വാലസ് രേഖ
From Wikipedia, the free encyclopedia
Remove ads
ഏഷ്യയ്ക്കും വാലേഷ്യയ്ക്കും ഇടയിൽ ജീവജാലങ്ങളെ വേർതിരിക്കാനായി ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായ ആൽഫ്രഡ് റസ്സൽ വാലസ് 1859 -ൽ രൂപം കൊടുത്ത ഒരു സാങ്കൽപ്പിക വരയാണ് വാലസ് രേഖ (Wallace Line). ഏഷ്യയെയും ആസ്ത്രേലിയയെയും വേർതിരിക്കുന്ന ഒരു ഇടമാണിത്. ഈ വരയ്ക്ക് പടിഞ്ഞാറ് കാണുന്ന ജീവജാലങ്ങൾക്ക് ഏഷ്യയിലെ ജീവവർഗ്ഗങ്ങളുമായാണ് കൂടുതൽ ബന്ധം. കിഴക്കാവട്ടെ രണ്ടിന്റെയും ഒരു മിശ്രിതവും. 19-ആം നൂറ്റാണ്ടിൽ ഈസ്റ്റ് ഇൻഡീസിലൂടെ യാത്ര ചെയ്യുമ്പോഴാണ് അദ്ദേഹത്തിന് ഇതു വ്യക്തമായത്.

കരകൾ തമ്മിൽ വളരെച്ചെറിയ ദൂരവ്യത്യാസം മാത്രമുള്ളപ്പോൾപ്പോലും ജീവിവർഗ്ഗങ്ങളുടെ വ്യത്യാസങ്ങൾ ശ്രദ്ധിക്കപ്പെടാൻ തക്കതാണ്. സസ്യങ്ങളിലെ വ്യതിയാനം ജന്തുക്കളുടെ വ്യത്യാസത്തോളം തന്നെ പ്രകടമല്ല.[1]
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads