തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ

From Wikipedia, the free encyclopedia

തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ
Remove ads

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ)യുടെ കീഴിൽ പ്രവർത്തിക്കുന്ന, കേരളത്തിലെ തിരുവനന്തപുരത്തെ തുമ്പയിൽ സ്ഥിതി ചെയ്യുന്ന ഒരു റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ (TERLS). ഇത് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ അറ്റത്ത്, ഭൂമിയുടെ കാന്തിക മധ്യരേഖയോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. 1963 നവംബർ 21 ന് ആണ് ഇത് സ്ഥാപിതമായത്.[1][2] സൗണ്ടിംഗ് റോക്കറ്റുകൾ വിക്ഷേപിക്കാൻ ഐഎസ്ആർഒ ഇപ്പോൾ ഇത് ഉപയോഗിക്കുന്നു.[3]

വസ്തുതകൾ Location, Coordinates ...
Remove ads

ചരിത്രം

ഉയർന്ന അന്തരീക്ഷത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്കായി ഐക്യരാഷ്ട്രസഭ സ്പോൺസർ ചെയ്യുന്ന റേഞ്ച് ആയി ആണ് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ (TERLS) സ്ഥാപിതമാകുന്നത്.[4] ഇപ്പോൾ ബഹിരാകാശ മ്യൂസിയം ഉള്ള മുൻ സെൻ്റ് ലൂയിസ് ഹൈസ്‌കൂളിലാണ് ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റുകൾ കൂട്ടിച്ചേർക്കപ്പെട്ടത്.[5] 1963 നവംബർ 21-ന്, ഫ്രഞ്ച് പേലോഡുമായി അമേരിക്കൻ നിർമ്മിത നൈക്ക്-അപാച്ചെ റോക്കറ്റ് തുമ്പയിൽ നിന്നും ഉയർന്നു.[4] തിരുവനന്തപുരത്തെ പ്രാദേശിക ബിഷപ്പ് റവ. പീറ്റർ ബെർണാഡ് പെരിയേര, വിൻസെൻ്റ് വിക്ടർ ഡെരീറെ (ബെൽജിയൻ), ജില്ലാ കളക്ടർ മാധവൻ നായർ എന്നിവർ കേന്ദ്രം സ്ഥാപിക്കുന്നതിനായി തീരദേശ സമൂഹത്തിൽ നിന്ന് 600 ഏക്കർ വിസ്തൃതിയുള്ള ഭൂമി ഏറ്റെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.[6] പ്രാദേശിക പള്ളിയിലെ പ്രാർത്ഥനാ ഹാളും ബിഷപ്പിൻ്റെ മുറിയും പെരിയേര വിട്ടുനൽകിയിരുന്നു. ഡൽഹിയിൽ പദ്ധതി നേരിടുന്ന ബ്യൂറോക്രാറ്റിക് തടസ്സങ്ങൾ സുഗമമാക്കാൻ വിദേശകാര്യ സഹമന്ത്രി ലക്ഷ്മി എൻ. മേനോൻ സഹായിച്ചു.[7] തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ്റെ ആദ്യ ഡയറക്ടർ എച്ച്ജിഎസ് മൂർത്തി ആയിരുന്നു.[8]

സൈറ്റിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റുകളിൽ ആർഎച്ച്-300, എം-100, നൈക്ക് അപ്പാച്ചെ, അർക്കാസ്, ബൂസ്റ്റഡ് അർക്കാസ്, സ്കുവ 1, സെൻ്റൗർ, സെൻ്റൗർ 2A, സെൻ്റൗർ 2B, നൈക്ക് ടോമഹോക്ക്, ഡ ഗൺ1, ജൂഡി-ഡാർട്ട്, ബൂസ്റ്റഡ് ആർകാസ് 2, ബൂസ്റ്റഡ് ആർക്കാസ് 2 എന്നിവ ഉൾപ്പെടുന്നു. ആർഎച്ച്-75, സ്കുവ 2, സാൻ്റ്ഹോക്ക് ടോമഹോക്ക്, മേനക II, ആർഎച്ച്-125, എം-100B, M-100A, ആർഎച്ച്-200, ആർഎച്ച്-300 മാർക്ക് II എന്നിവ ഉൾപ്പെടുന്നു.[9]

Remove ads

ലോഞ്ച് പാഡുകൾ

സൈറ്റിൽ താഴെപ്പറയുന്ന അഞ്ച് ലോഞ്ച്പാഡുകൾ ഉണ്ട്:

  • സൗണ്ടിംഗ് റോക്കറ്റുകൾക്ക് തുമ്പ പാഡ് 1 മുതൽ 4 വരെ [10]
  • ആർഎച്ച്-300 ലോഞ്ച് സമുച്ചയം, 1993 ന് ശേഷം സജീവമാണ് [11]

സ്ഥാനം

കേരളത്തിലെ തിരുവനന്തപുരം വിമാനത്താവളത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമാണ് തുമ്പ.[12] തുമ്പയുടെ ലൊക്കേഷൻ 8°32'34" N, 76°51'32" E താഴ്ന്ന ഉയരത്തിലുള്ള അന്തരീക്ഷം ഉയർന്ന അന്തരീക്ഷം അയണോസ്ഫിയർ എന്നിവയുടെ പഠനത്തിന് അനുയോജ്യമാണ്.

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads