ഉലാൻബാതാർ
From Wikipedia, the free encyclopedia
Remove ads
മംഗോളിയയുടെ തലസ്ഥാനമാണ് ഉലാൻബാതാർ അഥവാ ഉലാൻ ബതോർ. ബോഗ്ദ ഊൾ പർവ്വതത്തിന്റെ താഴ്‍വരയിൽ സെലൻഗയുടെ പോഷകനദിയായ തൂൾ നദിയുടെ കരയിലാണ് നഗരം സ്ഥിതിചെയ്യുന്നത്. 1639-ൽ സ്ഥാപിതമായപ്പോഴുള്ള നഗരനാമം ഊർഗ എന്നായിരുന്നു. ഇന്നത്തെ നഗരത്തിനു 400 കീ.മീറ്റർ അകലെയുള്ള ദാ ഹുറീ ബുദ്ധമത വിഹാരത്തിന്റെ ആസ്ഥാനത്തായിരുന്നു നഗരം സ്ഥാപിതമായത്. 18-ആം നൂറ്റാണ്ടിലാണ് ഇന്നത്തെ സ്ഥാനത്ത് നഗരം ഉയർന്നു വന്നത്. 1860-ൽ റഷ്യയ്ക്കും ചൈനയ്ക്കുമിടയിലെ തേയില വ്യാപാരപാതയിലെ പ്രധാന കേന്ദ്രമായി നഗരം വികസിച്ചു. 1921-ൽ മംഗോളിയ ജനകീയ റിപ്പബ്ലിക്കായപ്പോൾ തലസ്ഥാനമായി. 1924-ലാണ് ഉലാൻബാതാർ എന്ന പേരു നല്കിയത്. ഉലാൻ എന്നാൽ ചുവപ്പും ബാതാർ എന്നാൽ നായകനുമെന്നുമാണർത്ഥം. ദാംദിനി സുബാതാർ എന്ന വിപ്ലവനായകന്റെ സ്മരണാർത്ഥമായിരുന്നു നഗരത്തിന്റെ പേരുമാറ്റിയത്. ചെങ്കിസ്ഖാൻ അന്താരാഷ്ട്ര വിമാനത്താവളം, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് മംഗോളിയ എന്നിവ ഉലാൻബാതാറിലാണ് സ്ഥിതി ചെയ്യുന്നത്.
Remove ads
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads