തെരേസ മെയ്

From Wikipedia, the free encyclopedia

തെരേസ മെയ്
Remove ads

തെരേസ മേ (ജനനം: 1 ഒക്റ്റോബർ 1956) 2016 മുതൽ 2019 കാലഘട്ടത്തിൽ യുണൈറ്റഡ് കിങ്ഡത്തിന്റെ പ്രധാനമന്ത്രിയായി പ്രവർത്തിച്ച ഒരു ബ്രിട്ടീഷ് രാഷ്ട്രീയപ്രവർത്തകയാണ്. കൺസർവേറ്റീവ് പാർട്ടി അംഗമായ ഇവർ 2010 മുതൽ 2016 വരെ ആഭ്യന്തര വകുപ്പു സെക്രട്ടറിയുമായിരുന്നു. ഡേവിഡ് കാമറോണിനു ശേഷം ആണ് മേ പ്രധാനമന്ത്രി ആകാൻ തെരഞ്ഞെടുക്കപ്പെട്ടത്. മാർഗരറ്റ് താച്ചർ 1990 ൽ സ്ഥാനമൊഴിഞ്ഞശേഷം വനിതാ പ്രധാനമന്ത്രിയാകുന്ന വ്യക്തിയുമാണ് മേ. 1997 മുതൽ മേഡൻഹെഡിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്.

വസ്തുതകൾ The Right Honourableതെരേസ മെയ്MP, 76th Prime Minister of the United Kingdom ...
Remove ads

ആദ്യകാല ജീവിതം

1956 ഒക്ടോബർ ഒന്നാം തീയതി സസ്സെക്സിൽ ജനിച്ച തെരേസ മേ സെയ്ഡി മേരിയുടെയും ഹുബർട്ട് ബ്രസിയെറുടയും ഒറ്റ മകൾ ആണ്. അച്ഛൻ ആംഗ്ലിക്കൻ ചർച്ചിൽ ഒരു പുരോഹിതൻ ആയിരുന്നു. അമ്മ കൺസർവേറ്റീവ് പാർട്ടിയുടെ ഒരു അനുഭാവി ആയിരുന്നു. 1981ൽ ഒരു കാർ ആക്സിഡന്റിൽ അച്ഛനും 1982ൽ മൾട്ടിപ്പിൾ സ്ക്ലീറോസിസ് വന്ന് അമ്മയും മരിച്ചു.

ഹോൽട്ടൻ പാർക്സ് ഗ്രാമ്മർ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മേ, പിന്നീട് ഓക്സ്ഫട് സർവകലാശാലയിൽ നിന്നും ഭൂമിശാസ്ത്രത്തിൽ 1977ൽ ബിരുദമെടുത്തു. അന്നുമുതലേ രാഷ്ട്രീയത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

1977നും 1983നും ഇടയിൽ മേ ബാങ്ക് ഓഫ് ഇംഗ്ല്ണ്ടിലും 1985 മുതൽ 1997 വരെ അസോസിയേഷൻ ഫൊർ പെയ്മന്റ് ക്ലീയരിങ് സെർവീസസിലും ധനകാര്യ വിദഗ്ദ്ധയായി ജോലി ചെയ്തു.

Remove ads

ആദ്യകാല രാഷ്ട്രീയം

നോർത്ത് വെസ്റ്റ് ദർഹാമിൽ നിന്നും 1992ൽ പാർലമെന്റിലേക്കു മൽസരിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് 1994 ബാർക്കിങ്ങിൽ ബൈ ഇലക്ഷനിൽ മൽസരിച്ചു. 1,976 വോട്ടുകളോടെ മൂന്നാം സ്ഥാനത്താണ് മേ എത്തിയത്. 1997ലെ പൊതു ഇലക്ഷനിൽ പുതിയതായി രൂപീകരിക്കപ്പെട്ട മേഡൻഹെഡ് പാർലമെന്റ് മണ്ഡലത്തിൽ നിന്നും മേ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 25,344 (49.8%) വോട്ടുകളുമായി ജയിച്ച മേക്ക് ലേബർ പാർട്ടിയുടെ റ്റെരെന്സ് കെട്ടെരിൻഹാമിനേക്കാൾ ഇരട്ടിയോളം വോട്ടുകൾ ഉണ്ടായിരുന്നു.

1999ൽ നിഴൽ മന്ത്രിസഭയിൽ വിദ്യാഭ്യാസ, തൊഴിൽ സെക്രട്ടറിയായി ചുമതലയേറ്റു. 2001ലെ തിരഞ്ഞടുപ്പിനു ശേഷം നിഴൽ മന്തിസഭയിൽ ഗതാഗത വകുപ്പിന്റെ സെക്രട്ടറിയായി. പിന്നീട് 2003 മുതൽ 2010 വരെയുള്ള വർഷങ്ങളിൽ നിഴൽ മന്ത്രിസഭയിൽ ഗതാഗതം, പരിസ്ഥിതി, കുടുംബം മുതലായ പല വിഷയങ്ങളും കൈകാര്യം ചെയ്തു.

Remove ads

2010നു ശേഷം

ആഭ്യന്തര മന്ത്രി [Home Secretary]

ഡേവിഡ് കാമറൂൺ 2010ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായപ്പോൾ തെരേസ മേ ആഭ്യന്തരം, സ്ത്രീസമത്വത എന്നീ വകുപ്പുകളുടെ മന്ത്രിയായി.

പ്രധാനമന്ത്രിയായി

ബ്രെക്സിറ്റ് ഹിതപരിശോധനഫലം 2016ൽ പുറത്തുവന്നതിനുശേഷം അതിനോട് വിയോജിപ്പുണ്ടായിരുന്ന ഡേവിഡ് കാമറൂൺ പ്രധാനമന്ത്രിപദം രാജിവച്ചു. ഹിതപരിശോധനയിൽ യൂറോപ്യൻ യൂണിയൻ (ഇയു) വിട്ടുപോകാനാണ് 52% ജനങ്ങൾ വോട്ട് ചെയ്തത്. [3] തുടർന്നു കൺസർവേറ്റീവ് പാർട്ടി നേതൃത്വമേറ്റെടുത്തു പ്രധാനമന്ത്രിയായ മേ ബ്രെക്സിറ്റ് അനുകൂലിയായിരുന്നില്ലെങ്കിലും അതു നടപ്പാക്കുമെന്നു പ്രഖ്യാപിച്ചു. 13 ജൂലൈ 2016നാണു എലിസബത്ത് രാജ്ഞി മെയെ പ്രധാനമ്ന്ത്രിയായി നിയമിച്ചിത്.

2017ൽ മേ പാർലമെന്റ് കാലാവധി തീരുന്നതിനു മുൻപു തന്നെ പൊതു തിരഞ്ഞടുപ്പു പ്രഖ്യാപിച്ചു. [4] തിരഞ്ഞടുപ്പിൽ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല.[5] മാഞ്ചസ്റ്റർ ഭീകരാക്രമണവും ആരോഗ്യ രംഗത്തെ സ്വകാര്യവത്കരണവും മേയ്ക്ക് തിരിച്ചടികൾ ആയി.

യൂറോപ്യൻ യൂണിയനുമായി പലവട്ടം നടത്തിയ ചർച്ചകൾക്കുശേഷം തയ്യാറാക്കിയ ബ്രെക്സിറ്റ് കരാർ മൂന്നു പ്രാവ്ശ്യം പാർലമെന്റ് തള്ളിയതോടെ മേ പ്രധാനമന്ത്രിപദം 2019ൽ രാജിവച്ചു. [6] ഇയു നേതാക്കളെ കണ്ടു ചർച്ചകൾ ചെയ്യാൻ ഇയു ആസ്ഥാനമായ ബ്രസൽസിൽ 21 തവണ പോയശേഷമാണു കരാർ തയ്യാറാക്കിയത്. 12 ഡിസംബർ 2018ൽ മേ പാർലമെന്റിൽ വിശ്വാസവോട്ട് നേടിയിരുന്നു. പിന്മാറ്റ രേഖയിലെ പല വ്യവസ്ഥകളും ബ്രെക്സിറ്റ് തീരുമാനത്തിന്റെ അന്തസ്സത്തയ്ക്കു വിരുദ്ധവമാണെന്ന വാദവും, ചില ഇയു നിയമങ്ങൾ തുടരുമെന്നതും ആയിരുന്നു കരാർ വോട്ട് പരാജയപ്പെടാൻ കാരണങ്ങൾ. വിദേശകാര്യമന്ത്രി ജെറിമി ഹണ്ടും ആഭ്യന്തര മന്ത്രി സാജിദ് ജാവിദും വിയോജിപ്പു വ്യക്തമാക്കുകയും, പാർലമെന്റ് പ്രതിനിധിസഭയിലെ പാർട്ടി നേതാവ് ആൻഡ്രിയ ലെഡ്‌സം രാജി വയ്ക്കുകയും ചെയ്തതു മേയ്ക്കു തിരിച്ചടിയായി.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads