താജിക്കിസ്ഥാൻ
മധ്യേഷ്യയിലെ ഒരു രാജ്യം From Wikipedia, the free encyclopedia
Remove ads
താജിക്കിസ്ഥാൻ (Tajikistan; ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് താജിക്കിസ്ഥാൻ) മധ്യേഷ്യയിലെ ഒരു രാജ്യമാണ്. അഫ്ഗാനിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ രാജ്യം പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1991 സെപ്റ്റംബർ ഒൻപതിന് യൂണിയനിൽ നിന്നും വേർപെട്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. താജിക്കുകളുടെ നാട് എന്നാണ് പേരുകൊണ്ടർത്ഥമാക്കുന്നത്. ദുഷാൻബെയാണു തലസ്ഥാനം.
ആപ്തവാക്യം: - | |
ദേശീയ ഗാനം: സുറുദി മിലി... | |
![]() | |
തലസ്ഥാനം | ദുഷാൻബെ |
രാഷ്ട്രഭാഷ | താജിക് |
ഗവൺമന്റ്
പ്രസിഡന്റ് പ്രധാനമന്ത്രി |
റിപബ്ലിക് ഇമാമലി റെഹ്മാനോവ് ഓകിൽ ഒകിലോവ് |
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | സെപ്റ്റംബർ 9, 1991 |
വിസ്തീർണ്ണം |
1,43,100ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ • ജനസാന്ദ്രത |
6,127,000(2002) 51/ച.കി.മീ |
നാണയം | സൊമോനി (TJS ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC+5 |
ഇന്റർനെറ്റ് സൂചിക | .tj |
ടെലിഫോൺ കോഡ് | +992 |
താജിക് വംശജരാണ് ജനങ്ങളിൽ ഭൂരിഭാഗവും. ഉസ്ബെക് വംശജരുടെയും റഷ്യൻ വംശജരുടെയും സാന്നിധ്യമുണ്ട്. പ്രധാന ഭാഷ താജിക് ആണ്. എങ്കിലും വാണിജ്യ മേഖലകളിലും ഭരണനിർവഹണ രംഗത്തും ഇപ്പോഴും റഷ്യൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുമ്പോഴും ഉയർന്ന സാക്ഷരതാ നിരക്കുകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന രാജ്യമാണു താജിക്കിസ്ഥാൻ. ജനങ്ങളിൽ 98 ശതമാനത്തിനും എഴുതാനും വായിക്കാനുമറിയാം. ജനങ്ങളിൽ സിംഹഭാഗവും ഇസ്ലാമത വിശ്വാസികളാണ്. അതിൽത്തന്നെ സുന്നിവിഭാഗമാണു ഭൂരിഭാഗവും. ഷിയാ മുസ്ലിംങ്ങളും ഗണ്യമായുണ്ട്.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads