മഞ്ഞത്തേൻകിളി
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെങ്ങും സർവസാധാരണമായി കാണപ്പെടുന്ന പക്ഷിയാണ് മഞ്ഞത്തേൻകിളി.[2] [3][4][5] ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന കിളിയാണ്. തോട്ടത്തിലെ പൂച്ചെടികൾ, വെളിയിലെ പൂക്കുന്ന വള്ളികൾ, പൂത്തുനിൽക്കുന്ന മാവ്, മുരിങ്ങ, തെങ്ങ് മുതലായ മരങ്ങൾ എന്നിവയിൽ എല്ലാം പതിവായി കാണുന്ന പക്ഷിയാണ് സർവസാധാരണമായ മഞ്ഞത്തേൻകിളി. തുന്നാരനോളം വലിപ്പമുള്ള ഈ പക്ഷി തുന്നാരനെ പോലെ തന്നെ വീട്ടുവരാന്തകളിലുള്ള പൂച്ചെടികളിൽ പോലും സധൈര്യം സന്ദർശിക്കും. പലപ്പോഴും അവയിൽ കൂടുകെട്ടുകയും ചെയ്യും. മിന്നിത്തിളങ്ങുന്ന പൂവൻറെ കൂടെ മിക്കസമയത്തും തീരെ വർണ്ണശോഭയില്ലാത്ത പിടയേയും കാണാം.

Remove ads
വിവരണം
ആൺകിളിയുടെ തലയും പിൻകഴുത്തും കറുപ്പിനോടടുത്ത ഊത നിറവും മരതകപ്പച്ചയും കലർന്നതാണ്. നെഞ്ചിൽ ചുവപ്പു കലർന്ന തവിട്ടു നിറമുള്ള പട്ടയുണ്ട്. വയറു മുഴുവൻ മഞ്ഞയാണ്. എന്നാൽ പുറവും ചിറകുകളും തവിട്ടു നിറത്തിലും ശരീരത്തിനടിഭാഗം മഞ്ഞ നിറത്തിലുമായിരിക്കും.മാറിൽ ചെമ്പിച്ച തവിട്ടുനിറമുള്ള ഒരു പട്ടയുണ്ട്. പെൺകിളികൾക്ക് ശരീരത്തിന്റെ മുകൾഭാഗം തവിട്ടും ചാരവും കലർന്ന നിറവും കീഴ്‍ഭാഗം മഞ്ഞയും ആയിരിക്കും. കഴുത്തിൽ മഞ്ഞ നിറവും അടിവശം മഞ്ഞയുമാണ്. തോളിൽ ചെറുതായി പച്ച നിറവും കാണാം.കണ്ണിൽകൂടി പോകുന്ന ഒരു കറുത്ത പട്ടയും അതിനു മുകളിൽ അവ്യക്തമായ വെള്ളപുരികവും ഉണ്ട്.
Remove ads
ആഹാരം
നീണ്ട കൊക്കും അതിലും നീളമുള്ള നാക്കുമുള്ള തേൻകിളികളുടെ പ്രധാന ആഹാരം പൂന്തേനാണ്.ഈ പൂന്തേൻ ആഴമുള്ള കുഴലുകൾക്കടിയിൽ നിന്നു കൂടി വലിച്ചെടുക്കുവാൻ ആണ് പ്രകൃതി ഇവയ്ക്കെല്ലാം നീണ്ടു നേരിയ കൊക്കും, കൊക്കിനേക്കാൾ നീളമുള്ള നാവും കൊടുത്തിട്ടുള്ളത്.പൂന്തേൻ വലിച്ചെടുക്കുവാൻ ഏറ്റവും ഉതകുന്നതരത്തിൽ സംവിധാനം ചെയ്തതാണ് ഈ പക്ഷികളുടെ നാക്ക്.അഗ്രം രണ്ടോ മൂന്നോ ആയി കവരിച്ച നാവിന്റെ ഇരുവശത്തുമായി രണ്ടു നേരിയ കുഴലുകൾ ഉണ്ട്. എങ്കിലും തേൻകിളികൾ ചെറിയ പാറ്റകളെയും പുഴുക്കളെയും മറ്റും പതിവായി തിന്നാറുണ്ട്. മിക്ക ജാതിക്കാർക്കും എട്ടുക്കാലി അമൃതതുല്യമാണ്.അതുകൊണ്ട് ചില നേരങ്ങളിൽ എട്ടുക്കാലികളെ തിരഞ്ഞുകൊണ്ട് വീട്ടിനുള്ളിൽ പോലും ഈ പക്ഷികൾ വരാറുണ്ട്.
Remove ads
പ്രജനനം
ഇവയുടെ ഒന്നോ രണ്ടു കൂടുകൾ ഏതു കാലത്തും കാണാമെങ്കിലും പ്രധാന പ്രജനനകാലം ജനുവരിയ്ക്കും ഒക്ടോബറിനും ഇടയിലാണ്. ഇക്കാലത്ത് പൂവന്മാർ പതിവായി ഉയരെ വല്ല ചുള്ളിയിലും ഇരുന്നുകൊണ്ട് പാടും. "സ്വീറ്റി - സ്വീ - സ്വീറ്റി - സ്വീ - ച്വീവിറ്റ് - ച്വീവിറ്റ്" എന്നും മറ്റും ഉരുവിട്ടുകൊണ്ടിരിക്കുന്ന പക്ഷി കൂടെ കൂടെ അങ്ങോട്ടുംമിങ്ങോട്ടും തിരിയുകയും വാലും ചിറകുകളും പെട്ടെന്ൻ പെട്ടെന്ന് വിടർത്തി പൂട്ടുകയും പതിവാണ്. ആൺകിളി കൂടെ ഉണ്ടാകുമെങ്കിലും പെൺകിളി മാത്രമാണ് കൂടുണ്ടാക്കുന്നത്. തൂങ്ങി കിടക്കുന്ന കൂടുകളാൺ` ഇവയുടേത്. ചിലപ്പോൾ കൂട് വീണ്ടും ഉപയോഗിക്കാറുണ്ട്. രണ്ടു മുട്ടയാണ് ഇടുന്നത്. പൂവനും പിടയും മാറി മാറി അടയിരിക്കും.മുട്ടകൾ വിരിഞ്ഞു കഴിഞ്ഞാൽ പൂവന്മാർ കുഞ്ഞുങ്ങളെ തീററുന്നതിനു സഹായിക്കും.
പ്രത്യേകത
പല സസ്യങ്ങളുടെയും പരാഗവിതരണത്തിൽ ഈ കിളികൾക്ക് ഗണ്യമായ പങ്കുണ്ട്.മാത്രമല്ല സസ്യശത്രുക്കൾ ആയ പലതരം കൃമികളെയും പുഴുക്കളെയും പിടിച്ചു തിന്നും ഈ പക്ഷികൾ നമുക്ക് വളരെ ഉപകാരം ചെയ്യുന്നു.
അവലംബം
കൂടുതൽ ചിത്രങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads