ടൈസെൻ
ഓപ്പറേറ്റിങ് സിസ്റ്റം From Wikipedia, the free encyclopedia
Remove ads
ഒരു സ്വതന്ത്ര ഓപ്പൺ സോഴ്സ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ടൈസെൻ. ലിനക്സ് ഫൗണ്ടേഷൻ മേൽനോട്ടം വഹിക്കുകയും വിപണിയിൽ ടൈസെൻ അസോസിയേഷൻ പ്രതിനിധീകരിക്കുകയും ചെയ്യുന്ന ലിനക്സ് കെർണൽ അധിഷ്ഠിത ഓഎസാണ് ടൈസെൻ. ഇന്റൽ നിർമ്മിച്ച ഓഎസായ മൊബ്ലിൻ, നോക്കിയയുടെ മൈമോ, ഇവ രണ്ടിന്റേയും സംയുക്ത സംരംഭമായിരുന്ന മീഗോ എന്നിവയുടെ പിൻഗാമിയായാണ് ടൈസെൻ പുറത്തിറക്കുന്നത്. നിലവിൽ സാംസങും ഇന്റലും ആണ് ടൈസെൻ വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. ചില മീഗോ ഡെവലപ്പർമാരും ഈ ഉദ്യമത്തിൽ പങ്കാളിയാകുന്നുണ്ട്.[3][4]
വെബ് മാനകമായ എച്ച്.ടി.എം.എൽ. 5ഉം വെബ് സാങ്കേതിക വിദ്യയായ ഹോൾസെയിൽ ആപ്ലികേഷൻ കമ്മ്യൂണിറ്റിയെയും അടിസ്ഥാനമാക്കിയാണ് മറ്റു സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾക്കായുള്ള ടൈസെൻ സോഫ്റ്റ്‌വെയർ ചട്ടക്കൂട് വികസിപ്പിച്ചെടുത്തിട്ടുള്ളത്.[5] ടൈസെൻ സ്മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകൾ, നെറ്റ്ബുക്കുകൾ, സ്മാർട്ട് ടിവികൾ, ഇൻ വെഹിക്കിൾ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയിലെല്ലാം ഉപയോഗിക്കാനാവും.[3] ടൈസന്റെ സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് കിറ്റ് (എസ്ഡികെ) സാംസങ് കുത്തക സോഫ്റ്റ്‌വെയർ അനുമതിപത്രികയിലാണ് പുറത്തിറക്കിയിരിക്കുന്നത്.[2] സമന്വിത വികസന പരിസ്ഥിതി, എമുലേറ്റർ, കംപൈലേഷൻ ടൂൾ ചെയിൻ, മാതൃതകൾ, നിർദ്ദേശങ്ങൾ എന്നിവയെല്ലാം എസ്ഡികെയുടെ ഭാഗമായുണ്ട്.[6]
Remove ads
ചരിത്രം
2011 സെപ്റ്റംബറിൽ ഇന്റലും ലിനക്സ് ഫൗണ്ടേഷനും 2011-2012 സമയത്ത് മീഗോയെ ടൈസനാക്കി മാറ്റുമെന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.[7][8][3][9][5][10]
2012 ജനുവരിയിൽ എസ്ഡികെയുടെ ആദ്യ ആൽഫാ പതിപ്പ് പുറത്തിറങ്ങി.[11] ഭൂരിഭാഗവും സാംസങ് ലിനക്സ് പ്ലാറ്റ്ഫോമിനെ (എസ്എൽപി) അടിസ്ഥാനമാക്കിയായിരുന്നു അത്. എങ്കിലും സാംസങ് ടൈസനെ വിപണിയിൽ ഇറക്കിയിരുന്നില്ല.[12] പിന്നീട് ടൈസെൻ എസ്എൽപിയുടെ അടിസ്ഥാനമായിരുന്ന എൻലൈറ്റൻമെന്റ് ഫൗണ്ടേഷൻ ലൈബ്രറി എപിഐകളെ വെബ് അടിസ്ഥാന എപിഐകൾ ഉപയോഗിച്ച് പുനസ്ഥാപിച്ചു.
2012 ഏപ്രിൽ 30ന് ടൈസന്റെ ആദ്യ പതിപ്പ് 1.0 കോഡ് നാമം ലാർക്സ്പർ പുറത്തിറങ്ങി.[13][14]
ടൈസെൻ അധിഷ്ഠിത ഉപകരണങ്ങൾ 2012ന്റെ രണ്ടാം പാദത്തോടെ വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എച്ച്ടിഎംഎൽ5 അധിഷ്ഠിത എപിഐയുടെ ഉപയോഗം കാരണം ഓഎസ് വളരെയധികം വഴങ്ങനുന്ന ഒന്നായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.[1]
2012 മേയിൽ ടൈസെൻ സംരംഭത്തിൽ പങ്കാളികളാകുമെന്ന് അമേരിക്കൻ വയർലെസ് കമ്പനിയായ സ്പ്രിന്റ് നെക്സ്റ്റെൽ അറിയിച്ചു.
Remove ads
വിവാദം
2012 ആഗസ്റ്റ് കാലത്ത് ടൈസനെ സംബന്ധിച്ച് രണ്ട് വിവാദങ്ങൾ ഉണ്ടായി. ഒന്ന്, ലിനക്സ് ഫൗണ്ടേഷന്റെ സഹായം ഉണ്ടായിരുന്നെങ്കിലും ടൈസെൻ വികസിപ്പിച്ചു കൊണ്ടിരുന്നത് സാംസങും ഇന്റലുമായിരുന്നു. ഇത് ലിനക്സ് കെർണൽ വികസനത്തിന് നേർ വിപരീതമായിരുന്നു. രണ്ട്, മീഗോയുടെ വികസനത്തിൽ നിന്ന് മുഴുവനായും തുടങ്ങാത്തതിനാൽ മീഗോ ഡെവലപ്പർമാർക്കും അസംതൃപ്തിയുണ്ട്. നിലവിൽ ടൈസെൻ അറിയപ്പെടുന്നത് ലിനക്സ് അധിഷ്ഠിത വിതരണമായും മീഗോയുടെ പിൻഗാമിയുമായാണ്.[1] എന്നാൽ മീഗോയിലുള്ള പലതും ടൈസനിലില്ല. ഓപ്പൺ സോഴ്സ് മൊബൈൽ സാങ്കേതിക വിദ്യയായ ലിനക്സ് മാനക അടിസ്ഥാനത്തിന്റെ ഘടകമായി ലിനക്സ് ഫൗണ്ടേഷൻ നിർവചിച്ചിരിക്കുന്ന ക്യൂട്ടി ചട്ടക്കൂട് ഇതിനൊരുദാഹരണമാണ്.
ലിനക്സ് ഫൗണ്ടേഷന്റെ അഭിപ്രായ പ്രകാരം ടൈസന്റെ വികസനം പരസ്യമായതായിരിക്കും. എന്നാൽ പദ്ധതിയുടെ നിയമ പ്രകാരം ക്ഷണിക്കപ്പെട്ട അംഗങ്ങൾക്ക് മാത്രമേ ടൈസന്റെ വികസനത്തിൽ പങ്ക് ചേരാനാവൂ (പദ്ധതി നടത്തിപ്പ്, ചോദ്യോത്തരം, പ്രോഗ്രാം കൈകാര്യ ചെയ്യൽ മുതലായവയിൽ). മാത്രമല്ല, ആൽഫാ വേർഷൻ പുറത്തിറങ്ങിയപ്പോൾ പുറത്ത് നിന്നുള്ള ആരുടെയും സംഭാവനകൾ അതിലുണ്ടായിരുന്നില്ല.[15]
മീഗോയുടെ തുടർച്ചയാകാനും മീഗോ ആപ്ലികേഷനുകൾ പ്രവർത്തിപ്പിക്കാനുതകുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാകാനുമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ടൈസെൻ മീഗോയുടെ ചില സാങ്കേതിക വിദ്യകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ആ നിലക്ക് മീഗോയുടെ തുടർച്ചയാണ് ടൈസെൻ എന്ന് പറയാനാവില്ല. ക്യൂട്ടിയിൽ നിർമ്മിച്ച എല്ലാ മീഗോ ലൈബ്രറികളും എപിഐകളും നിലവിൽ ടൈസനിലില്ല. ഇതിന്റെ ഫലമായി മെർ പദ്ധതി മീഗോയുടെ പിന്തുടർച്ചയായി വികസിപ്പിക്കുകയും അത് പരസ്യമാക്കുകയും ചെയ്തു.[3][10] ഇന്റൽ, നോക്കിയ, ലിനക്സ് ഫൗണ്ടേഷൻ എന്നിവയുടെ പിന്തുണയില്ലാതെത്തന്നെ (അവർക്ക് താത്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും) മെർ വികസിപ്പിക്കാനാണ് മെർ നിർമ്മാതാക്കൾ ശ്രമിക്കുന്നത്. അതിനാൽത്തന്നെ മീഗോയുടെ ട്രേഡ്മാർക്ക് മെർ നിർമ്മാതാക്കൾക്ക് ഉപയോഗിക്കാനാവുമോ എന്ന കാര്യത്തിൽ അവ്യക്തത നില നിൽക്കുന്നുണ്ട്.[16][17][18]
തങ്ങൾ എച്ച്ടിഎംഎൽ5 സാങ്കേതികവിദ്യ ഉപയോഗിക്കില്ലെന്നും ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് എൻലൈറ്റൻമെന്റ് ഫൗണ്ടേഷൻ ലൈബ്രറികൾ (ഇഎഫ്എൽ) സമന്വയിപ്പിച്ച് ചേർത്തായിരിക്കും ടൈസന്റെ വികസനമെന്നും ആദ്യത്തിൽ നിർമ്മാതാക്കൾ ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാൽ എസ്ഡികെയുടെ ആദ്യ ആൽഫാ പതിപ്പുകളിൽ ഇഎഫ്എൽ ലൈബ്രറികളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. മാത്രമല്ല 2012 മാർച്ചിൽ ടൈസെൻ നിർമ്മാതാക്കളിലൊരാളായ കാഴ്സ്റ്റൻ ഹെയ്റ്റ്സ്ലെർ തങ്ങൾ പരമ്പരാഗതമായ പരിസ്ഥിതി (ഇഎഫ്എൽ) ഉപയോഗിക്കില്ലെന്നും എച്ച്ടിഎംഎൽ5ന് മാത്രമേ പിന്തുണ ഉണ്ടായിരിക്കുകയൊള്ളൂ എന്നും പദ്ധതിയുടെ ഐആർസി ചാനലിലൂടെ അറിയിച്ചു.[19] എന്നാൽ ടൈസെൻ വികസനത്തിൽ പങ്കാളിയായ സാംസങ് ഡെവലപ്പർ തങ്ങൾ പരമ്പരാഗത പരിസ്ഥിതി തന്നെയാണ് ഉപയോഗിക്കുന്നതെന്നും പരസ്യത്തിൽ മാത്രമാണ് എച്ച്ടിഎംഎൽ5 ഉപയോഗിക്കുന്നതെന്ന് പറയുന്നുള്ളൂ എന്നും അറിയിച്ചു.[20] ഇതിൽ നിന്നെല്ലാം ടൈസന്റെ സിസ്റ്റം ആർക്കിടെക്ചറിനെ കുറിച്ച് ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ലെന്ന് കരുതപ്പെടുന്നു.
2012 മെയ് 12ന് ടൈസെൻ കോൺഫെറൻസിനിടയിൽ ഡെവലപ്പറായ തോമസ് പേൾ ടൈസനിൽ ഒരു ക്യൂട്ടി പ്രോഗ്രാം പ്രവർത്തിക്കുന്നതിന്റെ മാതൃക കാണിച്ചു. ഉപകരണം അൺലോക്ക് ചെയ്യേണ്ടാത്തതും നേരെയുള്ളതുമായൊരു ബിൽഡായിരുന്നു അത്.[21] ഇത് ക്യൂട്ടി പിന്തുണയില്ലായ്മ (ഇഎഫ്എൽ അപര്യാപ്തയും) സാങ്കേതിക മികവിന്റെ അടിസ്ഥാനത്തിലല്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു. 1.0 പതിപ്പിന്റെ ടൈസെൻ പാക്കേജ് പട്ടികയിൽ ധാരാളം ക്യൂട്ടി പാക്കേജുകളും ഉണ്ടായിരുന്നു.[22] ടൈസെൻ മൊബൈൽ പതിപ്പിൽ നിന്ന് വിപരീതമായി ടൈസന്റെ ഇൻ-വെഹിക്കിൽ ഇൻഫോടെയിൻമെന്റ് രൂപം മീഗോ ഐവിഐയുമായുള്ള സാദൃശ്യം കാരണമായിരുന്നു ഇത്. ആദ്യ ടൈസെൻ കോൺഫെറൻസ് ക്യൂട്ടിയെ കുറിച്ച് ഒന്നും പരാമർശിക്കാതെയാണ് സമാപിച്ചത്.[23]
Remove ads
ഇതും കൂടി കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads