2010
വർഷം From Wikipedia, the free encyclopedia
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വെള്ളിയാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷമാണ് 2010(MMX). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്ത്വബ്ദത്തിലെ 2010-ആമത്തെയും മൂന്നാം സഹസ്രാബ്ദത്തിലെ പത്താം വർഷവുമാണിത്. ഐക്യരാഷ്ട്ര സംഘടന ഈ വർഷം ജൈവവൈവിധ്യത്തിന്റെ വർഷമായും അന്താരാഷ്ട്ര യുവ വർഷമായും ആചരിച്ചു. ലോകത്ത് ആയിരത്തോളം വിവിധ കാലാവസ്ഥാ പഠനകേന്ദ്രങ്ങളിൽ നടത്തിയ പഠനമനുസരിച്ച് 2010 ഏറ്റവും ചൂടേറിയ വർഷമായിരുന്നു.
|
സഹസ്രാബ്ദം: | 3-ആം സഹസ്രാബ്ദം |
---|---|
നൂറ്റാണ്ടുകൾ: |
|
പതിറ്റാണ്ടുകൾ: |
|
വർഷങ്ങൾ: |
|
ജനുവരി
- ജനുവരി 4 - ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്യപ്പെട്ടു.
- ജനുവരി 12 - ഹെയ്റ്റിയിൽ റിട്ചർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയ ഭൂകമ്പം.[1]
- ജനുവരി 17 - കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ദീർഘകാലം പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതി ബസു അന്തരിച്ചു.
- ജനുവരി 27 - സൺ മൈക്രോസിസ്റ്റംസ് ഒറാക്കിൾ കോർപ്പറേഷനു കീഴിലായി.[2]
- ജനുവരി 27 - മഹിന്ദ രാജപക്സെ ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു[3].
ഫെബ്രുവരി
- ഫെബ്രുവരി 28 - പുരുഷന്മാരുടെ ലോകകപ്പ് ഹോക്കി മത്സരങ്ങൾ ന്യൂഡൽഹിയിൽ ആരംഭിച്ചു[4].
- ഫെബ്രുവരി 27 - ചിലിയിൽ റിക്ടർ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി[5].
- ഫെബ്രുവരി 27 - 1982-നു ശേഷം സൗദി അറേബ്യ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയായി മൻമോഹൻ സിംഗ് മാറി[6].

- ഫെബ്രുവരി 24 - ഫെബ്രുവരി 24 - ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട ശതകം സച്ചിൻ ടെൻഡുൽക്കർ നേടി[7]
- ഫെബ്രുവരി 23 - ബെംഗലൂരുവിലെ കാൾട്ടൺ ടവറിലുണ്ടായ തീപ്പിടുത്തത്തിൽ 9 പേർ മരിക്കുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു[8].
- ഫെബ്രുവരി 19 - ആറ്റോമിക നമ്പർ 112 ആയ മൂലകത്തിന്റെ ഔദ്യോഗികനാമം നിക്കോളാസ് കോപ്പർനിക്കസിന്റെ ഓർമ്മക്കായി കോപ്പർനിസിയം എന്നാക്കി ഐയുപിഎസി അംഗീകരിച്ചു[9].
- ഫെബ്രുവരി 18 - ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര സമനിലയിൽ അവസാനിച്ചു. ഇന്ത്യ ലോക ടെസ്റ്റ് റാങ്കിൽ ഒന്നാം സ്ഥാനം നിലനിർത്തി.[10]
- ഫെബ്രുവരി 13 - പൂനെയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ മരിക്കുകയും നാല്പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു[11].
- ഫെബ്രുവരി 12 - വാൻകൂവർ ശൈത്യകാല ഒളിമ്പിക്സ് തുടങ്ങി[12].
- ഫെബ്രുവരി 10 - മലയാള ചലച്ചിത്ര ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു[13].
- ഫെബ്രുവരി 10 - ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന കെ.എൻ. രാജ് അന്തരിച്ചു[13].
- ഫെബ്രുവരി 9 - ഗൂഗിളിന്റെ സോഷ്യൽ നെറ്റ്വർക്കിങ് സൗകര്യമായ ബസ് പുറത്തിറങ്ങി[14].

- ഫെബ്രുവരി 9 - ദക്ഷിണേഷ്യൻ ഗെയിംസിൽ പതിനൊന്നാം തവണയും ഇന്ത്യ ജേതാക്കളായി[15].
- ഫെബ്രുവരി 9 - ജനിതക വ്യതിയാനം വരുത്തിയ വിളകൾ ഇന്ത്യയിൽ വിശദ പഠനങ്ങൾക്കുശേഷമേ ഉപയോഗിക്കുകയുള്ളുവെന്നു കേന്ദ്രമന്ത്രിസഭ പറഞ്ഞു.[16]
- ഫെബ്രുവരി 2 - മലയാള ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫ അന്തരിച്ചു[17].
മാർച്ച്
- മാർച്ച് 28 റഷ്യൻ തലസ്ഥാനമായ മോസ്കോവിലെ രണ്ടു പ്രധാന മെട്രോ സ്റ്റേഷനുകളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 36 പേരെങ്കിലും മരിച്ചു.[18]
- മാർച്ച് 23 കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിൽ ബസ്സ് മീനച്ചിലാറിലേക്ക് മറിഞ്ഞ് പതിനൊന്നു പേർ മരിച്ചു[19].
- മാർച്ച് 21 ഐ.പി.എൽ. ലേലത്തിൽ പൂനെ, കൊച്ചി എന്നീ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകൾ വിജയിച്ചു[20][21].
- മാർച്ച് 20 നേപ്പാൾ മുൻ പ്രധാനമന്ത്രിയായിരുന്ന ഗിരിജ പ്രസാദ് കൊയ്രാള അന്തരിച്ചു[22].
- മാർച്ച് 13 2010-ലെ പുരുഷന്മാരുടെ ഹോക്കി ലോകകപ്പ് ഫൈനലിൽ ജർമ്മനിയെ തോൽപിച്ച് ഓസ്ട്രേലിയ ജേതാക്കളായി.ഇന്ത്യ എട്ടാം സ്ഥാനം നേടി[23].
- മാർച്ച് 12 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മൂന്നാം പതിപ്പ് മത്സരങ്ങൾ ആരംഭിച്ചു[24].
- മാർച്ച് 9 - വനിതാ സംവരണ ബിൽ രാജ്യസഭ ഒന്നിനെതിരെ 186 വോട്ടുകൾക്ക് പാസാക്കി[25].

- മാർച്ച് 7 - എൺപത്തി രണ്ടാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഉൾപ്പെടെ ആറു പുരസ്കാരങ്ങൾ ദ ഹേർട്ട് ലോക്കർ നേടി. മികച്ച സംവിധായകയായി കാതറീൻ ബിഗലോ തെരഞ്ഞെടുക്കപ്പെട്ടു[26].
- മാർച്ച് 3 - ഹൈദരാബാദിൽ പ്രദർശനപ്പറക്കലിനിടെ ഭാരതീയ നാവികസേനയുടെ വിമാനം തകർന്ന് മൂന്നുപേർ കൊല്ലപ്പെട്ടു[27].
- മാർച്ച് 1 - ലാർജ് ഹാഡ്രോൺ കൊളൈഡർ കണികാ പരീക്ഷണം പുനരാരംഭിച്ചു.
ഏപ്രിൽ
- ഏപ്രിൽ 30 - പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ. ജോസഫിനെ കേരള മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. [28]
- ഏപ്രിൽ 29 - ഭാരതം തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആധുനിക യുദ്ധക്കപ്പലായ ഐ.എൻ.എസ്. ശിവാലിക്, പ്രതിരോധ മന്ത്രി എ.കെ. ആന്റണി രാഷ്ട്രത്തിനു സമർപ്പിച്ചു.
- ഏപ്രിൽ 29 - ഉബുണ്ടുവിന്റെ പുതിയ പതിപ്പായ ലൂസിഡ് ലിൻക്സ് പുറത്തിറങ്ങി.
- ഏപ്രിൽ 28 - 2010-ലെ മുട്ടത്തുവർക്കി സാഹിത്യ പുരസ്കാരത്തിനു് പി. വത്സല അർഹയായി[29].
- ഏപ്രിൽ 26 - മുൻ എം.പിയും നിയമസഭാ സ്പീക്കറുമായിരുന്ന വർക്കല രാധാകൃഷ്ണൻ അന്തരിച്ചു[30].
- ഏപ്രിൽ 25 - 2010-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് കലാശക്കളിയിൽ മുംബൈ ഇന്ത്യൻസിനെ 22 റൺസിനു തോല്പ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ജേതാക്കളായി[31].
- ഏപ്രിൽ 18 - ഐ.പി.എൽ. കൊച്ചി ടീം സംബന്ധിച്ചുണ്ടായ വിവാദങ്ങളെത്തുടർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂർ രാജിവെച്ചു.[32]
- ഏപ്രിൽ 10 - റഷ്യയിൽ വിമാനം തകർന്ന് പോളിഷ് പ്രസിഡന്റ് അടക്കം 96 പേർ കൊല്ലപ്പെട്ടു[33].
- ഏപ്രിൽ 6 - 2009-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മമ്മൂട്ടി മികച്ച നടനായും, ശ്വേത മേനോൻ മികച്ച നടിയായും, ഹരിഹരൻ മികച്ച സംവിധായകനായും, പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ മികച്ച ചിത്രമായും തിരഞ്ഞെടുത്തു.[34]
- ഏപ്രിൽ 1 - ഇന്ത്യൻ സർക്കാർ, എല്ലാ ആറുവയസിനും പതിനാലു വയസിനും മദ്ധ്യേയുള്ള കുട്ടികൾക്ക് ലഭിക്കേണ്ട നിർബന്ധിത മൗലികാവകാശമായി വിദ്യാഭ്യാസം പുനർനിർവചിച്ചു.
മേയ്
- മേയ് 22 ദുബായിൽ നിന്നു വരികയായിരുന്ന എയർ ഇന്ത്യയുടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനു് മംഗലാപുരത്തു് തീപിടിച്ച് 160 ഓളം പേർ മരിച്ചു[35].
- മേയ് 16 2010-ലെ പുരുഷന്മാരുടെ ട്വന്റി 20 ലോകകപ്പ് കലാശക്കളിയിൽ ഓസ്ട്രേലിയയെ തോല്പ്പിച്ച് ഇംഗ്ലണ്ടും[36], വനിതകളുടെ കലാശക്കളിയിൽ ന്യൂസിലാണ്ടിനെ തോല്പിച്ച് ഓസ്ട്രേലിയയും[37] ജേതാക്കളായി.

- മേയ് 15 ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതിയായിരുന്ന ഭൈറോൺ സിങ് ശെഖാവത്ത് അന്തരിച്ചു[38].
- മേയ് 13 2009-ലെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിനു് ചലച്ചിത്രസംവിധായകൻ കെ.എസ്. സേതുമാധവൻ അർഹനായി[39].
- മേയ് 11 ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് വീണ്ടും ജേതാവായി. വെസലിൻ ടോപാലോവിനെ പരാജയപ്പെടുത്തിയാണ് ആനന്ദ് ജേതാവായത്.[40]
- മേയ് 11 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബെന്യാമിന്റെ ആടുജീവിതം മികച്ച നോവലിനും, കെ.ആർ. മീരയുടെ ആവേ മരിയ മികച്ച ചെറുകഥക്കുമുള്ള പുരസ്കാരങ്ങൾ നേടി[34].

- മേയ് 5 - നൈജീരിയൻ പ്രസിഡണ്ടായിരുന്ന ഉമറു യാർ അദുവ അന്തരിച്ചു[41].
ജൂൺ
- ജൂൺ 24 - ശ്രീലങ്കയിൽ നടന്ന ഏഷ്യാകപ്പിൽ ഇന്ത്യ ജേതാക്കളായി[42].
- ജൂൺ 16 - മലയാളചലച്ചിത്ര സംവിധായകൻ പി.ജി. വിശ്വംഭരൻ അന്തരിച്ചു[43].
- ജൂൺ 11 ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ചു[44].
- ജൂൺ 6 ഫ്രഞ്ച് ഓപ്പൺ പുരുഷന്മാരുടെ കിരീടം റാഫേൽ നദാലും[45] , വനിതകളുടെ കിരീടം ഫ്രാൻസെസ ഷിയാവോണെയും നേടി[46] .
- ജൂൺ 2 - മലയാള സാഹിത്യ കാരനായിരുന്ന കോവിലൻ അന്തരിച്ചു[47]
ജൂലൈ
- ജൂലൈ 22 ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് നേടുന്ന ആദ്യ താരമായി[48].
- ജൂലൈ 19 കഥകളി നടനായിരുന്ന കോട്ടക്കൽ ശിവരാമൻ അന്തരിച്ചു[49].

- ജൂലൈ 15 ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നത്തിനു് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.[50]
- ജൂലൈ 11 ഹോളണ്ടിനെ ഒരു ഗോളിനു തോൽപിച്ച് സ്പെയിൻ ലോകകപ്പ് ഫുട്ബോൾ 2010 ജേതാക്കളായി[51].
- ജൂലൈ 4 2010-ലെ വിംബിൾഡൺ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ റാഫേൽ നദാലും വനിതകളുടെ വിഭാഗത്തിൽ സെറീന വില്യംസും ജേതാക്കളായി[52].
- ജൂലൈ 2 മലയാള ചലച്ചിത്ര സംഗീത സംവിധായകനും, കർണ്ണാടക സംഗീതജ്ഞനുമായിരുന്ന എം.ജി. രാധാകൃഷ്ണൻ അന്തരിച്ചു[53]
ഓഗസ്റ്റ്
- ഓഗസ്റ്റ് 1 - മലയാള മനോരമ ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന കെ.എം. മാത്യു അന്തരിച്ചു.[54]
- ഓഗസ്റ്റ് 5 - കോപ്പിയാപ്പോ ഖനിയപകടം:ചിലിയിലെ കോപ്പിയപ്പോയിലെ സാൻ ജോസ് ഖനിയിലുണ്ടായ അപകടത്തിൽ 33 തൊഴിലാളികൾ ഖനിക്കുള്ളിലകപ്പെട്ടു.അതിസാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ 69 ദിവസങ്ങൾക്കു ശേഷം 2010 ഒക്ടോബർ 13നു 33 പേരെയും രക്ഷപെടുത്തി.
- ഓഗസ്റ്റ് 6 – ജമ്മു കശ്മീരിലെ ലഡാക്കിലുണ്ടായ പ്രളയത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു [55]
- ഓഗസ്റ്റ് 7 – പനാമയിൽ നിന്നുള്ള എണ്ണക്കപ്പൽ സെന്റ് കിറ്റ്സിൽ നിന്നുള്ള കപ്പലുമായി കൂട്ടിയിടിച്ച് മുംബൈ തീരത്ത് 88,040 ലിറ്ററോളം എണ്ണ ചോർന്നു[56].
- ഓഗസ്റ്റ് 12– ബ്ലാക്ക്ബെറി സേവനങ്ങളിൽ ഇടപെടാനുള്ള അവകാശം നൽകിയില്ലെങ്കിൽ ഓഗ്സ്റ്റ് 31നകം കമ്പനി ഇന്ത്യയിൽ നിന്നു പിൻവാങ്ങേണ്ടി വരുമെന്ന് ഗവണ്മെന്റ് അന്ത്യശാസനം നൽകി.[57]
- ഓഗസ്റ്റ് 27-മാവോയിസ്റ്റ് നേതാവ് ഉമാകാന്ത മഹാതോ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു[58].
സെപ്റ്റംബർ
- സെപ്റ്റംബർ 4 - ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ കേരളത്തിലെത്തി.
- സെപ്റ്റംബർ 9 - വേണു നാഗവള്ളി അന്തരിച്ചു[59].
- സെപ്റ്റംബർ 11 – അമേരിക്കൻ ചലച്ചിത്രതാരം കെവിൻ മക്കാർത്തി അന്തരിച്ചു[60].
- സെപ്റ്റംബർ 12- ശാന്തിഗിരി ആശ്രമത്തിലെ പർണശാല രാഷ്ട്രപതി പ്രതിഭാ പാട്ടീൽ രാഷ്ട്രത്തിനു സമർപ്പിച്ചു[61].
- സെപ്റ്റംബർ 15 - 2009ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബിക സോണി പ്രഖ്യാപിച്ചു.
- സെപ്റ്റംബർ 20 - പുനലൂർ-ചെങ്കോട്ട പാതയിൽ അവസാനത്തെ മീറ്റർ ഗേജ് സർവീസ്.
- സെപ്റ്റംബർ 30 - അയോധ്യയിലെ തർക്കഭൂമി ഇരു വിഭാഗങ്ങളും തുല്യമായി വീതിക്കണമെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു[62].
ഒക്ടോബർ
- ഒക്ടോബർ 1 - ചൈനീസ് ചാന്ദ്രപര്യവേഷണ വാഹനം ചാങ് ഇ -2 വിക്ഷേപിച്ചു.
- ഒക്ടോബർ 3 - പത്തൊൻപതാം കോമൺവെൽത്ത് ഗെയിംസിന് ഡെൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തുടക്കം.
- ഒക്ടോബർ 14 - ഡെൽഹി കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു.74 സ്വർണവും 55 വെള്ളിയും 48 വെങ്കലവും ഉൾപ്പെടെ 117 മെഡലുകൾ നേടി ഓസ്ട്രേലിയ ഒന്നാമതെത്തി.38 സ്വർണവും 27 വെള്ളിയും 36 വെങ്കലവും നേടിയ ഇന്ത്യയ്ക്കാണ് രണ്ടാം സ്ഥാനം. [63].
- ഒക്ടോബർ 17 - മദർ മേരി മക്കില്ലോപിനെ ബനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു[64].
- ഒക്ടോബർ 21 - കവി എ. അയ്യപ്പൻ അന്തരിച്ചു[65].
- ഒക്ടോബർ 23,25 - കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.ഒന്നാം ഘട്ടത്തിൽ 75.8 % പേരും രണ്ടാം ഘട്ടത്തിൽ 76.32% പേരും വോട്ടവകാശം വിനിയോഗിച്ചു.[66]
- ഒക്ടോബർ 25 - ഇന്തോനേഷ്യയിലെ മൗണ്ട് മെറാപി അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഇതേത്തുടർന്നുണ്ടായ ഭൂകമ്പം റിട്ചർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി[67].
- ഒക്ടോബർ 27 - വർഗീസ് വധക്കേസിൽ മുൻ ഐ. ജി. ലക്ഷ്മണ കുറ്റക്കാരനാണെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധിച്ചു.[68]
- ഒക്ടോബർ 27 - കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചു.
- ഒക്ടോബർ 28 - പതിനേഴാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടി വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹനോയിയിൽ ആരംഭിച്ചു[69].
നവംബർ
- നവംബർ 1 - കേരളത്തിലെ പ്രഥമ ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടി പ്രാബല്യത്തിൽ വന്നു.
- നവംബർ 6 - പ്രമുഖ ബംഗാളി കോൺഗ്രസ് നേതാവ് സിദ്ധാർഥ ശങ്കർ റേ അന്തരിച്ചു.[70]
- നവംബർ 12 - പതിനാറാമത് ഏഷ്യൻ ഗെയിംസ് ചൈനയിലെ ഗ്വാങ്ഷുവിൽ തുടങ്ങി[71].
- നവംബർ 13 - ഓങ് സാൻ സൂ ചി ജയിൽ മോചിതയായി[72].
- നവംബർ 20 - നടി ശാന്താദേവി അന്തരിച്ചു[73].
- നവംബർ 21 - ഏഷ്യൻ ഗെയിംസിൽ 10000 മീറ്റർ ഓട്ടത്തിൽ മലയാളിയായ പ്രീജാ ശ്രീധരൻ സ്വർണം നേടി[74].
- നവംബർ 27 - ഗ്വാങ്ഷു ഏഷ്യൻ ഗെയിംസ് സമാപിച്ചു.416 മെഡലുകളോടെ ചൈന ഒന്നാമതെത്തി.കൊറിയയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയ്ക്ക് ആറാം സ്ഥാനം.[75]
- നവംബർ 29 - പ്രമുഖ ഇന്തോ- അമേരിക്കൻ ഗ്രന്ഥകാരനും മുസ്ലിം പണ്ഡിതനുമായിരുന്ന ഉമർ ഖാലിദി അന്തരിച്ചു[76].
- നവംബർ 29 - ഇന്ത്യയുട യു.എൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ശ്രമം സംബന്ധിച്ചുള്ള അമേരിക്കയുടെ രഹസ്യനിലപാടിനെക്കുറിച്ചുള്ള രേഖകൾ വിക്കിലീക്സ് പുറത്തുവിട്ടു[77].
ഡിസംബർ
- ഡിസംബർ 5 - ബംഗലൂരു സ്വദേശിയായ മിസ് ഇന്ത്യ നിക്കോള ഫാരിയ മിസ് എർത്ത് 2010 കിരീടം നേടി[78].
- ഡിസംബർ 10 - മധ്യദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-II പ്ലസ് ഒറീസയിൽ പരീക്ഷിച്ചു.പരീക്ഷണം പരാജയം[79].
- ഡിസംബർ 10 - മെക്സിക്കോയിലെ കാൻകൂണിൽ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു.
- ഡിസംബർ 12 - ശ്രീലങ്കൻ ദേശീയഗാനം സിംഹളഭാഷയിൽ മാത്രം മതിയെന്ന് ശ്രീലങ്കൻ കാബിനറ്റ് തീരുമാനിച്ചു[80].
- ഡിസംബർ 15 - ചൈനീസ് പ്രധാനമന്ത്രി വെൻ ജിയാബാവോ ഇന്ത്യ സന്ദർശിച്ചു[81].
- ഡിസംബർ 23 - ദീർഘകാലം കോൺഗ്രസ് നേതാവും നാലു തവണ കേരള മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരൻ അന്തരിച്ചു[82].
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.