വി. ശാന്ത

From Wikipedia, the free encyclopedia

വി. ശാന്ത
Remove ads

ഒരു ശസ്ത്രക്രിയാവിദഗ്ദ്ധയും, ചെന്നൈയിലെ അഡയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്സണുമാണ് വി ശാന്ത. രാജ്യത്തിലെ എല്ലാ കാൻസർ രോഗികൾക്കും ലഭ്യമാകുന്ന ഗുണനിലവാരവും താങ്ങാനാവുന്നതുമായ കാൻസർ ചികിത്സാ രീതി അവലംബിക്കുന്നതിൻറെ പേരിൽ അവർ അറിയപ്പെടുന്നു.[1][2]ക്യാൻസർ രോഗികളെ പരിപാലിക്കുക, രോഗത്തെക്കുറിച്ച് പഠിക്കുക, രോഗപ്രതിരോധത്തെ കുറിച്ചുള്ള ഗവേഷണം, ഓങ്കോളജിയിലെ വിവിധ ഉപവിഭാഗങ്ങളിൽ വിദഗ്ദ്ധരെയും ശാസ്ത്രജ്ഞരെയും വികസിപ്പിക്കുക തുടങ്ങിയ സംഘാടന ദൗത്യത്തിനായി അവർ സ്വയം സമർപ്പിച്ചിരിക്കുന്നു.[3]മഗ്സേസേ അവാർഡ്, പത്മശ്രീ, പത്മഭൂഷൺ, ഇന്ത്യാ ഗവൺമെന്റ് നൽകുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ, തുടങ്ങി അവരുടെ പ്രവർത്തനത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Thumb
2006 മാർച്ച് 20 ന് ന്യൂഡൽഹിയിലെ ചെന്നൈയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്‌സൺ ഡോ. (ശ്രീമതി) വി. ശാന്തയ്ക്ക് രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം പദ്മ ഭൂഷൺ അവാർഡ് സമ്മാനിക്കുന്നു

1955 മുതൽ അഡയാർ കാൻസർ ഇൻസ്റ്റിറ്റിയൂട്ടുമായി അവർ ബന്ധപ്പെട്ടിരിക്കുന്നു. 1980 നും 1997 നും ഇടയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഉൾപ്പെടെ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ ഉപദേശക സമിതി ഉൾപ്പെടെ ആരോഗ്യവും വൈദ്യവും സംബന്ധിച്ച നിരവധി ദേശീയ അന്തർദേശീയ സമിതികളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

Remove ads

ആദ്യകാലജീവിതം

1927 മാർച്ച് 11 ന് ചെന്നൈയിലെ മൈലാപൂരിൽ രണ്ട് നോബൽ സമ്മാന ജേതാക്കളായ സി.വി. രാമൻ (മുത്തച്ഛൻ), എസ്. ചന്ദ്രശേഖർ (അമ്മാവൻ) എന്നിവർ ഉൾപ്പെട്ട ഒരു വിശിഷ്ട കുടുംബത്തിലാണ് ശാന്ത ജനിച്ചത്.[4][5]

നാഷണൽ ഗേൾസ് ഹൈസ്കൂളിൽ (ഇപ്പോൾ പി.എസ്. ശിവസ്വാമി ഹയർ സെക്കൻഡറി സ്കൂൾ) നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ എല്ലായ്പ്പോഴും ഡോക്ടറാകാൻ ആഗ്രഹിച്ചിരുന്നു. 1949-ൽ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദവും (M.B.B.S), 1952-ൽ D.G.O., 1955-ൽ എംഡി (ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജിയിൽ) എന്നിവ പൂർത്തിയാക്കി.

Remove ads

കരിയർ

ഡോ. മുത്തുലക്ഷ്മി റെഡ്ഡി 1954-ൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചപ്പോൾ, ശാന്ത തന്റെ ഡോക്ടർ ഓഫ് മെഡിസിൻ (M.D.) പൂർത്തിയാക്കാൻ പോവുകയായിരുന്നു. പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിലൂടെയാണ് അവരെ വുമൺസ് ആന്റ് ചിൽഡ്രൻ ഹോസ്പിറ്റലിൽ നിയമിച്ചത്. 1940 കളിലും 1950 കളിലും മെഡിക്കൽ രംഗത്ത് പ്രവേശിച്ച ഇന്ത്യൻ സ്ത്രീകൾ സാധാരണയായി പ്രസവചികിത്സയും ഗൈനക്കോളജിയും എടുത്തിരുന്നുവെങ്കിലും അവരിൽ നിന്നും വ്യത്യസ്തരാകാൻ ശാന്ത ആഗ്രഹിച്ചു. പകരം കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ അവർ തീരുമാനിച്ചു, ഇത് അവരുടെ കുടുംബത്തിലെ നിരവധി ആളുകളെ അസ്വസ്ഥരാക്കി [6].

കുറച്ച് ഉപകരണങ്ങൾ, രണ്ട് ഡോക്ടർമാരായ ശാന്ത, കൃഷ്ണമൂർത്തി തുടങ്ങിയ സൗകര്യങ്ങളുൾക്കൊള്ളുന്ന 12 കിടക്കകളുള്ള ഒരു ഒരൊറ്റ കെട്ടിടം മാത്രം ഉള്ള ചെറിയ കുടിൽ ആശുപത്രിയായാണ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. [5]മൂന്നുവർഷം അവർ ഓണററി സ്റ്റാഫായി ജോലി ചെയ്തു. അതിനുശേഷം ഇൻസ്റ്റിറ്റ്യൂട്ട് പ്രതിമാസം 200 രൂപയും കാമ്പസിനുള്ളിൽ താമസവും വാഗ്ദാനം ചെയ്തു. 1955 ഏപ്രിൽ 13 ന് അവർ കാമ്പസിലേക്ക് മാറി. അന്നുമുതൽ അവിടെത്തന്നെ തുടർന്നു.

തമിഴ്‌നാട് ആരോഗ്യ ആസൂത്രണ കമ്മീഷൻ അംഗമാണ് ഡോ.ശാന്ത. ക്യാൻസറിനെ നേരത്തേ കണ്ടെത്തുന്നതിനും രോഗത്തെക്കുറിച്ചുള്ള പൊതു ധാരണ മാറ്റേണ്ടതിൻറെയും പ്രത്യേകിച്ച് രോഗവുമായി ബന്ധപ്പെട്ട അങ്ങേയറ്റത്തെ ഭയവും നിരാശയും മാറ്റേണ്ടതിൻറെയും ശക്തമായ വക്താവാണ് അവർ. അപകടകരവും അനിയന്ത്രിതവുമായ ഒരു സാഹചര്യം അല്ലെങ്കിൽ പ്രതീക്ഷകളില്ലാത്ത അവസ്ഥയെ വിവരിക്കുന്നതിന് രോഗത്തിന്റെ പേരിന്റെ രൂപകീയ ഉപയോഗത്തെ അവർ പ്രത്യേകിച്ച് വിമർശിക്കുന്നു.[7][8]

Remove ads

അവാർഡുകൾ

Thumb
2016 ഏപ്രിൽ 12 ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന സിവിൽ ഇൻവെസ്റ്റ്‌മെന്റ് ചടങ്ങിൽ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജി ഡോ. വി. ശാന്തയ്ക്ക് പത്മവിഭൂഷൺ അവാർഡ് സമ്മാനിച്ചു.

നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ തിരഞ്ഞെടുക്കപ്പെട്ട പ്രഗല്ഭാംഗം ആയ ശാന്ത, [9]1986-ൽ പത്മശ്രീ അവാർഡും [10], പത്മഭൂഷനും, [11] 2006-ൽ പത്മഭൂഷണും, 2016-ൽ പത്മവിഭൂഷണും നേടിയിട്ടുണ്ട്.[4][12][13][14]

2005-ൽ അവർക്ക് റാമോൺ മഗ്സെസെ അവാർഡ് ലഭിച്ചു [15]. അവാർഡ് തന്റെ ഇൻസ്റ്റിറ്റ്യൂട്ടിന് സമർപ്പിച്ചു.[16].

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads