കേപ് ടൗൺ
From Wikipedia, the free encyclopedia
Remove ads
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗമാണ് കേപ് ടൗൺ. പടിഞ്ഞാറൻ കേപ്പിന്റെ പ്രാദേശിക തലസ്ഥാനവും ദക്ഷിണാഫ്രിക്കയുടെ നിയമനിർമ്മാണ തലസ്ഥാനവുമാണീ നഗരം.
കേന്ദ്ര പാർലമെന്റും മറ്റ് പല സർക്കാർ ഓഫീസുകളും ഈ നഗരത്തിൽ പ്രവർത്തിക്കുന്നു. കേപ് ടൗണിലെ തുറമുഖവും കേപ് ഫ്ലോറൽ കിങ്ഡവും വളരെ പ്രശസ്തമാണ്. ഇവിടുത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലം ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് കേപ് ടൗൺ.
കിഴക്കൻ ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും മറ്റ് കിഴക്കൻ രാജ്യങ്ങളിലേക്കും പോകുന്ന കപ്പലുകൾക്ക് യാത്രക്കിടയിൽ അവശ്യസാധനങ്ങൾ സംഭരിക്കുന്നതിനുള്ള ഒരു കേന്ദ്രമായാണ് കേപ് ടൗൺ സ്ഥാപിക്കപ്പെട്ടത്. 1652 ഏപ്രിൽ 6ന് ജാൻ വാൻ റീബീക്ക് ഇവിടെ എത്തിയതോടെ ആഫ്രിക്കയിലെ ആദ്യ സ്ഥിരമായ യൂറോപ്യൻ കോളനി സ്ഥാപിതമാവുകയായിരുന്നു. ജൊഹനാസ്ബർഗ് ആ സ്ഥാനത്തെത്തും വരെ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായിരുന്നു കേപ് ടൗൺ.
2007ലെ കണക്കുകളനുസരിച്ച് 35 ലക്ഷമാണ് ഈ നഗരത്തിലെ ജനസംഖ്യ. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വിസ്തീർണമേറിയ നഗരമാണ് കേപ് ടൗൺ. 2,455 ചതുരശ്ര കിലോമീറ്റർ (948 sq mi) ആണ് ഇതിന്റെ വിസ്തീർണം. ഇക്കാരണത്താൽ കേപ് ടൗണിലെ ജനസാന്ദ്രത താരതമ്യേന കുറവാണ്. ഒരു ചത്യ്രശ്ര കിലോമീറ്റരിൽ 1,425 പേർ (3,689/sq mi).
Remove ads
വിനോദസഞ്ചാരം
കേപ് ടൗൺ കേവലം ദക്ഷിണാഫ്രിക്കയിൽ മാത്രം അറിയപ്പെടുന്ന പ്രധാന അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല, അഫ്രിക്കയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇതിന് അതിന്റെ നല്ല കാലാവസ്ഥ, പ്രകൃതിദത്ത പശ്ചാത്തലം, നല്ല വികസനമുള്ള അന്തർഘടന എന്നിവ പ്രധാന കാരണങ്ങളാണ്. അനേകം പ്രകൃതിദത്ത ആകർഷണങ്ങളാൽ വിനോദസഞ്ചാരികൾക്ക് പ്രസിദ്ധമാണ് ഈ നഗരം. ഏറ്റവും മുഖ്യമായ ടേബിൾ പർവ്വതം,[6] ടേബിൾ പർവ്വത ദേശീയ ഉദ്യാനത്തിൻറെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നതോടൊപ്പം, സിറ്റി ബൌലിന് അതിർവരമ്പിടുന്നു. കാൽനടയായോ ഞാൺ വാഹനം(കേബിൾ കാർ) വഴിയോ പർവ്വതത്തിന്റെ മുകളിൽ എത്താം. കേപ് പെനിൻസുലയുടെ അറ്റത്തുള്ള മുനമ്പാണ് കേപ് പോയിൻറ്.[7] ചാപ്മാൻ ഉന്നതി പാത, കേപ് ടൗണിനേയും ഹൌത് ബേയേയും യോജിപ്പിക്കുന്ന ഇടുങ്ങിയ പാതയാണ്. അറ്റ്ലാന്റിക് സമുദ്രത്തിൻറേയും വളരെ അടുത്തായ പർവ്വതങ്ങളുടേയും നയന മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ വിനോദസഞ്ചാരികളും ഇതിലൂടെ വണ്ടി ഓടിക്കുന്നു. കാൽനടയായോ വാഹനം വഴിയോ സിഗ്നൽ കുന്നിൽ കയറിയാൽ, സിറ്റി ബൌലിൻറേയും ടബിൾ പർവ്വതത്തിൻറേയും വിശാല കാഴ്ചകൾ ആസ്വദിക്കാം.[8]
Remove ads
ചിത്രശാല
- ടേബിൾ പർവ്വതം കേപ് ടൗൺ ഹാർബറിൽ നിന്ന്
- മെട്രോറെയിൽ
- എൻ2 ഹൈവേ
- ടാക്സി
- കേപ്ടൗൺ നഗരകാഴ്ച ബസ്സ്
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads