ഗരുഡശലഭം
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമാണ് ഗരുഡശലഭം (Southern Birdwing, Troides minos).[1][2][3][4][5] പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ ചിത്രശലഭമായ ഗരുഡശലഭത്തിനെ കർണ്ണാടക സർക്കാർ അവരുടെ സംസ്ഥാനശലഭമായി പ്രഖ്യാപിച്ചിട്ടുണ്ട് [6]. നിത്യഹരിതവനങ്ങളാണ് പ്രധാന ആവാസവ്യവസ്ഥയെങ്കിലും നാട്ടിൻപുറങ്ങളിലും ഇവ വളരെ സാധാരണമാണ്. വർഷം മുഴുവനും ഇവയെ കാണാമെങ്കിലും മൺസൂൺ സമയത്തും അതുകഴിഞ്ഞുള്ള മാസങ്ങളിലുമാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ചിറകുവിടർത്തുമ്പോൾ ചിറകുകൾ തമ്മിലുള്ള അകലം 140-190 മി.മീ.ആണ്.[7]. ആൺശലഭത്തിന്റെ മുൻചിറകുകൾക്ക് നല്ല കറുപ്പ് നിറമാണ്. പിൻ ചിറകുകളിൽ തിളങ്ങുന്ന മഞ്ഞനിറമുണ്ട്. പെൺശലഭങ്ങൾക്ക് വലിപ്പം കൂടും. പെൺശലഭങ്ങളുടെ പിൻ ചിറകുകളിൽ സ്വർണ്ണ മഞ്ഞ നിറത്തിൽ ത്രികോണാകൃതിയിലുള്ള കറുത്ത പൊട്ടുകൾ ഉണ്ട്. ആൺ-പെൺ ശലഭങ്ങളുടെ ശരീരത്തിന് മഞ്ഞ നിറമാണ്. ഇതിൽ കറുത്ത പൊട്ടുകൾ വരിവരിയായി കാണാം. മുൻചിറകുകളുടെ തുടക്കത്തിൽ ശരീരത്തിൽ ചുവന്ന പാടുകളുണ്ട്. ഗരുഡക്കൊടി (Aristolochia indica), കരണ്ടവള്ളി(Aristolochia tagala), അൽപ്പം (thottea siliquosa) എന്നിവയാണ് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ.[8] [9] തേൻ നുകരുമ്പോൾ ചിറക് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതു ഗരുഡശലഭത്തിന്റെ പ്രത്യേകതയാണ്. പശ്ചിമഘട്ടത്തിലും പൂർവഘട്ടത്തിന്റെ ചില ഭാഗങ്ങളിലും കണ്ടുവരുന്നു.നല്ല ഉയരത്തിൽ പറക്കാറുണ്ട്.
Remove ads
Remove ads
ജീവിതചക്രം
- പുഴു
- പ്യൂപ്പ
- പ്യൂപ്പ
- മുതുകുവശം
- ഉദരവശം
- തേൻ നുകരുന്നത്
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads