കുറുക്കൻ (ജനുസ്സ്)

From Wikipedia, the free encyclopedia

കുറുക്കൻ (ജനുസ്സ്)
Remove ads

മാംസഭുക്കായ ഒരു വന്യമൃഗമാണ് കുറുക്കൻ. എങ്കിലും ഇവ മിശ്രഭുക്കുകളും ആണ്. കുറുനരി, ഊളൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ജീവിയുമായി സാമ്യമുണ്ടെങ്കിലും അത് വ്യത്യസ്ത ജീവിയാണ്. ലോകത്തെങ്ങുമായി 37 സ്പീഷിസുകളിൽ ഇവയെ കണ്ടെത്തീട്ടുണ്ട്. ഇവ Vulpes ജനുസ്സിൽ പെടുന്നു. ഏറ്റവും അധികം കാണപ്പെടുന്ന തരം കുറുക്കൻ സാധാരണ റെഡ് ഫോക്സ് (Vulpes vulpes) എന്നറിയപ്പെടുന്നു. ബംഗാൾ കുറുക്കൻ (Vulpes bengalensis) മാത്രമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്നത്.

വസ്തുതകൾ കുറുക്കൻ, Scientific classification ...
വസ്തുതകൾ
കുറുക്കന്റെ ഓരിയിടൽ
Remove ads

രൂപവിവരണം

ചാര നിറം കലർന്ന മങ്ങിയ മഞ്ഞനിറമാണ്. തലയും കാലും തവിട്ടു കലർന്ന മഞ്ഞ നിറമാണ്. തൊണ്ടറ്റയും ശരീരത്തിന്റെ അടി വശവും മങ്ങിയ വെള്ള നിറമാണ്. വാൽ രോമാവൃതമാണ്. വാലിന് 20-27 സെ.മീ നീളമുണ്ട്. [1]

പ്രത്യേകതകൾ

Thumb
The Fennec Fox is the smallest species of fox.
Thumb
Arctic fox curled up in snow
Thumb
Skeleton

വനത്തിൽ കാണപ്പെടുന്ന കുറുക്കന്മാർ സാധാരണ 10 വർഷം വരെ ജീവിക്കുന്നു. പക്ഷേ, സാധാരണ ഗതിയിൽ ഒരു കുറുക്കന്റെ ആയുസ്സ് 2 മുതൽ 3 വർഷം വരെയാണ്. നായാട്ട്, അപകടങ്ങൾ, അസുഖങ്ങൾ മുതലായവയും ഇവയുടെ ആയുസ്സ് കുറയുന്നതിന് കാരണമാണ്. നരി, ചെന്നായ, പട്ടി എന്നിവയിൽ നിന്നും സാധാരണ കുറുക്കന്മാർക്ക് വലിപ്പം കുറവാണ്. മരുഭൂമിയിൽ കണ്ടും വരുന്ന കിറ്റ് ഫോക്സ് എന്ന കുറുക്കന്മാർക്ക് നീളത്തിലുള്ള ചെവികളും, മൃദുരോമമുള്ള ശരീരവും കാണുന്നു. ആർടിക് ഫോക്സ് എന്ന വർഗ്ഗങ്ങൾക്ക് ചെറിയ ചെവികളും കനം കൂടിയ കട്ടിരോമ ശരീരവും കാണുന്നു. റെഡ് ഫോക്സ് എന്ന ഇനത്തിന് ചുവന്ന രോമങ്ങളും, വാലറ്റം വെളുത്തും കാണപ്പെടുന്നു. കുറുക്കന്മാർ ചെറിയ കുടുംബമായി താമസിക്കുന്നവയാണ്. ഇവ ഒന്നിച്ച് സാധാരണ കാണപ്പെടാറില്ല. ഇര പിടിച്ച് ജീവിക്കുന്നവയാണ് കുറുക്കന്മാർ.

Remove ads

ഇവകൂടി കാണുക

ബാഹ്യകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads