ടൗൺ ഓഫ് ആലീസ് സ്പ്രിംഗ്സ്
From Wikipedia, the free encyclopedia
Remove ads
നോർത്തേൺ ടെറിട്ടറിയിലെ ഒരു പ്രാദേശിക സർക്കാർ പ്രദേശമാണ് ആലീസ് സ്പ്രിംഗ്സ് ടൗൺ കൗൺസിൽ. 1971 ജൂലൈ 1-ന് ആലീസ് സ്പ്രിംഗ്സിനെ മുനിസിപ്പാലിറ്റിയായി ഗസറ്റ് ചെയ്തു. 1971 ജൂലൈ 25-ന് ടൗൺ കൗൺസിൽ തിരഞ്ഞെടുക്കപ്പെട്ടു.[2] ഡാർവിന് തെക്ക് 1,498 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. 327.50 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കൗൺസിലിൽ 2016-ലെ സെൻസസ് പ്രകാരം 24,753 ജനസംഖ്യയുണ്ടായിരുന്നു.[1]
Remove ads
ചരിത്രം
ടൗൺ ഓഫ് ആലീസ് സ്പ്രിംഗ്സ് ഒരു വാണിജ്യ പ്രദേശവും പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗ്രാമങ്ങളും ഉള്ള ഒരു റെസിഡൻഷ്യൽ ടൗൺഷിപ്പാണ്. പട്ടണത്തിലെ യഥാർത്ഥ നിവാസികൾ അരെന്റെ ആദിവാസികളായിരുന്നു. ഈ പ്രദേശത്ത് യൂറോപ്യൻ കുടിയേറ്റം ആരംഭിച്ചത് 1862 മുതലാണ്. മേയറെ കൂടാതെ കൗൺസിലിൽ എട്ട് കൗൺസിലർമാരും ഉൾപ്പെടുന്നു.[3]
പ്രാന്തപ്രദേശങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads