ടെൽ അവീവ്
From Wikipedia, the free encyclopedia
Remove ads
ഇസ്രായേലിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് തെൽ അവീവ് (ഹീബ്രു: תֵּל־אָבִיב-יָפוֹ)[3]. 384,400 ആണ് നഗരത്തിലെ ജനസംഖ്യ.[2] ഇസ്രയേലി മെഡിറ്ററേനിയൻ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 51.8 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണം. ഇസ്രായേലിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ പ്രദേശമായ ഗുഷ് ഡാനിലെ (ജനസംഖ്യ 31.5 ലക്ഷം) ഏറ്റവും വലിയ നഗരമാണ് ടെൽ അവീവ്.[4] ടെൽ അവീവ്-യാഫോ മുനിസിപ്പാലിറ്റിയാണ് നഗരത്തിന്റെ ഭരണം നിർവഹിക്കുന്നത്.[5]
1909ൽ പുരാതന തുറമുഖ നഗരമായ ജാഫയുടെ പ്രാന്തപ്രദേശങ്ങളിൽ ടെൽ അവീവ് സ്ഥാപിതമായി. അധികം വൈകാതെതന്നെ ടെൽ അവീവ് വളർച്ചയിൽ ജാഫയെ കടത്തിവെട്ടി. ഇസ്രായേൽ സ്വതന്ത്രമായതിന് രണ്ട് വർഷത്തിന്ശേഷം 1950ൽ ടെൽ അവീവിനേയും ജാഫയേയും കൂട്ടിച്ചേർത്ത് ഒരൊറ്റ മുൻസിപ്പാലിറ്റിയാക്കി.
ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്ന ഈ നഗരമാണ് ഇസ്രയേലിന്റെ പ്രധാന സാമ്പത്തിക കേന്ദ്രം.[6] ഒരു പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രവുമാണീ നഗരം.[7] ഇസ്രായേലിന്റെ സാംസ്കാരിക തലസ്ഥാനമായ ടെൽ അവീവ് നടന കലകളുടെ ഒരു പ്രധാന കേന്ദ്രവുമാണ്. 2007ൽ മെർസർ നടത്തിയ സർവേ അനുസരിച്ച് ജീവിതചെലവ് ഏറ്റവും കൂടിയ മിഡിൽ ഈസ്റ്റിലെ ഒന്നാമത്തെ നഗരവും ലോകത്തിലെ പതിനേഴാമത്തെ നഗരവുമാണ് ടെൽ അവീവ്.[8]
Remove ads
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads