തേൻകിളി (പക്ഷികുടുംബം)

From Wikipedia, the free encyclopedia

തേൻകിളി (പക്ഷികുടുംബം)
Remove ads

തിളങ്ങുന്ന വർണ്ണഭംഗികൊണ്ട് ശ്രദ്ധ ആകർഷിക്കുന്ന ഒരിനം ചെറിയ പക്ഷികളാണ് സൂചിമുഖികൾ അഥവാ തേൻകിളികൾ (sunbirds). സൂചിപോലെ നീണ്ട് കൂർത്ത കൊക്കുള്ളതുകൊണ്ടാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. പൂന്തേൻ പ്രിയർ ആയതുകൊണ്ട് തേൻകിളികളെന്നും ഇവയ്ക്ക് പേരുണ്ട്. പലതരം തേൻകിളികളെ കേരളത്തിലെങ്ങും പൂക്കളും മരങ്ങളുമുള്ളയിടങ്ങളിലൊക്കെ കണ്ടു വരുന്നു. സ്വീ.. സ്വീ എന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ടാണ് ഇവ പറന്നുനടക്കുക. നീണ്ടു കൂർത്തു വളഞ്ഞ കൊക്കും, മനോഹരമായ നിറമുള്ള ദേഹവും ഈ പക്ഷികളെ തിരിച്ചറിയാൻ സഹായിക്കും.

സൂചീമുഖി(വീഡീയോ)

വസ്തുതകൾ തേൻകിളികൾ, Scientific classification ...
Remove ads

പ്രധാന ഇനങ്ങൾ

സ്വഭാവവിശേഷങ്ങൾ

സ്ഥിരമായി കുളിക്കുന്ന സ്വഭാവം ഇവക്കില്ല. മഞ്ഞുകാലങ്ങളിലും മഴക്കാലങ്ങളിലും നനഞ്ഞു നിൽക്കുന്ന ഇലകളിൽ ഉരുണ്ട് ഒരു കുളി നടത്തും. വെള്ളത്തിലിറങ്ങിയുള്ള കുളി വളരെ അപൂർവ്വമാണ്.[1]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads