പിക്, ത്രിമാന ദർശനം ഒരിക്കലും കൈവരിക്കാനാവില്ല (യഥാർത്ഥ ജന്മനായുള്ള ആൾട്ടർനേറ്റിംഗ് സ്ക്വിന്റുകളുള്ളവരെ ബൈനോക്കുലർ ദർശനത്തിലേക്ക് പരിശീലിപ്പിക്കാനുള്ള ശ്രമങ്ങൾ ഇരട്ട ദർശനത്തിന് കാരണമാകുന്നു, അത് മാറ്റാനാവാത്തതാണ്).
Remove ads
ശ്രദ്ധേയമായ കേസുകൾ
ഡച്ച് ഓൾഡ് മാസ്റ്റർ റെംബ്രാൻഡ് സ്റ്റീരിയോബ്ലൈൻഡ് ആയിരുന്നിരിക്കാമെന്ന് അഭിപ്രായമുണ്ട്, ഇത് 2ഡി വർക്കുകളുടെ നിർമ്മാണത്തിനായി അദ്ദേഹം കാണുന്നത് പരന്നതാക്കി മാറ്റാൻ അദ്ദേഹത്തെ സഹായിച്ചിരിക്കാം.[2][3] സ്റ്റീരിയോ-അക്യൂട്ട്നെസ് (സാധാരണ സ്റ്റീരിയോ വിഷൻ) ഉള്ള ആളുകളുടെ ഒരു സാമ്പിളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ കലാകാരന്മാർക്ക് സ്റ്റീരിയോബ്ലൈൻഡ്നസ് ഉണ്ടെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.[4]
2009 ൽ, ബ്രിട്ടീഷ് ന്യൂറോളജിസ്റ്റ് ഒലിവർ സാക്‌സിന്റെ വലതു കണ്ണിൽ മാരകമായ ട്യൂമർ കാരണം കാഴ്ച പൂർണ്ണമായി നഷ്ടപ്പെടുകയും തുടർന്ന് അദ്ദേഹത്തിൻ്റെ സ്റ്റീരിയോസ്കോപ്പിക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.[5] 2010 ഒക്‌ടോബറിൽ പ്രസിദ്ധീകരിച്ച ദി മൈൻഡ്‌സ് ഐ എന്ന പുസ്തകത്തിൽ അദ്ദേഹം തന്റെ സ്റ്റീരിയോ ദർശനത്തിന്റെ നഷ്ടം വിവരിച്ചിട്ടുണ്ട്.[6]
2012-ൽ 3ഡി ഫിലിം കണ്ടതിനാൽ ഒരു സ്റ്റീരിയോബ്ലൈൻഡ്‌നെസ് കേസ് ഭേദമായതായി റിപ്പോർട്ടുണ്ട്.[7]
Remove ads
ഇതും കാണുക
- ആംബ്ലിയോപിയ
- സ്റ്റീരിയോപ്സിസ്
- സ്റ്റീരിയോപ്സിസ് വീണ്ടെടുക്കൽ
- സ്ട്രബിസ്മസ്
- "സ്റ്റീരിയോ" സ്യൂ ബാരി
അവലംബം
ഗ്രന്ഥസൂചിക
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads