ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ

From Wikipedia, the free encyclopedia

ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ
Remove ads

ഉബുണ്ടുവിൽ സ്വതേയുള്ള പാക്കേജ് മാനേജർ ആണ് ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ. ഇത് ആപ്റ്റിന്റെ ഫ്രണ്ട് എൻഡ് ആയാണ് പ്രവർത്തിക്കുന്നത്. ഇത് കാനോനിക്കൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനും, ഒഴിവാക്കാനും, മാത്രമല്ല, സോഫ്റ്റ്‌വെയറുകൾ കാനോനിക്കൽ കടയിൽ നിന്ന് വാങ്ങാനും, സോഫ്റ്റ്‌വെയറുകളെ കുറിച്ച് അഭിപ്രായം എഴുതാനും പൈത്തണിലെഴുതിയ[1][2] ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ അവസരം നൽകുന്നു.

വസ്തുതകൾ Stable release, Preview release ...
Remove ads

ചരിത്രം

ഉബുണ്ടു 9.04 വരെ വിവിധ ആവശ്യങ്ങൾക്കായി മൊത്തം അഞ്ച് പാക്കേജ് നിർവ്വഹണ ഉപകരണങ്ങൾ ഉബുണ്ടുവിൽ ഉണ്ടായിരുന്നു. ആഡ് ഓർ റിമൂവ് സോഫ്റ്റ്‌വെയേഴ്സ് എന്ന ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്ററിന്റെ ആദ്യകാല രൂപം, സിനാപ്റ്റിക്ക്, സോഫ്റ്റ്‌വെയറുകൾ പുതുക്കാൻ അപ്ഡേറ്റ് മാനേജർ, ആവശ്യമില്ലാത്ത പാക്കേജുകൾ നീക്കാനുള്ള കമ്പ്യൂട്ടർ ജാനിറ്റർ, വിവിധ സോഫ്റ്റ്‌വെയർ സ്രോതസ്സുകൾ ചേർക്കാൻ സോഫ്റ്റ്‌വെയർ സോഴ്സസ് എന്നിവയായിരുന്നു അവ.[3]

ഇങ്ങനെ അഞ്ചെണ്ണത്തിനു പകരം സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനും, ഒഴിവാക്കാനും, പുതുക്കാനും, സ്രോതസ്സുകൾ ചേർക്കാനുമെല്ലാം കഴിയുന്ന, സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾക്ക് അവരുടെ സോഫ്റ്റ്‌വെയറുകൾ പുറത്തിറക്കാൻ കഴിയുന്ന ഒരു സോഫ്റ്റ്‌വെയർ സ്റ്റോർ ആവശ്യമാണെന്ന ചിന്തയിൽ[3] നിന്നാണ് ആഡ് ഓർ റിമൂവ് സോഫ്റ്റ്‌വെയേഴ്സ്, ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ ആയി മാറുന്നത്. ഉബുണ്ടു 9.10 കാർമിക്ക് കോല ആയിരുന്നു ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്ററോടു കൂടിയ ആദ്യ പതിപ്പ്.[3]

കാർമിക് കോലയിൽ പുതിയതും ലളിതവുമായ സമ്പർക്ക മുഖത്തോടു കൂടി ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ 1.0.2 അവതരിപ്പിക്കപ്പെട്ടു. ജികെസുഡോക്ക് പകരം പോളിസികിറ്റ് ആണ് ഭരണാധികാരങ്ങൾക്ക് ഉപയോഗിച്ചത്. സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനും ഒഴിവാക്കാനും ഒരു പുതിയ രീതി അവലംബിച്ചു.[3]

ആപ്ലികേഷനിതര പാക്കേജുകളും കാണാൻ സൗകര്യമൊരുക്കി ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ 2.0.2, ഉബുണ്ടു 10.04 എൽടിഎസ് ലൂസിഡ് ലൈൻക്സിനൊപ്പം പുറത്തിറങ്ങി. ആപ്ലികേഷനുകൾ വർഗങ്ങളും ഉപവർഗങ്ങളും ആക്കി. പേഴ്സണൽ പാക്കേജ് ആർക്കൈവിനുള്ള പിന്തുണയും ലഭ്യമാക്കി.[3]

ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ 3.0.4 ഉബുണ്ടു 10.10 മാവെറിക്ക് മീർക്കാറ്റിനോടൊപ്പം 2010 ഒക്ടോബർ പത്തിന് പുറത്തിറങ്ങി. മുമ്പ് ഇൻസ്റ്റാൾ ചെയ്തതെല്ലാം കാണിക്കുന്ന ഹിസ്റ്ററി ഓപ്ഷൻ, സോഫ്റ്റ്‌വെയറുകൾ വാങ്ങാനുള്ള സൗകര്യം എന്നിവയായിരുന്നു പുതിയ മാറ്റങ്ങൾ. സമ്പർക്കമുഖം കൂടുതൽ മെച്ചപ്പെടുത്തി. ചിലതെല്ലാം അൺഡു ചെയ്യാനുള്ള ഓപ്ഷനും ഉൾപ്പെടുത്തിയിരുന്നു.[3][4]

ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്ററിന്റെ നാലാം പതിപ്പ് ഉബുണ്ടു 11.04നോടൊപ്പം പുറത്തിറങ്ങി. സോഫ്റ്റ്‌വെയറുകൾക്ക് നക്ഷത്രചിഹ്നമിടാനും അഭിപ്രായം രേഖപ്പെടുത്താനും ഉള്ള സൗകര്യം കൂട്ടിച്ചേർത്തു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിനു മുമ്പു തന്നെ വായിക്കാനും കഴിഞ്ഞിരുന്നു. സ്റ്റോറിൽ കൂടുതൽ ആപ്ലികേഷനുകൾ ലഭ്യമായിത്തുടങ്ങി. യൂണിറ്റിയുടെ വരവോടെ ഇൻസ്റ്റാൾ ചെയ്യാവുന്ന സോഫ്റ്റ്‌വെയറുകൾ ഡാഷിൽ കാണിക്കാനും തുടങ്ങി.[3][5]

ഉബുണ്ടു 11.10നൊപ്പം പുറത്തിറങ്ങിയ ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ 5 ജിടികെ3യിൽ ഉള്ളതായിരുന്നു. ഗ്നോം ജിടികെ3യിലേക്ക് പുതുക്കിയതോടെയായിരുന്നു ഇത്. യൂണിറ്റിയോട് ചേരുന്ന രൂപകൽപന, പുതിയ തീം, സ്റ്റോറിലുള്ള ആപ്ലികേഷനുകൾക്ക് ബാനർ, ആപ്ലികേഷനുകളെ വിവിധ രീതിയിൽ വീക്ഷിക്കാനുള്ള സൗകര്യം എന്നിവയായിരുന്നു പുതിയ സവിശേഷതകൾ. തുറക്കാനെടുക്കുന്ന സമയം കുറഞ്ഞു. വേഗത വർദ്ധിച്ചു. ടച്ച് സ്ക്രീനുകളെ പിന്തുണക്കുന്ന രീതിയിൽ ഉള്ള പുതിയ മാറ്റങ്ങളും ദൃശ്യമായിരുന്നു.[6] ജിഡെബിയുടെ ചില ഘടകങ്ങൾ ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്ററിനോട് ചേർത്തു.പ്രാദേശിക .ഡെബ് ഫയലുകൾക്കു കൂടി പിന്തുണ ഉറപ്പാക്കാനായിരുന്നു ഇത്.[7]

ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്ററിന്റെ ആറാം പതിപ്പ്, യൂണിറ്റിയുടെ അഞ്ചാം പതിപ്പ് ഉൾപ്പെടുന്ന ഉബുണ്ടു 12.04 പ്രിസൈസ് പാൻഗോലിനോടൊപ്പം എത്തി. വിവിധ സ്ക്രീൻഷോട്ടുകൾ ഒരൊറ്റ ജാലകത്തിലായി കാണിക്കാനുള്ള സംവിധാനവും വാണിജ്യ സോഫ്റ്റ്‌വെയറുകൾക്ക് അവരുടെ സോഫ്റ്റ്‌വെയറുകളുടെ വീഡിയോ കാണിക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തി.[8] ഇൻസ്റ്റാൾ ചെയ്തുകൊണ്ടിരിക്കുന്ന ആപ്ലികേഷനുകളുടെ സ്ഥിതി കാണിക്കാൻ തണ്ടർബേഡിലെയും ക്രോമിയത്തിലെയും പോലെ പ്രോഗ്രസ് ബാർ പിന്തുണ ഏർപ്പെടുത്തി.[9] ബുക്ക് ആൻഡ് മാഗസിൻസ് എന്നൊരു പുതിയ വിഭാഗം ഉൾപ്പെടുത്തി. റെക്കമെൻഡഡ് ആപ്സ് എന്ന വിഭാഗം പുതിയ രൂപത്തിൽ വീണ്ടുമെത്തി.[10] സമ്പർക്കമുഖം കൂടുതൽ മെച്ചപ്പെടുത്തി.[11]

Remove ads

ഉബുണ്ടു ആപ് ഡയറക്ടറി

ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്ററിന്റെ ഓൺലൈൻ എഡിഷനാണ് ഉബുണ്ടു ആപ് ഡയറക്ടറി. ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്ററിന്റേതിന് സമാനമായ സമ്പർക്കമുഖം നമുക്ക് വെബിലും ദർശിക്കാം. എന്നാൽ ഇൻസ്റ്റാൾ ചെയ്യാൻ ഡെസ്ക്ടോപ്പിലെ ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ തന്നെ ഉപയോഗിക്കേണ്ടി വരും. ഇൻസ്റ്റാൾ ചെയ്യുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ തുറന്ന് വരികയും ആ ആപ്ലികേഷൻ തനിയെ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും ചെയ്യും.

സോഫ്റ്റ്‌വെയറുകൾ ഡൗൺലോഡ് ചെയ്യാനായി ഉബുണ്ടു പാക്കേജസ് എന്നൊരു വെബ് സൈറ്റും ലഭ്യമാണ്. കൃത്യമായി പുതുക്കുന്നുണ്ടെങ്കിലും ഈ വെബ് സൈറ്റ് ഇപ്പോഴും ഉബുണ്ടുവിന്റെ പഴയ തീം ആണ് ഉപയോഗിക്കുന്നത്. എന്നാൽ വിൻഡോസിലേതു പോലെ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിനെ ഉബുണ്ടു പ്രോത്സാഹിപ്പിക്കുന്നില്ല.

Remove ads

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads