ഡിപ്ലോപ്പിയ

From Wikipedia, the free encyclopedia

ഡിപ്ലോപ്പിയ
Remove ads

നോക്കുമ്പോൾ ഒരു വസ്തു രണ്ടായി തോന്നുന്നതാണ് ഡിപ്ലോപ്പിയ അഥവാ ഇരട്ട ദർശനം.[1] ഇത് സാധാരണയായി എക്സ്ട്രാഒക്യുലർ പേശികളുടെ പ്രവർത്തനത്തിൽ വരുന്ന തകരാറുകളുടെ ഫലമായാണ് സംഭവിക്കുന്നത്. രണ്ട് കണ്ണുകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും, കണ്ണുകൾക്ക് ഒരു വസ്തുവിനെ ലക്ഷ്യമാക്കി തിരിയാൻ ഒരേപോലെ കഴിഞ്ഞില്ലെങ്കിൽ ഡിപ്ലോപ്പിയ ഉണ്ടാകാം.[2] ഈ പേശികളിലെ പ്രശ്നങ്ങൾക്ക് ഏറ്റവും സാധാരണമായ കാരണങ്ങൾ മെക്കാനിക്കൽ പ്രശ്നങ്ങൾ, ന്യൂറോ മസ്കുലർ ജംഗ്ഷന്റെ തകരാറുകൾ, പേശികളുടെ പ്രവർത്തനത്തെ സഹായിക്കുന്ന ക്രേനിയൽ നാഡി (III, IV, VI) തകരാറുകൾ എന്നിവയാണ്. അപൂവ്വമായി സുപ്രാന്യൂക്ലിയർ ഒക്കുലോമോട്ടർ പാതകളിൽ ഉൾപ്പെടുന്ന തകരാറുകൾ അല്ലെങ്കിൽ വിഷവസ്തുക്കൾ കഴിക്കുന്നത് എന്നിവയും കാരണമാകാം.[3]

വസ്തുതകൾ ഡിപ്ലോപ്പിയ, മറ്റ് പേരുകൾ ...

ഒരു സിസ്റ്റമിക് രോഗത്തിന്റെ, പ്രത്യേകിച്ച് പേശി അല്ലെങ്കിൽ ന്യൂറോളജിക്കൽ രോഗങ്ങളുടെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് ഡിപ്ലോപ്പിയ.[4] ഇത് ഒരു വ്യക്തിയുടെ സന്തുലിതാവസ്ഥ, ചലനം അല്ലെങ്കിൽ വായനാ ശേഷിയെ തടസ്സപ്പെടുത്താം.[2] [5]

Remove ads

കാരണങ്ങൾ

നേത്രരോഗങ്ങൾ, പകർച്ചവ്യാധി, ഓട്ടോ ഇമ്മ്യൂൺ, ന്യൂറോളജിക്കൽ, നിയോപ്ലാസ്റ്റിക് എന്നിങ്ങനെ വിവിധ തരത്തിലുള്ള കാരണങ്ങളാൽ ഡിപ്ലോപ്പിയ ഉണ്ടാകാം. പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്.

  • പരു
  • അനൈസെകോണിയ
  • അനൈസോമെട്രോപ്പിയ
  • ആന്റിസൈക്കോട്ടിക്സ് (ഹാലൊപെരിഡോൾ, ഫ്ലൂഫെനാസിൻ, ക്ലോർപ്രൊമാസിൻ മുതലായവ)
  • പാർകിൻസണിസം, പ്രത്യേകിച്ചും മൾട്ടിപ്പിൾ സ്റ്റെം അട്രോപ്പി, പ്രോഗ്രസ്സീവ് സുപ്രാന്യൂക്ലിയാർ പാൾസി മുതലായവ
  • ബോട്ടുലിസം
  • ബ്രെയിൻ ട്യൂമർ
  • കഞ്ചാവ് ലഹരി
  • ക്യാൻസർ
  • നേത്ര ചലനത്തിന് സഹായിക്കുന്ന ഒക്കുലോമോട്ടോർ, ട്രോക്ലിയർ, അല്ലെങ്കിൽ അബ്ഡെസൻസ് എന്നീ ക്രേനിയൽ നാഡി തകരാറുകൾ
  • തിമിരം
  • പ്രമേഹം
  • മദ്യ ലഹരി
  • ഫ്ലൂറോക്വിനിലോൺ ആന്റിബയോട്ടിക്കുകൾ[6]
  • ഗ്രേവ്സ് ഡിസീസ്
  • ഗ്വിലൈൻ-ബാരെ സിണ്ട്രോം
  • ലാസിക് തകരാറുകൾ
  • കെരറ്റോകോണസ്
  • ലൈം അസുഖം
  • മൈഗ്രയിൻ
  • മൾട്ടിപ്പിൾ സ്ലീറോസിസ്
  • മയാസ്തെനിയ ഗ്രേവിസ്[7]
  • ഓപോയിഡ്സ്
  • ഓർബിറ്റൽ മയോസൈറ്റിസ്
  • മുറിവ്
  • സാലിസൈലിസം
  • സൈനസൈറ്റിസ്
  • കോങ്കണ്ണ്
  • വെർണിക്കിൾ സിണ്ട്രോം
  • കൂടിയ ഇൻട്രാക്രേനിയൽ മർദ്ദം
Remove ads

രോഗനിർണയം

പ്രധാനമായും രോഗി പറയുന്ന വിവരങ്ങളിൽ നിന്നാണ് ഡിപ്ലോപ്പിയ രോഗനിർണയം നടത്തുന്നത്. അടിസ്ഥാന കാരണം കണ്ടെത്താൻ ഡോക്ടർമാർക്ക് രക്തപരിശോധന, ശാരീരിക പരിശോധന, കമ്പ്യൂട്ടഡ് ടോമോഗ്രഫി (സിടി) അല്ലെങ്കിൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ) ഉപയോഗിക്കാം.[8]

വർഗ്ഗീകരണം

ഡിപ്ലോപ്പിയ നിർണ്ണയിക്കുന്നതിനുള്ള ആദ്യ ഘട്ടങ്ങളിലൊന്നാണ് വർഗ്ഗീകരണം. രണ്ട് കണ്ണും തുറന്നിരിക്കുമ്പോൾ മാത്രമാണോ അതോ ഒരു കണ്ണ് അടച്ചാലും ഡിപ്ലോപ്പിയ ഉണ്ടോ എന്നറിയാൻ ഒരു കണ്ണ് മൂടിയതിന് ശേഷം കാണുന്നത് എങ്ങനെ എന്ന് പരിശോധിക്കും.[9]

ബൈനോക്കുലർ

സാധാരണയായി രണ്ട് കണ്ണും തുറന്നിരിക്കുമ്പോൾ സ്ട്രാബിസ്മസ് അഥവാ കോങ്കണ്ണിന്റെ ഫലമായി ഉണ്ടാകുന്ന ഇരട്ട കാഴ്ചയാണ് ബൈനോക്കുലർ ഡിപ്ലോപ്പിയ എന്ന് അറിയപ്പെടുന്നത്. രണ്ട് കണ്ണിൽ ഒന്ന് വേറേ ഏതെങ്കിലും ദിശയിൽ തിരിഞ്ഞിരിക്കുമ്പോൾ, നേരേയുള്ള കണ്ണിലെ പ്രതിബിംബം ഫോവിയയിൽ പതിക്കുകയും, മറ്റേ കണ്ണിലെ പ്രതിബിംബം ഫോവിയക്ക് വെളിയിൽ റെറ്റിനയുടെ മറ്റേതെങ്കിലും ഭാഗത്ത് പതിക്കുകയും ചെയ്യുന്നു.

മസ്തിഷ്കം, ഒരു വസ്തുവിന്റെ ദൃശ്യ ദിശയെ കണക്കാക്കുന്നത് പ്രതിബിംബത്തിന്റെ ഫോവിയയിലെ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ്. ഫോവിയയിൽ പതിക്കുന്ന ചിത്രങ്ങൾ നേരിട്ട് മുന്നിലായി തോന്നും, അതേസമയം ഫോവിയയ്ക്ക് പുറത്ത് റെറ്റിനയിൽ മറ്റെവിടെയെങ്കിലും വീഴുന്നവ, റെറ്റിന ഉത്തേജിത പ്രദേശത്തെ ആശ്രയിച്ച്, മുന്നിലുള്ള ദൃശ്യത്തിന്റെ ഏതെങ്കിലും വശത്തേക്ക് മാറിയിരിക്കുന്നതായി തോന്നും. അങ്ങനെ, കണ്ണുകൾ‌ തെറ്റായ ദിശയിൽ ആകുമ്പോൾ‌, ഒരു ടാർ‌ഗെറ്റ് ഒബ്‌ജക്റ്റിന്റെ രണ്ട് ഇമേജുകൾ‌ തലച്ചോറ്‌ മനസ്സിലാക്കുകയും അങ്ങനെ ഇരട്ട ദർശനം സംഭവിക്കുകയും ചെയ്യുന്നു.

മസ്തിഷ്കം സ്വാഭാവികമായും ഇരട്ട ദർശനം ഒഴിവാക്കാൻ ശ്രമിക്കുകയും, തലച്ചോറ് രണ്ട് ഇമേജുകളിൽ ഒരു കണ്ണിൽ നിന്നുള്ള ചിത്രത്തെ സ്വീകരിച്ച് മറ്റേതിനെ അവഗണിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് സപ്രഷൻ എന്നാണ് അറിയപ്പെടുന്നത്. കുട്ടിക്കാലത്ത് മസ്തിഷ്കം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡിപ്ലോപ്പിയ ഉണ്ടാകുന്നത് മൂലം ഒരു കണ്ണിലെ കാഴ്ചയ്ക്ക് മാത്രം പ്രാധാന്യം വരികയും മറ്റേ കണ്ണിൽ ആംബ്ലിയോപ്പിയ ഉണ്ടാകുകയും ചെയ്യുന്നു. അതിനാൽ, കുട്ടിക്കാലത്തെ കോങ്കണ്ണ് ഉള്ളവർ, ഒരു കണ്ണ് ആംബ്ലിയോപ്പിക് ആയി മാറുന്നതിനാൽ ഡിപ്ലോപ്പിയയെക്കുറിച്ച് പരാതിപ്പെടണമെന്നില്ല. അതേസമയം മുതിർന്നതിന് ശേഷം ഉണ്ടാകുന്ന കോങ്കണ്ണ് മൂലം ഡിപ്ലോപ്പിയ ഉണ്ടാകും.

മോണോക്യുലാർ

ഒരു കണ്ണ് കൊണ്ട് മാത്രം കാണുമ്പോഴും ഡിപ്ലോപ്പിയ ഉണ്ടാകാം; ഇത് മോണോക്യുലാർ ഡിപ്ലോപ്പിയ എന്ന് വിളിക്കുന്നു. ഒരു കണ്ണിൽ രണ്ടിൽ കൂടുതൽ ചിത്രങ്ങൾ കാണുന്നത് മോണോക്യുലാർ പോളിയോപിയ എന്ന് അറിയപ്പെടുന്നു. മോണോക്യുലാർ ഡിപ്ലോപ്പിയ ബൈനോക്കുലർ ഡിപ്ലോപ്പിയയേക്കാൾ വളരെ കുറവാണ്.[9] ഒന്നിലധികം ഇമേജ് കാണുന്നത് കോർണിയൽ ഉപരിതല കെരാട്ടോകോണസ്, ലെൻസിന്റെ സബ്ലക്സേഷൻ, കണ്ണിനുള്ളിലെ ഘടനാപരമായ വൈകല്യം, ആന്റീരിയർ വിഷ്വൽ കോർട്ടക്സിലെ ലീഷൻ എന്നിവ മൂലം ആകാം. സാധാരണ ഒപ്റ്റിക്കൽ അവസ്ഥകൾക്ക്, പ്രത്യേകിച്ച് ആസ്റ്റിഗ്മാറ്റിസത്തിനും ഈ ലക്ഷണം ഉണ്ടാക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.[10]

താൽക്കാലികം

മദ്യ ലഹരി അല്ലെങ്കിൽ തലയ്ക്ക് പരിക്കേൽക്കുന്നത് മൂലമുള്ള കൻ‌സ്യൂഷൻ പോലുള്ള അവസ്ഥകളിൽ താൽ‌ക്കാലിക ബൈനോക്കുലർ‌ ഡിപ്ലോപ്പിയ ഉണ്ടാകാം. താൽ‌ക്കാലിക ഇരട്ട ദർശനം വേഗത്തിൽ‌ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ‌, ഒരു ഒപ്റ്റോമെട്രിസ്റ്റിനെയോ നേത്രരോഗവിദഗ്ദ്ധനെയോ ഉടനടി കാണണം. ഇത് ബെൻസോഡിയാസൈപൈൻ അല്ലെങ്കിൽ ഒപിയോയിഡുകളുടെ ഒരു പാർശ്വഫലമായും ഉണ്ടാകാം, പ്രത്യേകിച്ചും വലിയ അളവിൽ ഉപയോഗിച്ചാൽ. ആന്റിപൈലെപ്റ്റിക് മരുന്നുകളായ ഫെനിറ്റോയ്ൻ, സോണിസാമൈഡ്, ആന്റികോൺവൾസന്റ് മരുന്ന് ലാമോട്രിജിൻ, ഹിപ്നോട്ടിക് മരുന്ന് സോൾപിഡെം, ഡിസോക്കേറ്റീവ് മരുന്നുകളായ കെറ്റാമൈൻ, ഡെക്‌ട്രോമെത്തോർഫാൻ എന്നിവയുടെ ഉപയോഗത്താലും ബൈനോക്കുലാർ ഡിപ്ലോപ്പിയ ഉണ്ടാകാം. ക്ഷീണിച്ച അല്ലെങ്കിൽ സ്ട്രൈയിൽ ആയ കണ്ണ് പേശികളും താൽക്കാലിക ഡിപ്ലോപ്പിയയ്ക്ക് കാരണമാകും. ക്ഷീണം, തലകറക്കം അല്ലെങ്കിൽ വിട്ടുമാറാത്ത വേദന തുടങ്ങിയ മറ്റ് ലക്ഷണങ്ങളുമായി ഡിപ്ലോപ്പിയ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, രോഗി ഉടൻ തന്നെ നേത്രരോഗവിദഗ്ദ്ധനെ കാണണം.

സ്വമേധയാ

ചില ആളുകൾ‌ക്ക് അവരുടെ കണ്ണുകൾ‌ ബോധപൂർ‌വ്വം വ്യത്യാസപ്പെടുത്തി ഡിപ്ലോപ്പിയ ഉണ്ടാക്കാൻ‌ കഴിയും. അമിതമായി ഫോക്കസ് ചെയ്യുന്നതിലൂടെ, അല്ലെങ്കിൽ‌ ഫോക്കസ് ചെയ്യാത്തതിലൂടെ ഇത് ചെയ്യാം. കൂടാതെ, ഒരു വസ്തുവിന്റെ പുറകിലേക്ക് നോക്കുമ്പോൾ, മുന്നിലുള്ള വസ്തു ഇരട്ടയാക്കുന്നു (ഉദാഹരണത്തിന്, കംപ്യൂട്ടറിനും മുഖത്തിനും ഇടയിൽ വിരൽ വച്ച് വിരലിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പ്യൂട്ടർ മോണിറ്റർ എങ്ങനെയാണ് കാണുന്നതെന്ന് വീക്ഷിക്കുക). ഈ തരത്തിലുള്ള ഇരട്ട ദർശനം അപകടകരമോ ദോഷകരമോ അല്ല, മാത്രമല്ല അത് ആസ്വാദ്യകരവുമാണ്. ഇത് സ്റ്റീരിയോഗ്രാമുകൾ കാണുന്നത് സാധ്യമാക്കുന്നു.[11]

പല വ്യക്തികളിലും, സാധാരണ കാഴ്ചശക്തി ഉള്ളവരിൽ പോലും, മികച്ചതും ഉയർന്ന ദൃശ്യതീവ്രതയുള്ളതുമായ വരികൾ ഉൾപ്പെടുന്ന ലളിതമായ ഡിഫോക്കസിംഗ് പരീക്ഷണങ്ങൾ വഴി മോണോക്യുലാർ ഡിപ്ലോപ്പിയ സാധ്യമാകും.[10]

Remove ads

ചികിത്സ

ഡിപ്ലോപ്പിയ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന യഥാർഥ കാരണത്തെ ആശ്രയിച്ചിരിക്കും ഡിപ്ലോപ്പിയയുടെ ഉചിതമായ ചികിത്സ. പ്രശ്നത്തിന്റെ അടിസ്ഥാന കാരണം തിരിച്ചറിയാനും ചികിത്സിക്കാനും ആദ്യം ശ്രമിക്കണം. ചികിത്സാ ഓപ്ഷനുകളിൽ നേത്ര വ്യായാമങ്ങൾ,[2] ഇതര കണ്ണുകളിൽ ഐ പാച്ച് ധരിക്കുക, പ്രിസം തിരുത്തൽ,[12] കൂടുതൽ തീവ്രമായ സാഹചര്യങ്ങളിൽ ശസ്ത്രക്രിയ[5] അല്ലെങ്കിൽ ബോട്ടുലിനം ടോക്സിൻ എന്നിവ ഉൾപ്പെടുന്നു.[13]

ഇതും കാണുക

പരാമർശങ്ങൾ

കൂടുതൽ വായനയ്ക്ക്

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads