ടേബിൾ പർവ്വതം
From Wikipedia, the free encyclopedia
Remove ads
ദക്ഷിണാഫ്രിക്കയിലെ കേപ് ഉപദ്വീപിലുള്ള ഒരു പർവ്വതമാണ് ടേബിൾ പർവ്വതം. ടാഫേൽബെർഗ് (Tafeberg) എന്നും ഇത് അറിയപ്പെടുന്നു. കേപ് ടൗണിനോടു ചേർന്ന് ടേബിൾ ബേയ്ക്കഭിമുഖമായി സ്ഥിതിചെയ്യുന്ന ടേബിൾ മൗണ്ടൻ സുമാർ 200 കി.മീ. ദൂരത്തിൽനിന്നു വരെ കടലിൽ നിന്നു ദൃശ്യമാണ്.
ടേബിൾ മൗണ്ടന്റെ പരന്ന മുകൾപരപ്പ് ഇതിന് മേശയോടു സാമാനമായ ആകൃതി പ്രദാനം ചെയ്യുന്നു. ടേബിൾ ക്ലോത്ത് എന്നു വിളിക്കുന്ന വെളുത്ത മേഘപടലം പലപ്പോഴും ഈ പർവതത്തെ ആവരണം ചെയ്തു കാണപ്പെടാറുണ്ട്.
ഷെയ്‌ൽ, മണൽക്കല്ല് എന്നീ ശിലകളാലാണ് പ്രധാനമായും ടേബിൾ മൗണ്ടൻ രൂപം കൊണ്ടിരിക്കുന്നത്. മണൽക്കല്ലിലടങ്ങിയിട്ടുള്ള ക്വാർട്സ് ആണ് പർവതത്തിന്റെ മുകൾഭാഗത്തു കാണപ്പെടുന്ന പ്രധാന ശിലാധാതു. താരതമ്യേന ദുർബലമായ മറ്റു പദാർഥങ്ങൾ ക്ഷയിച്ചുപോയതിനുശേഷം ഉറപ്പും പ്രതിരോധശേഷിയും കൂടിയ ക്വാർട്സ് മാത്രം അവശേഷിക്കുന്നതിനാലാണിത്.
1086 മീ. ഉയരമുള്ള മക്ലിയർസ് ബീകൺ (Maclear's Beacon) ആണ് ടേബിൾ മൌണ്ടനിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. 1929-ൽ ഒരു 'കേബിൾ വേ' ഇവിടെ പ്രവർത്തനമാരംഭിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കയിലെ ഒരു പ്രധാന ദേശീയ സംരക്ഷിത പ്രദേശമാണ് ടേബിൾ മൗണ്ടൻ.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads