തുളു ഭാഷ

ഭാരതത്തിൽ തുളുനാട് മേഖലയിലെ ദ്രാവിഡ ഭാഷ From Wikipedia, the free encyclopedia

തുളു ഭാഷ
Remove ads

ഇരുപത് ലക്ഷത്തിൽ കുറവ് ജനങ്ങൾ മാത്രം സംസാരിക്കുന്ന ഒരു ഭാരതീയ ദ്രാവിഡഭാഷയാണ് തുളു ഭാഷ (<Image: “Tuḷu bāse” in Tulu script> അഥവാ ತುಳು ಬಾಸೆ, തുളു ബാസെ)[2]

വസ്തുതകൾ തുളു, Native to ...

2001ലെ സെൻസസ് പ്രകാരം ഭാരതത്തിൽ 1.72 മില്യൻ ആളുകൾ തുളു മാതൃഭാഷയായി സംസാരിക്കുന്നു[3]. 1991 ലെ സെൻസസിൽ നിന്നും തുളു മാതൃഭാഷയായി സംസാരിക്കുന്നവരിൽ 10 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.[4] 2009ലെ ഒരു കണക്ക് പ്രകാരം മൂന്നു മുതൽ അഞ്ചു വരെ മില്യൻ ആളുകൾ തദ്ദേശീയമായി തുളു സംസാരിക്കുന്നു.[5]

തുളു സംസാരിക്കുന്ന ജനവിഭാഗത്തെ തുളുവ എന്ന് വിളിക്കുന്നു. കർണാടക സംസ്ഥാനത്തിലെ തെക്കൻ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ ജില്ലകളിലാണ് തുളു സംസാരിക്കുന്നവർ കൂടുതലായി വസിക്കുന്നത്. കേരളത്തിലെ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിലും ഈ ഭാഷ സംസാരിക്കുന്നവർ ഉണ്ട്. തുളു ഭാഷ സംസാരിക്കുന്നവർ ഉൾപ്പെടുന്ന പ്രദേശം പരമ്പരാഗതമായി തുളുനാട് എന്ന് അറിയപ്പെടുന്നു.

Remove ads

ഭാഷാ ചരിത്രം

ഇതുവരെ ലഭ്യമായിട്ടുള്ള തുളു ലിപിയിൽ എഴുതിയിട്ടുള്ള ശിലാലിഖിതങ്ങളിൾ 15 - 16 നൂറ്റാണ്ടുകൾക്കിടയിലുള്ളതാണ്. ഇവ വിജയനഗര സാമ്രാജ്യ കാലഘട്ടത്തിൽ തുളുനാടിന്റെ തലസ്ഥാനമായിരുന്ന ബാർക്കുർന്റെ സമീപപ്രദേശങ്ങളിൽ നിന്നുമാണ്. മറ്റുള്ള ലിഖിതങ്ങൾ കുന്ദാപുരത്തിനടുത്തുള്ള സുബ്രമഹ്ണ്യ ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തിട്ടുള്ളതാണ്. പ്രസിദ്ധ ഭാഷാശാസ്ത്രഞ്ജന്മാരായ, എസ്.യു പന്നിയാടി, എൽ. വി രാമസ്വാമി അയ്യർ, പി എസ് സുബ്രമഹ്ണ്യ എന്നിവരുടെ അഭിപ്രായത്തിൽ തുളു ഭാഷ ഏകദേശം 2000 വർഷങ്ങൾക്കു മുൻപു തന്നേ പ്രോട്ടോ-ദ്രാവിഡ സ്വതന്ത്ര ഭാഷയായി വളർന്നു വന്നതാണ്. ഇത് ആധുനിക തുളുഭാഷയിൽ ഇന്നും പ്രോട്ടോ-ദ്രാവിഡ ഭാഷയിലെ പല സംസ്കരണങ്ങളും കാണുവാൻ സാധിക്കുന്നതിലൂടെയാണ്.

പുരാതന തമിഴ് സാഹിത്യ കാലഘട്ടമായ സംഘ കാലഘട്ടത്തിലെ (എ.ഡി 200) കവിയായ മാമുലറിന്റ്റെ കവിതയിൽ തുളുനാട്ടിലെ സൗന്ദര്യവതികളായ നർത്തകികളെപ്പറ്റി വിവരിക്കുന്നു, ഇതിലൂടെ തുളുഭാഷ സംസാരിക്കുന്ന ഒരു ദേശത്തെപ്പറ്റി തമിഴർക്ക് അറിയാമായിരുന്നുവെന്ന് നമ്മുക്ക് മനസ്സിലാക്കാവുന്നതാണ്. ഹൽമിദി ലിഖിതങ്ങളീർ അലുപെ എന്ന തുളുഭാഷ സംസാരിക്കുന്ന ഒരു രാജ്യത്തെപ്പറ്റി എഴുതിയിരിക്കുന്നു. കാസറഗോഡിലെ അനന്തപുരത്തിൽ തുളുഭാഷയിൽ തുളു ലിപി ഉപയോഗിച്ച് എഴുതിയ ശിലാശാസനമുണ്ട്. 1980ൽ പ്രസിദ്ധ ശാസന വിദഗ്ദ്ധൻ കെ. വി. രമേശ് ആണ് ഈ ശിലാശാസനത്തെ പഠിച്ച് വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത്.

Remove ads

ഭാഷാവൃക്ഷം

ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ കടുപ്പിച്ച എഴുത്തായി നൽകിയിരിക്കുന്നു.

ദ്രാവിഡഭാഷകൾ 
 തെക്കൻ 
 തമിഴ്-കന്നഡ 
 Tamil-Kodagu 

തമിഴ് ഭാഷകൾ (incl. തമിഴ്)

മലയാളം

Kodagu (Kodava)

Kota

തോട

 കന്നഡ 

കന്നഡ

Badaga

 തുളു 

Koraga

തുളു

 നടുവൻ 
 Telugu-Kui 
 തെലുഗു 

തെലുഗു

Savara

Chenchu

 Gondi-Kui 
 Gondi 

ഗോണ്ടി

Maria

Pardhan

Nagarchal

Konda

Kui

Kuvi

Koya

Manda

Pengo

 Kolami-Parji 

Naiki

Kolami

Ollari (Gadaba)

Parji

 വടക്കൻ 
 Kurukh-Malto 

Kurukh (Oraon)

 Malto 

Kumarbhag Paharia

Sauria Paharia

ബ്രഹൂയി

ദക്ഷിണഭാരതീയഭാഷകളുടെ ഭാഷാവൃക്ഷത്തിൽ തുളു ശാഖ പ്രാരംഭത്തിൽത്തന്നെ രൂപപ്പെട്ടിരിക്കുന്നതായി കാണാം. തുളു ദ്രാവിഡ ഭാഷകളിൽ പ്രാചീനതമമായ ഒന്നാണ്.

Remove ads

ഭൂമിശാസ്ത്രപരമായി

മലയാള ചരിത്രകൃതിയായ കേരളോല്പത്തിയിലും [അവലംബം ആവശ്യമാണ്]തുളു ബ്രാഹ്മണരുടെ ഇതിഹാസമെന്ന് അറിപ്പെടുന്ന ഗ്രാമപദ്ധതിയിലും തമിഴ് സംഘകാല സാഹിത്യത്തിലും നൽകിയിട്ടുള്ള വിവരണങ്ങളുടെ അടിസ്ഥാനത്തിൽ തുളു നാട് കേരളത്തിലെ,കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി പുഴമുതൽ വടക്ക് കർണ്ണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡ ജില്ലയിലെ ഗോകർണ്ണം വരെ വ്യാപിച്ചിരുന്നതായും ആലുപ അൽവാ ആൾവഖേട രാജക്കന്മാർ ഭരിച്ചിരുന്നതായും കാണുവാൻ സാധിക്കുന്നു.

എന്നിരുന്നാലും കാസറഗോഡ് ജില്ലയിലെ പയസ്വനി പുഴ (ചന്ദ്രഗിരി പുഴ) മുതൽ കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ കല്യാണപുര പുഴ വരെ നീണ്ടുനിൽക്കുന്ന ഭൂപ്രദേശമാണ്. മംഗലാപുരം/കുഡ്ല, ഉഡുപ്പി, കാസർകോട്, പുത്തൂർ, ഉപിനങ്കടി എന്നീ നഗരങ്ങളും പട്ടണങ്ങളും തുളു സാഹിത്യത്തിന്റെയും സംസ്കൃതിയുടെയും കേന്ദ്രങ്ങളാണ്.

കാസർഗോഡ് തുളു

മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിൽ സംസാരിക്കപ്പെടുന്ന തുളു ഭാഷ കാസർഗോഡ് തുളു എന്നറിയപ്പെടുന്നു. ഇവിടെ സംസാരിക്കപ്പെടുന്ന തുളുവിൽ മലയാളത്തിന്റെ കലർപ്പുണ്ട്.[6]അത് പോലെ തന്നെ ഇവിടെ സംസാരിക്കപ്പെടുന്ന മലയാളത്തിലും കന്നഡയുടെയും തുളുവിൻറെയും കലർപ്പുണ്ട്. ഇവിടുത്തെ മലയാളത്തിൽ തുളു-കന്നഡ വാക്കുകൾ അധികമാണ്.[7][8]

ലിപി

തുളു യഥാർഥത്തിൽ എഴുതുന്നത് തുളു ലിപി ഉപയോഗിച്ചാണ്. ഗ്രന്ഥ ലിപിയിൽ നിന്നാണ് തുളു ലിപിയുടെ ഉൽഭവം. മലയാളം ലിപിയുമായി തുളു ലിപിക്ക് സാദൃശ്യം ഉണ്ട്. 20ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുളു ലിപിയുടെ അപചയം ആരംഭിച്ചു. തുളു ലിപിക്കു പകരം തുളു എഴുതുന്നതിനായി കന്നഡ ലിപി ഉപയോഗിച്ചുതുടങ്ങി. ജർമൻ മിഷനറിമാർ മംഗലാപുരത്ത് സ്ഥാപിച്ച മുദ്രണാലയങ്ങളിൽ തുളു അച്ചടിക്കുന്നതിനായി കന്നഡ ലിപി ഉപയോഗിച്ചുതുടങ്ങിയതാണ് തുളു ലിപിയുടെ അപചയത്തിന് പ്രധാന കാരണമായി മാറിയത്. തുളു ഭാഷ ഉപയോഗിക്കുന്നവരിൽ മിക്കവരും കന്നഡ-തുളു ദ്വിഭാഷികൾ ആയിരുന്നതും കന്നഡ ലിപിയുടെ ആധിപത്യത്തിന് കാരണമായി. ഇപ്പോൾ കന്നഡ ലിപിയാണ് തുളു ഭാഷയുടെ അംഗീകൃത ലിപി. എന്നാൽ തുളു സാഹിത്യകാരന്മാരും തുളു ഭാഷാ ശാസ്ത്രജ്ഞന്മാരും കന്നഡ ലിപിയിൽ തുളു എഴുതുന്നതിനെ എതിർക്കുകയും, യഥാർഥ തുളു ലിപി പുനരുജ്ജീവിപ്പിക്കുന്നതിനുവേണ്ടി വാദിക്കുകയും ചെയ്യുന്നു.[9]

Remove ads

തുളു ബൈബിൾ

ബൈബിൾ തുളു ഭാഷയിലേക്ക് ബേസിൽ മിഷനറി പാതിരിമാർ തർജ്ജമ ചെയ്യപ്പെട്ടു. അതു കന്നഡ ലിപിയിൽ ആണ് എഴുതിയിരിക്കുന്നത്.

യോഹാനെ ബരെതി സുവർത്തമാന

  1. ആദിഡ് വാക്യ ഇത്ത്ണ്ഡ്. ആ വാക്യ ദേവെരെ കൈതൾ ഇത്ത്ണ്ഡ്. ആ വാക്യ ദേവെറ് ആദിത്ത്ണ്ഡ്.
  2. ഉന്തു ആദിഡ് ദേവെരെ കൈതൾ ഇത്ത്ണ്ഡ്.
  3. മാതലാ ഐഡ്ദ് ഉംഡാണ്ഡ്. ഉണ്ഡായിനവു ഒഞ്ജി ആണ്ഡലാ അവുദാന്തെ ഉണ്ഡായിജി.
  4. ഐട് ജീവ ഇത്ത്ണ്ഡ്. ജീവ നരമാന്യെരെ ബൊൾപു ആദിത്ത്ണ്ഡ്.
  5. ആ ബൊൾപു കത്തലെഡ് ബെളഗുണ്ഡു; കത്തലെ അവെൻ ഗ്രഹിത്ജീ.
  6. ദേവെറ് കഡപുഡി ഒരി നരമാനി ഇത്തെ; ആയ പുദറ് യോഹാനെ.

1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. 2 അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. 3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല. 4 അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. 5 വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല. 6 ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads