തമിഴ് ലിപി

From Wikipedia, the free encyclopedia

Remove ads

തമിഴ് ഭാഷ എഴുതുവാനുപയോഗിക്കുന്ന ലിപിയാണ് തമിഴ് ലിപി. എല്ലാ ഭാരതീയ ലിപികളുടേയും മൂലരൂപം ബ്രാഹ്മിയാണെന്ന് ഭാഷാശാസ്ത്രജ്ഞർ നിരൂപിക്കുന്നു. അശോകന്റെ ശിലാലേഖനങ്ങളിലെ ലിപി ബ്രാഹ്മിയുടെ പ്രാചീന മാതൃകയാണ്. അതിൽനിന്ന് ഗവി ലിപിയിലൂടെ ദ്രാവിഡഭാഷാലിപികളും ദേവനാഗരി ലിപികളും രൂപപ്പെട്ടു.

വസ്തുതകൾ തമിഴ് അക്ഷരമാല ...

തമിഴ് ലിപികളും പ്രാചീന കാലത്തെ ബ്രാഹ്മി ലിപിയിൽനിന്ന് ഉരുത്തിരിഞ്ഞു വന്നതാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഏതാനും നൂറ്റാണ്ടുകൾക്കു മുമ്പുവരെ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തങ്ങളായ രൂപങ്ങളാണ് തമിഴ് ലിപികൾക്ക് ഉണ്ടായിരുന്നത്. അത്തരം ലിപികൾക്ക് വട്ടെഴുത്ത് എന്നായിരുന്നു പേര്. കോലെഴുത്ത് എന്നപേരിൽ മറ്റൊരു രൂപവും അതിനുണ്ടായിരുന്നു. വട്ടെഴുത്തും കോലെഴുത്തും തമിഴിലെന്നതുപോലെ മലയാളത്തിലും കുറേക്കാലം മുമ്പുവരെ ഉപയോഗിച്ചിരുന്നു. അതിനാൽ പല വർണങ്ങളേയും കുറിക്കുന്ന മലയാള ലിപികൾക്ക് അതേ വർണങ്ങളെ കുറിക്കുന്ന തമിഴ് ലിപികളോട് ഇപ്പോഴും സാദൃശ്യം കാണുന്നു.

മറ്റു ദ്രാവിഡഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ തമിഴിലെ അക്ഷരമാല പരിമിതമാണ്. തമിഴിൽ ആകെ 12 സ്വരാക്ഷരങ്ങളാണുള്ളത്. ഇവയെ 'ഉയിർ എഴുത്തുക്കൾ' എന്നുപറയുന്നു. ഇവയിൽ അ, ഇ, ഉ, എ, ഒ എന്നിവ ഹ്രസ്വസ്വരങ്ങളും ആ, ഈ, ഊ, ഏ, ഓ എന്നിവ ദീർഘ സ്വരങ്ങളുമാണ്. ഐ, ഔ എന്നിവ സംയുക്ത സ്വരങ്ങളാണ്.

തമിഴിൽ 18 വ്യഞ്ജനാക്ഷരങ്ങളേ ഉള്ളൂ. ഇവയെ 'മെയ് എഴുത്തുക്കൾ' എന്നുപറയുന്നു. ഇവയിൽ ആറെണ്ണം സ്പർശ വ്യഞ്ജനങ്ങളും {ക, ച, ട, ത, പ, റ} ആറെണ്ണം അവയുടെ അനുനാസികങ്ങളും ആണ് {ങ, ഞ, ണ, ന ( ദന്ത്യം) , മ, ഩ (വർത്സ്യം)} ഇവയ്ക്കു പുറമേ {യ, ര, ല, വ, ഴ, ള} എന്നിങ്ങനെ ആറ് മധ്യമ വ്യഞ്ജനങ്ങൾ കൂടിയുണ്ട്. മേല്പറഞ്ഞ ലിപികൾക്കു പുറമേ ആയ്തം ( ஃ) എന്ന മറ്റൊരു ചിഹ്നം കൂടി തമിഴിലുണ്ട്. ഇതിന് സംസ്കൃതത്തിലെ വിസർഗത്തിനു സദൃശമായ ഉച്ചാരണമാണുള്ളത്.

സ്പർശ്യ വ്യഞ്ജനങ്ങളുടെ കൂട്ടത്തിലുള്ള വർത്സ്യമായ 'റ്റ' കാരം രേഖപ്പെടുത്താൻ തമിഴിൽ പ്രത്യേക ചിഹ്നമില്ല. രണ്ട് റ ചേർത്താണ് ഇത് രേഖപ്പെടുത്തുന്നത്. വർത്സ്യമായ 'ന (ഩ)'കാരത്തിനു ചിഹ്നമുണ്ടെങ്കിലും അതിന്റേയും ദന്ത്യ 'ന'കാരത്തിന്റേയും ഉച്ചാരണങ്ങൾ തമ്മിലുള്ള വ്യത്യാസം തമിഴർ വീക്ഷിക്കാറില്ല. സംസ്കൃതത്തിലെ ഊഷ്മാക്കളായ ശ, ഷ, സ, ഹ എന്നിവ തമിഴിലില്ല. എന്നാൽ തമിഴർ ഉച്ചരിക്കുമ്പോൾ ഈ ഊഷ്മാക്കളും ഉച്ചരിക്കാറുണ്ട് (ചാതം-ശാതം/സാതം).

തമിഴിൽ കൂട്ടക്ഷരങ്ങളെക്കുറിക്കാൻ സംയുക്ത ചിഹ്നങ്ങൾ ഉപയോഗിക്കാറില്ല. കൂട്ടക്ഷരം രേഖപ്പെടുത്തേണ്ടിവരുമ്പോൾ ആദ്യ വർണത്തിന്റെ ചിഹ്നമെഴുതി മുകളിൽ ഒരു കുത്തു രേഖപ്പെടുത്തിയതിനു ശേഷം രണ്ടാമത്തെ വർണത്തെ കുറിക്കുന്ന ലിപി എഴുതുകയാണ് ചെയ്യുന്നത്. (ക്+ക = ക്ക). വ്യഞ്ജനങ്ങളുടെ കൂട്ടക്ഷരങ്ങൾ പദാദിയിലോ പദാന്ത്യത്തിലോ വരാറില്ല. ര, ഴ എന്നിവ ഒഴിച്ചുള്ള എല്ലാ വ്യഞ്ജനങ്ങൾക്കും ദ്വിത്വമുണ്ട്. ക, ച, ത, പ എന്നിവ ഒഴിച്ചുള്ള എല്ലാ വ്യഞ്ജനങ്ങളിലും വ്യത്യസ്തമായ രണ്ട് വ്യഞ്ജനങ്ങൾ ചേർന്ന സന്ധികൾ വരും.

Remove ads

തമിഴ് അക്ഷരമാല

സ്വരങ്ങൾ

കൂടുതൽ വിവരങ്ങൾ തമിഴ് സ്വരാക്ഷരങ്ങൾ ...

വ്യഞ്ജനാക്ഷരങ്ങൾ

കൂടുതൽ വിവരങ്ങൾ അക്ഷരം, മലയാള അക്ഷരം ...

ഗ്രന്ഥ വ്യഞ്ജനാക്ഷരങ്ങൾ

കൂടുതൽ വിവരങ്ങൾ അക്ഷരം, മലയാള അക്ഷരം ...

വ്യഞ്ജനാക്ഷരങ്ങളുടെ കൂടെ സ്വരം

കൂടുതൽ വിവരങ്ങൾ വ്യഞ്ജനാക്ഷരങ്ങൾ, സ്വരം ...
കൂടുതൽ വിവരങ്ങൾ ഗ്രന്ഥവ്യഞ്ജനാക്ഷരങ്ങൾ, സ്വരം ...
Remove ads

തമിഴ് അക്കങ്ങൾ

0123456789101001000
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads